Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: railway station

കോട്ടയം റെയിൽവേ സ്റ്റേഷനിൽ വാഹന നിയന്ത്രണം

കോട്ടയം. ട്രെയിൻ കയറാൻ അവസാന നിമിഷം ഓടി റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്നവരുടെ ശ്രദ്ധയ്ക്ക്. ട്രെയിൻ കയറാൻ ചിലപ്പോൾ നിങ്ങൾക്കു കഴിഞ്ഞില്ലെന്നു വരാം. റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിനു മുന്നിലെ കുഴികൾ അടയ്ക്കാൻ അറ്റകുറ്റപ്പണി ആരംഭിച്ചതോടെ ഇവിടെ ഗതാഗത നിയന്ത്രണം വന്നത്.. സ്റ്റേഷൻ പരിസരത്തു വാഹനങ്ങൾക്ക് ബ്ലോക്കുണ്ട്. പ്രധാന കവാടത്തിനു മുന്നിലുള്ള ഭാഗത്തെ തകർന്നു കിടന്ന റോഡ് കോൺക്രീറ്റ് ചെയ്യുന്ന ജോലികളാണ് ആരംഭിച്ചത്. തിങ്കളാഴ്ച മുതലാണ് കോൺക്രീറ്റിങ് ആരംഭിച്ചത്. ശനിയാഴ്ചയ്ക്കുള്ളിൽ പണികൾ തീർക്കാമെന്നാണു പ്രതീക്ഷയെന്നു റെയിൽവേ അധികൃതർ പറയുന്നു. […]
Read more

ജമ്മു റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം നടത്തുമെന്ന് ഭീഷണി: സന്ദേശമെത്തിയത് പ്രാവിന്റെ കാലില്‍ കെട്ടിവെച്ച്

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം. പ്രാവിന്റെ കാലില്‍ കൊട്ടിവെച്ച നിലയില്‍ ആണ് ഭീഷണി സന്ദേശം ലഭിച്ചത്.ആര്‍എസ് പുര അതിര്‍ത്തിയില്‍ നിന്ന് സുരക്ഷാ സേന പിടികൂടിയ പ്രാവിന്റെ കാലിലാണ് ഭീഷണിക്കുറിപ്പുണ്ടായിരുന്നത്. പാകിസ്ഥാനില്‍ നിന്ന് പറന്നുവന്നതായി കരുതുന്ന പ്രാവിനെ ഓഗസ്റ്റ് 18ന് രാത്രി 9 മണിയോടെയാണ് അന്താരാഷ്ട്ര അതിര്‍ത്തിയിലെ കാട്മാരിയ പ്രദേശത്ത് നിന്നും പിടികൂടിയതെന്നാണ് പുറത്ത് വരുന്ന വിവരം. ജമ്മു റെയില്‍വേ സ്റ്റേഷന്‍ ബോംബിട്ട് തകര്‍ക്കുമെന്ന സന്ദേശം അടങ്ങിയ ഒരു ചീട്ട് പ്രാവിന്റെ […]
Read more

റെയിൽവേ ട്രാക്ക് നവീകരണം; ട്രെയിനുകൾക്ക് നിയന്ത്രണം

തൃശൂർ: ഒല്ലൂർ സ്റ്റേഷനിലും പുതുക്കാട് സ്റ്റേഷനിലും റെയിൽവേ ട്രാക്ക് നവീകരണം നടക്കുന്നതിനാൽ ട്രെയിനുകൾക്ക് നിയന്ത്രമേർപ്പെടുത്തി റെയിൽവേ. ജനുവരി 19 ന് രാവിലെ 3.30 നും 7.30നും ഇടയിലുള്ള ട്രെയിൻ ഗതാഗതത്തിനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ചില ട്രെയിനുകൾ ഭാഗികമായും ചിലത് പൂർണമായും റദ്ദാക്കി. 18ന് സർവീസ് തുടങ്ങുന്ന എഗ്മൂർ – ഗുരുവായൂർ ട്രെയിൻ (16127) ചാലക്കുടിയിൽ സർവ്വീസ് അവസാനിപ്പിക്കും. 19 ന് സർവീസ് തുടങ്ങുന്ന എറണാകുളം ജംഗ്ഷൻ – കണ്ണൂർ (16305) ഇന്റർസിറ്റി എക്‌സ്പ്രസ് എറണാകുളത്തിനും തൃശൂരിനും മധ്യേ […]
Read more

ജോയിക്കായി തിരച്ചില്‍ തുടരുന്നു;രക്ഷാദൗത്യം രണ്ടാം ദിവസത്തിലേയ്ക്ക്

തിരുവനന്തപുരം:റെയില്‍വേ സ്റ്റേഷന് സമീപത്തെ തോട്ടില്‍ ശുചീകരണത്തിനിറങ്ങിയ തൊഴിലാളി ജോയിയെ കാണാതായ സംഭവത്തില്‍ തെരച്ചില്‍ ഇന്നും തുടരുകയാണ്.ആമയിഴഞ്ചാന്‍ തോട്ടിലാണ് ജോയിയെ കാണാതായത്.എന്‍ഡിആര്‍എഫ് സംഘം ഇന്നലെ രാത്രി സ്ഥലത്തെത്തി. ഇന്നലെ രക്ഷാദൗത്യം 13 മണിക്കൂര്‍ പിന്നിട്ടെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല.ഇന്ന് രാവിലെയോടെ തെരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു. എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീം എന്നിവര്‍ ചേര്‍ന്നാണ് ഇന്ന് രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്.തെരച്ചിലിനായി റോബോട്ടിക് സംവിധാനവും ഉപയോഗിക്കുന്നുണ്ട്.ജില്ലാ കളക്ടറും മേയറും എന്‍ഡിആര്‍എഫ് സംഘവും നടത്തിയ ചര്‍ച്ചയക്ക് ശേഷമാണ് സുരക്ഷ കൂടെ പരിഗണിച്ചാണ് തെരച്ചില്‍ രാവിലെത്തേക്ക് മാറ്റിയത്.
Read more

Recent News

Advertisement
WhiteswanTV Footer