Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: train

ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസില്‍നിന്ന് പുക ഉയര്‍ന്നു; ട്രെയിന്‍ 40 മിനിറ്റോളം വൈകി

ആലപ്പുഴ: ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസില്‍നിന്ന് പുക ഉയര്‍ന്നു. തിങ്കളാഴ്ച രാവിലെ ആറുമണിയോടെ ട്രെയിന്‍ ആലപ്പുഴയില്‍നിന്ന് യാത്രതിരിച്ച ഉടനെയാണ് പുക ഉയര്‍ന്നത്. ട്രെയിനിലെ പാന്‍ട്രി കാറിന്റെ ഭാഗത്തുനിന്നാണ് പുക ഉയര്‍ന്നത്. ഇതോടെ ട്രെയിന്‍ നിര്‍ത്തി പരിശോധന നടത്തി. ബ്രേക്ക് ബൈന്‍ഡിങ്ങാണ് പുക ഉയരാന്‍ കാരണമായതെന്ന് പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് തകരാര്‍ പരിഹരിച്ചശേഷം ട്രെയിന്‍ യാത്രതുടര്‍ന്നു. സംഭവത്തെത്തുടര്‍ന്ന് 40 മിനിറ്റോളം വൈകി് ട്രെയിന്‍ യാത്ര പുനഃരാരംഭിച്ചു.
Read more

ട്രെയിനിലെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; എസ് 4 കോച്ചിലെ സീറ്റില്‍ രക്തക്കറ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ- ധന്‍ബാദ് എക്‌സ്പ്രസ്സ് ട്രെയിനിലെ ശുചിമുറിയിലെ വേസ്റ്റ് ബിന്നില്‍ ഉപേക്ഷിക്കപ്പെട നിലയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ട്രെയിനിലെ എസ് 4 കോച്ചിലെ സീറ്റില്‍ രക്തക്കറ കണ്ടെത്തി. കണ്ടെത്തിയ രക്തക്കറ കുഞ്ഞിന്റെതാണോയെന്ന് അറിയാന്‍ പരിശോധന നടത്തും. കുഞ്ഞിന്റെ ഡിഎന്‍എയുമായിട്ടായിരിക്കും പരിശോധന നടത്തുക. എസ് 4, എസ് 3 എന്നീ കോച്ചുകളില്‍ യാത്ര ചെയ്തവരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. എസ് 3 കോച്ചിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ രണ്ടു കോച്ചുകളിലെയും […]
Read more

സ്വാതന്ത്ര്യദിന അവധി: ഇന്ന് മംഗളൂരു-ഷൊര്‍ണൂര്‍ അണ്‍ റിസര്‍വ്ഡ് സ്‌പെഷ്യല്‍ ട്രെയിന്‍ ഓടും

കണ്ണൂര്‍: സ്വാതന്ത്ര്യദിന തിരക്ക് കണക്കിലെടുത്ത് വ്യാഴാഴ്ച വൈകിട്ട് മംഗളൂരു-ഷൊര്‍ണൂര്‍ റൂട്ടില്‍ ഒരു അണ്‍ റിസര്‍വ്ഡ് സ്‌പെഷ്യല്‍ തീവണ്ടി (06131) ഓടിക്കും. മംഗളൂരുവില്‍നിന്ന് വൈകീട്ട് ആറിന് പുറപ്പെടും. രാത്രി 12.30-ന് ഷൊര്‍ണൂരെത്തും. കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തുര്‍, പയ്യന്നൂര്‍, പഴയങ്ങാടി, കണ്ണൂര്‍, തലശ്ശേരി, മാഹി, വടകര, കൊയിലാണ്ടി, കോഴിക്കോട്, ഫറോക്ക്, തിരൂര്‍, കുറ്റിപ്പുറം എന്നീ സ്റ്റേഷനുകളില്‍ നിര്‍ത്തും.
Read more

ട്രെയിനിനുള്ളില്‍ കത്തി വീശി യാത്രക്കാരന്റെ പരാക്രമം; രണ്ടുപേര്‍ക്ക് പരിക്ക്

കോഴിക്കോട്: മദ്യലഹരിയില്‍ ട്രെയിനില്‍ കത്തി വീശി യാത്രക്കാരന്റെ പരാക്രമം. ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. അക്രമിയെ ആര്‍പിഎഫ് കസ്റ്റഡിയില്‍ എടുത്തു. വെള്ളിയാഴ്ച രാത്രി ബാംഗ്ലൂര്‍-പുതുച്ചേരി ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ ആണ് സംഭവം നടന്നത്. ട്രെയിന്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ കടന്ന് കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപം എത്തിയപ്പോഴാണ് യാത്രക്കാരനായ ഒരാള്‍ സഹയാത്രികനുനേരെ കത്തി വീശിയത്. അക്രമിയും പരിക്കേറ്റയാളും തമിഴ്‌നാട് സ്വദേശികളാണ്. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കമാണ് കത്തിവീശുന്ന നിലയിലേക്ക് എത്തിയത്. ഇരുവരും മദ്യലഹരിയിലായിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം. രണ്ടുപേര്‍ക്ക് […]
Read more

സ്കൂൾ വാനിൽ ട്രെയിനിടിച്ച് അപകടം; നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട്‌ കടലൂരിൽ സ്കൂൾ വാൻ ട്രെയിനിൽ ഇടിച്ച് നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. രാവിലെ 7.45 ഓടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പത്തോളം കുട്ടികൾക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതര൦. തിരുച്ചെന്തൂർ-ചെന്നൈ എക്സ്പ്രസ് ട്രെയിൻ ഇടിച്ചാണ് അപകടം ഉണ്ടായത്. കടലൂർ കൃഷ്ണസ്വാമി മെട്രിക്കുലേഷൻ സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. മരിച്ച രണ്ട് കുട്ടികളുടെ മൃതദേഹം തിരിച്ചറിഞ്ഞു. ആറാം ക്ലാസ് വിദ്യാർത്ഥി നിവാസ്, പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി ചാരുമതി എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ലെവൽ ക്രോസിൽ ഗേറ്റ്‌ അടയ്ക്കാൻ […]
Read more

തിങ്കളാഴ്ച മുതൽ കേരളത്തിലെ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം

തിരുവനന്തപുരം: കേരളത്തിലെ ട്രെയിനുകളുടെ സമയക്രമത്തിലെ മാറ്റം തിങ്കളാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരും. ഒക്ടോബർ 20 വരെയാണ് ട്രെയിനുകൾ പുതിയ സമയക്രമം അനുസരിച്ച് സർവീസ് നടത്തുന്നത്. മൺസൂൺ ഷെഡ്യൂളിൻ്റെ ഭാഗമായി കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയക്രമത്തിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. 128 ദിവസത്തേക്ക് 42 ട്രെയിൻ സ‍ർവ്വീസുകൾക്കാണ് പുതിയ സമയക്രമം ബാധകമാകുക. കേരളത്തിൽ നിന്ന് കൊങ്കൺ വഴിയുള്ള സ‍ർവ്വീസുകളിൽ വരുന്ന സമയ മാറ്റം ഇങ്ങനെ എറണാകുളം ജംഗ്ഷൻ-പൂനെ സൂപ്പർഫാസ്റ്റ്, എറണാകുളം ജംഗ്ഷൻ-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എന്നിവ 02.15-ന് പുറപ്പെടും (നിലവിലെ സമയം-05.15). […]
Read more

ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം; 7 പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ പെണ്‍കുട്ടിയുടെ മൃതദേഹം സ്യൂട്ട് കേസിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. ബിഹാർ സ്വദേശികളായ ഏഴ് പേരാണ് പിടിയിലായത്. ബെംഗളുരു സൂര്യനഗർ പൊലീസ് ബിഹാറിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു. എന്തിനാണ് ഇവർ പെണ്‍കുട്ടിയെ കൊന്നതെന്ന് കണ്ടെത്താൻ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. മെയ് 21-നായിരുന്നു ബെംഗളൂരുവിലെ ചന്ദാപുര റെയിൽവേ പാലത്തിന് കീഴെ നീല സ്യൂട്ട് കേസിനുള്ളിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞ നിലയിലായിരുന്നു സ്യൂട്ട് കേസ്.ബിഹാർ സ്വദേശിനിയായ 17-കാരിയാണ് മരിച്ചതെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
Read more

മാവേലി എക്സ്പ്രസിലെ ബാഗ് മോഷണം; പ്രതി പിടിയിൽ

തൃശൂര്‍: ട്രെയിനിൽ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ. തിരുവനന്തപുരം – മംഗലാപുരം മാവേലി എക്‌സ്പ്രസിലെ യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ച പ്രതിയാണ് പിടിയിലായത്. ആലപ്പുഴ തണ്ണീര്‍മുക്കം സ്വദേശി അജ്മല്‍ ഷായെ (23) പോലീസ് അറസ്റ്റ് ചെയ്തു. പണം, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, എടിഎം കാര്‍ഡുകള്‍, മൊബൈല്‍ ഫോണ്‍ എന്നിയടങ്ങിയ ബാഗാണ് മോഷ്ടിച്ചത്. ആര്‍പിഎഫും റെയില്‍വെ പോലീസും ചേര്‍ന്ന് ഷൊര്‍ണൂര്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ഷൊര്‍ണൂര്‍ റെയില്‍വേ പോലീസ് എസ്ഐ അനില്‍ മാത്യു, […]
Read more

ട്രാക്കിലേക്ക് നടന്നെത്തി; യുവാവും വിദ്യാർത്ഥിനിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

ആലപ്പുഴ: യുവാവിനെയും വിദ്യാർത്ഥിനിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഹരിപ്പാട് കരുവാറ്റ റെയിൽവേ സ്റ്റേഷന് സമീപമാണ് ദാരുണ സംഭവം നടന്നത്. പള്ളിപ്പാട് സ്വദേശി ദേവു (17), ചെറുതന സ്വദേശി ശ്രീജിത്ത് എന്നിവരാണ് ദാരുണമായി മരിച്ചത്. കൊച്ചുവേളി- അമൃത്സർ ട്രെയിന് മുന്നിൽ ഇരുവരും എടുത്ത് ചാടുകയായിരുന്നുവെന്ന് കണ്ടുനിന്നവർ പറയുന്നു. ബൈക്ക് റോഡിൽ വെച്ചതിനുശേഷമാണ് ഇരുവരും ട്രാക്കിലേക്ക് എത്തിയത്. ഇവരുടെ ബൈക്ക് റോഡിൽ നിന്ന് കണ്ടെടുത്തു. മൃതദേഹങ്ങൾ ചിതറിപ്പോയി. ഇതേ തുടർന്ന് നേത്രാവതി എക്സ്പ്രസ് 20 മിനിറ്റോളം ഹരിപ്പാട് […]
Read more

കോട്ടയം-നിലമ്പൂര്‍ ട്രെയിനിന് രണ്ട് അധിക കോച്ചുകള്‍ക്കൂടി; ഈ മാസം 22 ന്

തിരുവനന്തപുരം: കോട്ടയം – നിലമ്പൂര്‍ ട്രെയിനിന് രണ്ട് അധിക കോച്ചുകള്‍ കൂടി അനുവദിച്ചു. ദക്ഷിണ റെയില്‍വേയാണ് ഉത്തരവിറക്കിയത്. ഈ മാസം 22-ന് ഉത്തരവ് പ്രാബല്യത്തില്‍ വരും. കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി എം.പി. വണ്ടൂരില്‍ വിളിച്ചുചേര്‍ത്ത റെയില്‍വേ ഉന്നതോദ്യോഗസ്ഥരുടെ യോഗത്തില്‍ മുന്നോട്ട് വെച്ച പ്രധാനപ്പെട്ട ആവശ്യമായിരുന്നു ഇത്. ഇതോടെ യാത്രക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഭാഗികമായെങ്കിലും പരിഹരിക്കപ്പെടുന്നത്. 12 കോച്ചുകളുണ്ടായിരുന്ന ഈ ട്രെയിന്‍ ഇനി മുതല്‍ 14 കോച്ചുകളായിട്ടായിരിക്കും സര്‍വീസ് നടത്തുക. എക്‌സ്പ്രസ് ട്രെയിന്‍ എന്ന് പേരുണ്ടെങ്കിലും റിസേര്‍വഷന്‍ […]
Read more
Advertisement
WhiteswanTV Footer