Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

റെയിൽവേ ട്രാക്ക് നവീകരണം; ട്രെയിനുകൾക്ക് നിയന്ത്രണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: ഒല്ലൂർ സ്റ്റേഷനിലും പുതുക്കാട് സ്റ്റേഷനിലും റെയിൽവേ ട്രാക്ക് നവീകരണം നടക്കുന്നതിനാൽ ട്രെയിനുകൾക്ക് നിയന്ത്രമേർപ്പെടുത്തി റെയിൽവേ. ജനുവരി 19 ന് രാവിലെ 3.30 നും 7.30നും ഇടയിലുള്ള ട്രെയിൻ ഗതാഗതത്തിനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ചില ട്രെയിനുകൾ ഭാഗികമായും ചിലത് പൂർണമായും റദ്ദാക്കി.

18ന് സർവീസ് തുടങ്ങുന്ന എഗ്മൂർ – ഗുരുവായൂർ ട്രെയിൻ (16127) ചാലക്കുടിയിൽ സർവ്വീസ് അവസാനിപ്പിക്കും. 19 ന് സർവീസ് തുടങ്ങുന്ന എറണാകുളം ജംഗ്ഷൻ – കണ്ണൂർ (16305) ഇന്റർസിറ്റി എക്‌സ്പ്രസ് എറണാകുളത്തിനും തൃശൂരിനും മധ്യേ യാത്ര റദ്ദാക്കി തൃശൂരിൽ നിന്നാകും സർവീസ് ആരംഭിക്കുക. 18ന് സർവീസ് തുടങ്ങുന്ന തിരുവനന്തപുരം സെൻട്രൽ – ഗുരുവായൂർ ട്രെയിൻ (16342) എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും. 19ന് സർവീസ് തുടങ്ങുന്ന ഗുരുവായൂർ – തിരുവനന്തപുരം സെൻട്രൽ (16341) എറണാകുളത്ത് നിന്ന് യാത്ര ആരംഭിക്കും. 18ന് സർവീസ് തുടങ്ങുന്ന കാരൈക്കൽ – എറണാകുളം ട്രെയിൻ (16187) പാലക്കാട് വച്ച് യാത്ര അവസാനിപ്പിക്കും. 19ന് സർവീസ് തുടങ്ങുന്ന എറണാകുളം – കാരൈക്കൽ ട്രെയിൻ (16188) യാത്ര തിരികെ ആരംഭിക്കുന്നത് പാലക്കാട് നിന്നാകും.

18ന് സർവീസ് തുടങ്ങുന്ന മധുരൈ – ഗുരുവായൂർ (16327) ട്രെയിൻ ആലുവയിൽ യാത്ര അവസാനിപ്പിക്കും. 19ന് സർവീസ് തുടങ്ങുന്ന ഗുരുവായൂർ – മധുരൈ (16328) ട്രെയിൻ ആലുവയിൽ നിന്നാകും യാത്ര ആരംഭിക്കുക. 18ന് യാത്ര തുടങ്ങുന്ന ചെന്നൈ സെൻട്രൽ – ആലപ്പുഴ എക്‌സ്പ്രസ് പാലക്കാട് വരെയേ സർവീസുണ്ടാകൂ. 19ന് സർവീസ് തുടങ്ങുന്ന ആലപ്പുഴ ചെന്നൈ സെൻട്രൽ (22640) എക്‌സ്പ്രസ് പാലക്കാട് നിന്നാകും സർവീസ് ആരംഭിക്കുക.

റദ്ദാക്കിയ ട്രെയിനുകൾ

എറണാകുളം – ഷൊർണൂർ മെമു (66320) 18ന്, ഷൊർണൂർ – എറണാകുളം മെമു (66319) 19ന്, എറണാകുളം – ഗുരുവായൂർ പാസഞ്ചർ (56318) 18ന്, ഗുരുവായൂർ – എറണാകുളം പാസഞ്ചർ (56313) 19ന്, എറണാകുളം – കോട്ടയം (56005) പാസഞ്ചർ 19ന്, കോട്ടയം – എറണാകുളം പാസഞ്ചർ (56006) 19ന്.

നിയന്ത്രണമുള്ള ട്രെയിനുകൾ

ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ (12623) ട്രെയിനിന് 120 മിനിറ്റ് നിയന്ത്രണം. മംഗള ലക്ഷദ്വീപ് (12618) ട്രെയിനിന് 110 മിനിറ്റ് നിയന്ത്രണം. ബംഗളൂരു സിറ്റി – കന്യാകുമാരി എക്‌സ്പ്രസ് (16526) ട്രെയിനിന് 100 മിനിറ്റ് നിയന്ത്രണം. കേരള സമ്പർക്ക് ക്രാന്തി എക്‌സ്പ്രസ് (12218) ട്രെയിനിന് 70 മിനിറ്റ് നിയന്ത്രണം.

Advertisement
WhiteswanTV Footer