Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോട്ടയം റെയിൽവേ സ്റ്റേഷനിൽ വാഹന നിയന്ത്രണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം. ട്രെയിൻ കയറാൻ അവസാന നിമിഷം ഓടി റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്നവരുടെ ശ്രദ്ധയ്ക്ക്. ട്രെയിൻ കയറാൻ ചിലപ്പോൾ നിങ്ങൾക്കു കഴിഞ്ഞില്ലെന്നു വരാം. റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിനു മുന്നിലെ കുഴികൾ അടയ്ക്കാൻ അറ്റകുറ്റപ്പണി ആരംഭിച്ചതോടെ ഇവിടെ ഗതാഗത നിയന്ത്രണം വന്നത്..

സ്റ്റേഷൻ പരിസരത്തു വാഹനങ്ങൾക്ക് ബ്ലോക്കുണ്ട്. പ്രധാന കവാടത്തിനു മുന്നിലുള്ള ഭാഗത്തെ തകർന്നു കിടന്ന റോഡ് കോൺക്രീറ്റ് ചെയ്യുന്ന ജോലികളാണ് ആരംഭിച്ചത്. തിങ്കളാഴ്ച മുതലാണ് കോൺക്രീറ്റിങ് ആരംഭിച്ചത്. ശനിയാഴ്ചയ്ക്കുള്ളിൽ പണികൾ തീർക്കാമെന്നാണു പ്രതീക്ഷയെന്നു റെയിൽവേ അധികൃതർ പറയുന്നു. 17ന് ശബരിമല സീസൺ ആരംഭിക്കാനിരിക്കെയാണു സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ തുടങ്ങിയത്..

റെയി‍ൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്ന ഭാഗം അടച്ചു. വാഹനങ്ങൾക്ക് ഇറങ്ങാനുള്ള വഴിയിലൂടെയാണ് ഇപ്പോൾ വാഹനങ്ങളെ അകത്തേക്കും പുറത്തേക്കും കടത്തിവിടുന്നത്.
മെയിൻ റോഡിൽ നിന്നു സ്റ്റേഷനിലേക്കു വാഹനങ്ങൾ പ്രവേശിക്കാനുള്ള റോഡിലാണ് ഇപ്പോൾ പണികൾ നടക്കുന്നത്. ഈ റോഡിലൂടെ നാളെ മുതൽ വാഹനങ്ങൾ കയറ്റിവിട്ടു കൊണ്ട് പുറത്തേക്കിറങ്ങുന്ന റോഡ് കോൺക്രീറ്റ് ചെയ്യും. മുഴുവൻ പണികളും ശനിയാഴ്ചയോടെ പൂർത്തിയാകുമെന്നും അധികൃതർ പറഞ്ഞു.

Tags :

Recent News

Advertisement
WhiteswanTV Footer