ന്യൂഡൽഹി: പുതിയ ഐആർസിടിസി വെബ്‌സൈറ്റ് ജൂലൈ 15 നകം പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ജയ്പൂരിലെ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിദ്യാർത്ഥികളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇത് അറിയിച്ചത്.
ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് വിദ്യാർത്ഥി പരാതി ഉയർത്തിയതോടെയാണ് തീരുമാനം. “സർ, ഐആർസിടിസിയിലെ ക്യാപ്ച പ്രശ്നം പരിഹരിക്കണം” എന്ന് ആവശ്യപ്പെട്ട ഉടനെ തന്നെ മന്ത്രി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ചു.
മന്ത്രിയുടെ നിർദ്ദേശത്തോടെയാണ് പുതിയ വെബ്‌സൈറ്റ് 30 ദിവസത്തിനുള്ളിൽ സജ്ജമാക്കാൻ തീരുമാനിച്ചത്. ജൂലൈ 15-ഓടെ പുതിയ സൈറ്റ് ലഭ്യമാകുമെന്നും മന്ത്രി ഉറപ്പുനൽകി. ഇതോടെ വിദ്യാർത്ഥികളും മറ്റു ഉപഭോക്താക്കളും കയ്യടിയോടെയാണ് തീരുമാനത്തെ സ്വീകരിച്ചത്.






