Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: IRCTC

മൈസൂരു-ചെന്നൈ വന്ദേഭാരതില്‍ യാത്രക്കാരന് നല്‍കിയ പരിപ്പുവടയില്‍ ഫെവിക്വിക്ക് ട്യൂബ്

ചെന്നൈ: മൈസൂരു–ചെന്നൈ വന്ദേഭാരത് എക്‌സ്പ്രസിൽ യാത്രക്കാരന് നൽകിയ പരിപ്പുവടയിൽ ഫെവിക്വിക്ക് ട്യൂബ് കണ്ടെത്തിയതായി പരാതി. ഞായറാഴ്ച ട്രെയിൻ നമ്പർ 202608-ൽ യാത്ര ചെയ്ത ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 3241E സംഘത്തിലെ ഡി. ശേഖറിനാണ് ദുരനുഭവമുണ്ടായത്. വൈകിട്ട് മൂന്ന് മണിയോടെയാണ് ട്രെയിനിൽ സ്‌നാക്കുകൾ വിതരണം ചെയ്തതെന്ന് സംഘാംഗമായ ഡോ. സത്യമൂർത്തി ബാലസുബ്രഹ്മണ്യം പറഞ്ഞു. പരിപ്പുവട കഴിക്കാൻ തുടങ്ങിയ ശേഖർ, അതിനുള്ളിലുണ്ടായിരുന്ന ഫെവിക്വിക്ക് പശ വായിൽ എത്തിയതോടെ ഉടൻ തന്നെ അത് തുപ്പിക്കളഞ്ഞതായും പരാതിയിൽ പറയുന്നു. സംഭവത്തെ തുടർന്ന് ടിക്കറ്റ് […]
Read more

പഴയ ഇഴച്ചിൽ ഇനിയില്ല, IRCTC വെബ്സൈറ്റ് ‘പറക്കും’; വേഗത്തില്‍ ടിക്കറ്റ് എടുക്കാം

ന്യൂഡല്‍ഹി: ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് ഇന്ന് പുറത്തിറങ്ങും. ഇനി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ മുൻപത്തേത്തിനേക്കാൾ എളുപ്പമാകും. പുതിയ പ്ലാറ്റ്ഫോം ഓണ്‍ലൈന്‍ ബുക്കിങ് എളുപ്പമാക്കും. സാങ്കേതിക തടസം കുറയ്ക്കാനുള്ള നടപടികളും പേജ് ലോഡിങ് വേഗത്തിലാക്കുമെന്നും പറയപ്പെടുന്നു. ഇതിനായി ഒരു പുതിയ ഉപയോക്തൃ ഇന്റര്‍ഫേസും ഉണ്ടായിരിക്കും. തത്കാല്‍ ബുക്കിങ് സമയത്ത് സൈറ്റ് സ്ലോ ആകുന്നതും ബുക്കിങ് കാന്‍സല്‍ ആകുന്നതും തുടങ്ങി, യാത്രക്കാരില്‍ നിന്നുള്ള പരാതികള്‍ക്ക് ഇതോടെ പരിഹാരമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നവീകരിച്ച പ്ലാറ്റ്ഫോമിന് മിനിറ്റില്‍ 1.5 ലക്ഷത്തിലധികം ടിക്കറ്റ് […]
Read more

ട്രെയിൻ ബുക്ക് ചെയ്യാൻ പുതിയ ഐആർസിടിസി വെബ്സൈറ്റ് ഉടൻ

ന്യൂഡൽഹി: പുതിയ ഐആർസിടിസി വെബ്‌സൈറ്റ് ജൂലൈ 15 നകം പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ജയ്പൂരിലെ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിദ്യാർത്ഥികളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇത് അറിയിച്ചത്. ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് വിദ്യാർത്ഥി പരാതി ഉയർത്തിയതോടെയാണ് തീരുമാനം. “സർ, ഐആർസിടിസിയിലെ ക്യാപ്ച പ്രശ്നം പരിഹരിക്കണം” എന്ന് ആവശ്യപ്പെട്ട ഉടനെ തന്നെ മന്ത്രി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ചു. മന്ത്രിയുടെ നിർദ്ദേശത്തോടെയാണ് പുതിയ വെബ്‌സൈറ്റ് […]
Read more

അനധികൃത ബുക്കിംഗ്; 3 കോടി വ്യാജ യൂസർ ഐഡികൾ റദ്ദാക്കി ഐആർസിടിസി

ന്യൂഡൽഹി: ടിക്കറ്റ് ബുക്കിങ്ങിലെ ക്രമക്കേടുകളും ദുരുപയോഗവും തടയാൻ ഐആർസിടിസി കർശന നടപടി സ്വീകരിച്ചു. മൂന്നു കോടിയിലധികം സംശയാസ്പദ യൂസർ ഐഡികൾ പ്രവർത്തനരഹിതമാക്കി. കൂടാതെ ആറ് കോടി യൂസർ ഐഡികൾക്ക് ആധികാരികതാ പരിശോധന നടപ്പിലാക്കി. അനധികൃത ടിക്കറ്റ് ബുക്കിങ് തടയുന്നതിന്റെ ഭാഗമായി ഈ വർഷം 13,343 സംശയാസ്പദ ഇമെയിൽ ഡൊമെയ്നുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട്. നാഷണൽ സൈബർ ക്രൈം പോർട്ടലിൽ 4.2 ലക്ഷം സംശയാസ്പദ പിഎൻആറുകളെ സംബന്ധിച്ച് ലഭിച്ച 501 പരാതികളിൽ നിന്നാണ് ഈ നടപടികൾ സ്വീകരിച്ചത്. ട്രെയിനുകളിലെ ഭക്ഷണത്തിന്റെ […]
Read more

കുംഭമേളയ്ക്ക് ബുക്ക് ചെയ്ത റൂം നിഷേധിച്ചു; ഐആര്‍സിടിസിക്കും മേക്ക് മൈ ട്രിപ്പിനും പിഴ

മലപ്പുറം: കുംഭമേളയ്ക്ക് പ്രയാഗ്‌രാജില്‍ ബുക്ക് ചെയ്ത ഹോട്ടല്‍ മുറി നിഷേധിച്ച സംഭവത്തില്‍ ഐആര്‍സിടിസിക്കും മേക്ക് മൈ ട്രിപ്പിനുമെതിരെ ഉപഭോക്തൃ കമ്മീഷന്‍ നടപടി. സേവനത്തിലെ വീഴ്ചയ്ക്ക് പരാതിക്കാര്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. കൂടാതെ ഹോട്ടലില്‍ നിന്നും പരാതിക്കാരില്‍ നിന്ന് അധികമായി ഈടാക്കിയ 7,827 രൂപ തിരികെ നല്‍കാനും കോടതി വിധിച്ചിട്ടുണ്ട്. മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കെ.ബി. പരമേശ്വരന്‍ , സഹോദരന്‍ ബാലാജി ശങ്കര്‍, സുഹൃത്ത് മണികണ്ഠന്‍ എന്നിവരുടെ പരാതിയിലാണ് നടപടി. […]
Read more

വന്ദേ ഭാരത് ട്രെയിനിൽ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയ സംഭവം; IRCTC ക്ക് കനത്ത പിഴ ചുമത്തി ഇന്ത്യൻ റെയിൽവെ

ന്യൂഡൽഹി: വന്ദേ ഭാരത് എക്‌സ്‌പ്രസ്സിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴു കണ്ടെത്തിയ സംഭവത്തിൽ IRCTC ക്ക് ഇന്ത്യൻ റെയിൽവേ പത്ത് ലക്ഷം രൂപ പിഴ ചുമത്തി. മാർച്ച് 15-ന് പാറ്റ്‌ന–ടാറ്റാനഗർ വന്ദേ ഭാരത് എക്‌സ്‌പ്രസ്സിൽ യാത്ര ചെയ്ത ഒരാളുടെ പരാതിയെ തുടർന്നാണ് നടപടി. ഭക്ഷണത്തിന്റെ ഗുണനിലവാരത്തിൽ വീഴ്ച വരുത്തിയതിന് ഭക്ഷണം വിതരണം ചെയ്ത കരാർ കമ്പനിക്കു 50 ലക്ഷം രൂപ പിഴയും കരാർ റദ്ദാക്കാനും തീരുമാനമായി. യാത്രക്കാരന് നൽകിയ തൈരും പരിപ്പുകറിയിലും പുഴുക്കൾ കണ്ടെത്തിയതോടെയാണ് വിവാദം ആരംഭിച്ചത്. […]
Read more

രാജ്യത്തെ ആദ്യത്തെ കേബിൾ സ്റ്റേയ്ഡ് പാലം തയ്യാറായി

ജമ്മു കശ്മീരിലെ കത്രയെയും റിയാസിയെയും ബന്ധിപ്പിക്കുന്ന ഇന്ത്യൻ റെയിൽവേയുടെ രാജ്യത്തെ ആദ്യ കേബിൾ സ്റ്റേയ്ഡ് പാലം തയ്യാറായി. ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള-റെയിൽ ലിങ്ക് (USBRL) പദ്ധതിക്ക് കീഴിൽ, ജമ്മു കശ്മീരിലെ കേന്ദ്രഭരണ പ്രദേശമായ റിയാസി ജില്ലയിലാണ് രാജ്യത്തെ ആദ്യത്തെ കേബിൾ-സ്റ്റേഡ് റെയിൽ പാലമായ അൻജി ഖഡ് പാലംനിർമ്മിച്ചിരിക്കുന്നത്. ഹിമാലയത്തിലെ ഇളം പർവതനിരകളിൽ ഭൂകമ്പ സാധ്യത മേഖലയിൽ ആണ് പാലം സ്ഥിതിചെയ്യുന്നത്. ജമ്മുവിൽ നിന്ന് 80 കിലോമീറ്റർ റോഡ് മാർഗമാണ് പാലം. സങ്കീർണ്ണവും ദുർബലവും […]
Read more

പുതുവർഷ തലേന്ന് പണിമുടക്കി ഐആർസിടിസി വെബ്‌സൈറ്റ്

പുതുവർഷ തലേന്ന് പണിമുടക്കി ഐആർസിടിസി വെബ്‌സൈറ്റ്. വെബ്സൈറ്റ് തകരാറിലായതിനാൽ ധാരാളം ആളുകൾ ബുദ്ധിമുട്ടിലായി. ടിക്കറ്റ് ബുക്ക് ചെയ്യാനായി ആപ്പിൽ ലോഗിൻ ചെയ്യാൻ സാധിക്കുന്നുണ്ടായിരുന്നില്ല. തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്താണ് വെബ്സൈറ്റ് പണിമുടക്കിയത്. 10 മണി മുതൽ ആപ്പ് പ്രവർത്തനരഹിതമായി. ഈ മാസം ഇത് മൂന്നാം തവണയാണ് വെബ്സൈറ്റ് പ്രവർത്തനരഹിതമാകുന്നത്. ആയിരത്തോളം ആളുകളാണ് ഇന്ത്യൻ റയില്വേക്ക് പരാതി നൽകിയിരിക്കുന്നത്. മെയിൻറ്റെൻസ് കാരണം ഡിസംബർ 26 ന് വെബ്‌സൈറ്റും ആപ്പും ഒന്നര ണിക്കൂർ പ്രവർത്തനരഹിതമായിരുന്നു. ഡിസംബർ 9-ന് രു […]
Read more

യാത്രക്കാരെ വീണ്ടും വലച്ച്‌ റെയില്‍വേ പണിമുടക്കി ടിക്കറ്റ് പ്ലാറ്റ്‌ഫോമായ ഐആർസിടിസി

വീണ്ടും പണിമുടക്കി യാത്രക്കാരെ വലച്ച് ഇന്ത്യൻ റെയില്‍വേയുടെ ഓണ്‍ലൈൻ ടിക്കറ്റ് പ്ലാറ്റ്‌ഫോമായ ഐആർസിടിസി . ഇതോടെ വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ടിക്കറ്റെടുക്കാൻ സാധിക്കാത്ത അവസ്ഥയിലായി യാത്രക്കാർ.ടിക്കറ്റ് ബുക്കുചെയ്യാനായി സൈറ്റോ ആപ്പോ തുറന്നാല്‍ ‘മെയിന്റനൻസ് കാരണം ഇ ടിക്കറ്റിംഗ് സേവനം ലഭ്യമാകില്ല. ദയവായി പിന്നീട് ശ്രമിക്കുക’ എന്ന അറിയിപ്പാണ് ലഭിക്കുക. ഇതുകാരണം ഏറെ ബുദ്ധിമുട്ടിലാക്കുന്നത് തല്‍ക്കാല്‍ ബുക്കിംഗുകാരെയാണ്. കൂടാതെ ടിക്കറ്റ് റദ്ദാക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർ കസ്റ്റമർ കെയറിലേക്ക് വിളിക്കുകയോ മെയില്‍ അയക്കുകയോ ചെയ്യണമെന്ന നിർദ്ദേശവും ഉണ്ട്. […]
Read more

Recent News

Advertisement
WhiteswanTV Footer