Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: train

ട്രെയിനുകൾക്ക് വേ​ഗം കൂടും ; സെപ്റ്റംബറോടെ പ്രധാന പാതയുടെ നിലവാരത്തിലാക്കാൻ റെയിൽവേ

കേരളത്തിലെ ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ വേ​ഗത്തിലാക്കി റെയിൽവേ. ഈ സാങ്കേതിക നവീകരണം സെപ്റ്റംബറോടെ പൂർത്തിയാകും. 31 സ്റ്റേഷനുകളിൽ ഇതിനുള്ള നടപടി തുടങ്ങി. നിലവിലെ ശരാശരി വേഗത മണിക്കൂറിൽ 80 കിലോമീറ്ററാണ്. ലൂപ് ലൈനുകളെ പ്രധാന ട്രാക്കുകളുടെ നിലവാരത്തിലേക്ക് ഉയർത്താൻ ആണ് റെയിൽവേ തീരുമാനം. നടപ്പു സാമ്പത്തിക വർഷത്തേക്കുള്ള ലക്ഷ്യങ്ങൾ നിശ്ചയിക്കാൻ ചേർന്ന ഡിവിഷൻ തല യോഗത്തിലാണ് തീരുമാനം. പ്രധാന പാളത്തിൽനിന്ന്‌ സ്റ്റേഷനിലേക്ക് തിരിഞ്ഞ്‌ കയറുന്ന പാതയാണ് ലൂപ്‌ലൈൻ. ലൂപ് ലൈനിൽ സഞ്ചരിക്കുമ്പോൾ ട്രെയിനിന്‌ വേഗം കുറവായിരിക്കും. […]
Read more

കന്യാകുമാരി-ബാംഗ്ലൂര്‍ എക്‌സ്പ്രസിനുനേരെ കല്ലേറ്; യാത്രക്കാരന് ഗുരുതര പരുക്ക്

പാലക്കാട്: പാലക്കാട് ട്രെയിനുനേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. കല്ലേറിയില്‍ ട്രെയിനിലെ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി പാലക്കാട് ലക്കിടി റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് വെച്ചാണ് കന്യാകുമാരി-ബാംഗ്ലൂര്‍ എക്‌സ്പ്രസിനുനേരെ കല്ലേറുണ്ടായത്. പരിക്കേറ്റ യാത്രക്കാരനെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിച്ചു.കളമശ്ശേരി സ്വദേശി അക്ഷയ് സുരേഷിനാണ് പരുക്കേറ്റത്.
Read more

ട്രെയിൻ വഴിയുള്ള ലഹരിക്കടത്തിൽ വൻവർധന; പരിശോധന കർശനമാക്കുന്നു

കോഴിക്കോട്: സംസ്ഥാനത്ത് ലഹരി കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ട്രെയിന്‍ വഴിയുള്ള ലഹരിക്കടത്തിലും വന്‍വര്‍ധന. 2025-ല്‍ റെക്കോര്‍ഡ് ലഹരി വസ്തുക്കളാണ് ട്രെയിനില്‍ നിന്ന് പിടിച്ചെടുത്തത്. ഈ വര്‍ഷം രണ്ടുമാസത്തിനിടെ 31 പേരെയാണ് ലഹരി കടത്തിയ കേസില്‍ പിടികൂടിയത്. ഈ സാഹചര്യത്തില്‍ ട്രെയിനില്‍ പരിശോധന കര്‍ശനമാക്കിയെന്ന് റെയില്‍വെ അറിയിച്ചു. 2024-ല്‍ ഒരു വര്‍ഷം പിടിച്ചെടുത്തത് 559 കിലോഗ്രാം ലഹരി വസ്തുക്കളാണ്. 2024-ല്‍ അറസ്റ്റ് ചെയ്തത് 55 ലഹരിക്കടത്തുകാരെയാണ്. 2,85,49,929 രൂപയുടെ ലഹരിയാണ് ഈ വർഷം പിടിച്ചെടുത്തത്. 2025ല്‍ ഇതുവരെ 421.87 […]
Read more

ആളൊഴിഞ്ഞ ട്രെയിനിൽ 55കാരി ബലാത്സംഗത്തിനിരയായ കേസ്; ആർപിഎഫ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ബാന്ദ്ര: മുംബൈയിലെ ബാന്ദ്ര ടെർമിനസിൽ ആളൊഴിഞ്ഞ ട്രെയിനിൽ 55കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. ഫെബ്രുവരി 1ന് രാത്രിയിലാണ് റെയിൽവേ ചുമട്ടുതൊഴിലാളി 55 കാരിയെ ബലാത്സംഗം ചെയ്തത്. സംഭവത്തെ തുടർന്ന് അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്ലാറ്റ്ഫോമിലെ സുരക്ഷാ ചുമതല വഹിച്ചിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥനെതിരെയും നടപടി സ്വീകരിച്ചത്. പീഡനത്തിനിരയായ 55കാരി കഴിഞ്ഞ ആഴ്ച ബന്ധുവിനൊപ്പം മറ്റൊരു സംസ്ഥാനത്ത് നിന്ന് മഹാരാഷ്ട്രയിലെത്തിയ ആളാണ്. ശനിയാഴ്ച തിരികെ […]
Read more

റെയിൽവേ ട്രാക്ക് നവീകരണം; ട്രെയിനുകൾക്ക് നിയന്ത്രണം

തൃശൂർ: ഒല്ലൂർ സ്റ്റേഷനിലും പുതുക്കാട് സ്റ്റേഷനിലും റെയിൽവേ ട്രാക്ക് നവീകരണം നടക്കുന്നതിനാൽ ട്രെയിനുകൾക്ക് നിയന്ത്രമേർപ്പെടുത്തി റെയിൽവേ. ജനുവരി 19 ന് രാവിലെ 3.30 നും 7.30നും ഇടയിലുള്ള ട്രെയിൻ ഗതാഗതത്തിനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ചില ട്രെയിനുകൾ ഭാഗികമായും ചിലത് പൂർണമായും റദ്ദാക്കി. 18ന് സർവീസ് തുടങ്ങുന്ന എഗ്മൂർ – ഗുരുവായൂർ ട്രെയിൻ (16127) ചാലക്കുടിയിൽ സർവ്വീസ് അവസാനിപ്പിക്കും. 19 ന് സർവീസ് തുടങ്ങുന്ന എറണാകുളം ജംഗ്ഷൻ – കണ്ണൂർ (16305) ഇന്റർസിറ്റി എക്‌സ്പ്രസ് എറണാകുളത്തിനും തൃശൂരിനും മധ്യേ […]
Read more

പ്രീമിയം കോച്ചിന്റെ സൗകര്യങ്ങളുള്ള ജനറൽ കോച്ച്, അമൃത് ഭാരത് പരിശോധിച്ച് അശ്വിനി വൈഷ്ണവ്

ചെന്നൈ: ഇൻ്റഗ്രൽ കോച്ച് ഫാക്ടറി സന്ദർശിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ജനുവരി 10ന് ചെന്നൈയിലെ വന്ദേ ഭാരത് റേക്കുകൾ, അമൃത് ഭാരത് ട്രെയിൻ കോച്ചുകൾ, വിസ്റ്റാഡോം ഡൈനിംഗ് കാർ എന്നിവ പരിശോധിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലെത്തി. സാദാരണ /ഇടത്തരം യാത്രക്കാരുടെ ബഡ്‌ജറ്റിനൊതുങ്ങുന്ന പ്രീമിയം കോച്ചിൻ്റെ സൗകര്യങ്ങളുള്ള ജനറൽ കോച്ച് അമൃത് ഭാരത് ഉറപ്പു നൽകുമെന്ന് മന്ത്രി പറഞ്ഞു. സീറ്റുകളുടെയും ഫാനുകളുടെയും ഗുണനിലവാരം, ചാർജിംഗ് പോയിൻ്റുകൾ, കസേരകളിലെ ലംബർ സപ്പോർട്ട്, […]
Read more

രാജ്യത്തെ ആദ്യത്തെ കേബിൾ സ്റ്റേയ്ഡ് പാലം തയ്യാറായി

ജമ്മു കശ്മീരിലെ കത്രയെയും റിയാസിയെയും ബന്ധിപ്പിക്കുന്ന ഇന്ത്യൻ റെയിൽവേയുടെ രാജ്യത്തെ ആദ്യ കേബിൾ സ്റ്റേയ്ഡ് പാലം തയ്യാറായി. ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള-റെയിൽ ലിങ്ക് (USBRL) പദ്ധതിക്ക് കീഴിൽ, ജമ്മു കശ്മീരിലെ കേന്ദ്രഭരണ പ്രദേശമായ റിയാസി ജില്ലയിലാണ് രാജ്യത്തെ ആദ്യത്തെ കേബിൾ-സ്റ്റേഡ് റെയിൽ പാലമായ അൻജി ഖഡ് പാലംനിർമ്മിച്ചിരിക്കുന്നത്. ഹിമാലയത്തിലെ ഇളം പർവതനിരകളിൽ ഭൂകമ്പ സാധ്യത മേഖലയിൽ ആണ് പാലം സ്ഥിതിചെയ്യുന്നത്. ജമ്മുവിൽ നിന്ന് 80 കിലോമീറ്റർ റോഡ് മാർഗമാണ് പാലം. സങ്കീർണ്ണവും ദുർബലവും […]
Read more

പുതുവത്സരത്തില്‍ മലബാറിനും വേണാടിനും പുതിയ സമയം

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ഷോർണൂരിലേക്കുള്ള വേണാട് എക്സ്പ്രസ് (16302), മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള മലബാര്‍ എക്സ്പ്രസ് എന്നിവയ്ക്ക് 2025 ജനുവരി ഒന്ന് മുതല്‍ പുതിയ സമയം. തിരുവനന്തപുരം സെൻട്രലില്‍ നിന്ന് പുലര്‍ച്ചെ 5.25ന് പുറപ്പെട്ടിരുന്ന വേണാട് ജനുവരി ഒന്ന് മുതല്‍ അഞ്ച് മിനുട്ട് നേരത്തേ 5.20ന് പുറപ്പെടും. മംഗലാപുരം- തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് ജനുവരി മുതല്‍ അര മണിക്കൂര്‍ നേരത്തേ തിരുവനന്തപുരം സെൻട്രലില്‍ എത്തും. എന്നാല്‍, മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന സമയത്തില്‍ മാറ്റമില്ല. എറണാകുളം മുതലാണ് സമയമാറ്റം. […]
Read more

ക്രിസ്മസ് സ്പെഷ്യൽ ട്രെയിൻ; ബെംഗളൂരുവിൽ നിന്നും ഇന്ന് രാത്രി പുറപ്പെടും

കൊച്ചി: ക്രിസ്മസ് അവധിക്കാലത്തെ തിരക്ക് മുൻനിർത്തി പ്രഖ്യാപിച്ച സ്പെഷ്യൽ ട്രെയിൻ സർവീസ് ഇന്ന് രാത്രി ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെടും. യാത്രക്കാരുടെ തിരക്കും നിരന്തര ആവശ്യങ്ങളും പരിഗണിച്ചാണ് കഴിഞ്ഞദിവസം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചത്. വളരെപെട്ടന്ന് തന്നെ ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞു. രാത്രി 11 മണിയ്ക്കാണ് എസ്എംവിടി ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് പുറപ്പെടുന്നത്. 0 6 0 5 7 എസ് എം വി ടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) എക്സ്പ്രസ് സ്പെഷ്യൽ 11:00 മണിയ്ക്ക് […]
Read more

കോച്ചുകളുടെ നിറത്തിന്റെ കാരണം ഇതാണ്

രാജ്യത്തെ തന്നെ ഏറ്റവും ബൃഹത്തായ ഗതാഗത സംവിധാനമാണ് റെയിൽവേ. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് യാത്രക്കാരെ ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് വഹിക്കുന്ന റെയിൽവേയിൽ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. ഓരോ യാത്രകളിലും വ്യത്യസ്ത നിറങ്ങൾ നൽകിയിരിക്കുന്ന കോച്ചുകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഈ നിറങ്ങൾ വെറും ഭംഗിയ്ക്ക് വേണ്ടിയല്ല. ഈ നിറങ്ങൾ യഥാർത്ഥത്തിൽ കോച്ചിൻ്റെ തരത്തിൻ്റെയും അത് പ്രദാനം ചെയ്യുന്ന സുഖസൗകര്യങ്ങളെയുമാണ് കാണിക്കുന്നത്. ഓരോ നിറവും ഓരോ തരത്തിലുള്ള കോച്ചുകളെയാണ് സൂചിപ്പിക്കുന്നത്. ബജറ്റ് യാത്രക്കാർക്കുള്ള സീറ്റുകൾ മുതൽ […]
Read more
Advertisement
WhiteswanTV Footer