Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: IndianRailways

കണ്ണൂർ-കോയമ്പത്തൂർ എക്സ്പ്രസ് ഭാഗികമായി റദ്ദാക്കി; രണ്ട് സ്പെഷ്യൽ ട്രെയിനുകളും സർവീസ് നടത്തില്ല

തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണികളെ തുടർന്ന് കണ്ണൂർ-കോയമ്പത്തൂർ, കോയമ്പത്തൂർ-കണ്ണൂർ എക്സ്പ്രസ് ട്രെയിനുകൾ നവംബർ 26ന് ഭാഗികമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. സേലം ഡിവിഷനിലെ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് നിയന്ത്രണം. നവംബർ 26ന് കണ്ണൂർ-കോയമ്പത്തൂർ എക്സ്പ്രസ് (16607) പാലക്കാട് ജങ്ഷനും കോയമ്പത്തൂരിനും ഇടയിൽ സർവീസ് നടത്തില്ല. അന്നേ ദിവസം ട്രെയിൻ പാലക്കാട് ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും. കോയമ്പത്തൂർ-കണ്ണൂർ എക്സ്പ്രസ് (16608) കോയമ്പത്തൂരിനും പാലക്കാട് ജങ്ഷനുമിടയിലും സർവീസ് നടത്തില്ല. പാലക്കാട് ജങ്ഷനിൽ നിന്ന് വൈകിട്ട് 3.10നായിരിക്കും ട്രെയിൻ സർവീസ് ആരംഭിക്കുക. അതേസമയം, […]
Read more

ട്രെയിനുകളിലെ ആർഎസി സംവിധാനം ഒഴിവാക്കാൻ നീക്കം; യാത്രക്കാർക്ക് മുഴുവൻ ബെർത്ത് ഉറപ്പാക്കാൻ ആലോചന

ന്യൂഡൽഹി: ട്രെയിൻ യാത്രക്കാരുടെ ദീർഘകാലമായുള്ള പരാതികൾ പരിഗണിച്ച് നിലവിലുള്ള ആർഎസി (RAC) സംവിധാനം ഒഴിവാക്കാൻ ഇന്ത്യൻ റെയിൽവേയുടെ നീക്കം. രണ്ട് യാത്രക്കാർക്ക് ഒരു ബെർത്ത് പങ്കിട്ടുനൽകുന്ന നിലവിലെ രീതിക്കെതിരെ വ്യാപകമായ പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് പരിഷ്കരണത്തിന് റെയിൽവേ മന്ത്രാലയം ആലോചിക്കുന്നത്. നിലവിലെ ആർഎസി സംവിധാനത്തിൽ രണ്ട് യാത്രക്കാർക്കായി ഒരു സൈഡ് ലോവർ ബെർത്താണ് അനുവദിക്കുന്നത്. ഇതോടെ ഓരോ യാത്രക്കാരനും ഇരിക്കാനുള്ള സൗകര്യം മാത്രമാണ് ലഭിക്കുന്നത്. എന്നാൽ ടിക്കറ്റ് നിരക്കിന്റെ കാര്യത്തിൽ ഇളവില്ല. മുഴുവൻ തുകയും നൽകേണ്ടിവരുന്ന യാത്രക്കാർക്ക് […]
Read more

ട്രെയിൻ ഭക്ഷണത്തിലെ പരിപ്പുകറിയിൽ ലോഹക്കഷണം; കാറ്ററിങ് കരാറുകാരനെതിരെ നടപടി

ഗുവാഹത്തി: ട്രെയിനിൽ യാത്രക്കാരന് നൽകിയ ഭക്ഷണത്തിലെ പരിപ്പുകറിയിൽ ലോഹക്കഷണം കണ്ടെത്തിയ സംഭവത്തിൽ കാറ്ററിങ് കരാറുകാരനെതിരെ നടപടിയെടുത്ത് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐആർസിടിസി). കരാറുകാരന് പിഴ ചുമത്തുകയും സംഭവത്തിൽ ഉൾപ്പെട്ട ജീവനക്കാരെ ജോലിയിൽനിന്ന് പിരിച്ചുവിടുകയും ചെയ്തു. ഗുവാഹത്തി– ഓഖ ദ്വാരക എക്സ്പ്രസിൽ യാത്ര ചെയ്ത അമിത് അവസ്തിയാണ് ഭക്ഷണത്തിൽ ലോഹക്കഷണം കണ്ടെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചു. ഭക്ഷണത്തിന്റെ പകുതിയോളം കഴിച്ച ശേഷമാണ് പരിപ്പുകറിയിൽ വെള്ളിനിറത്തിലുള്ള ലോഹക്കഷണം ശ്രദ്ധയിൽപ്പെട്ടതെന്ന് അദ്ദേഹം വീഡിയോയിൽ […]
Read more

ഗോവ-മം​ഗളൂരൂ വന്ദേഭാരത് ബെം​ഗളൂരുവിലേക്ക് നീട്ടി; നവംബർ 13 മുതൽ സർവീസ്

ബെംഗളൂരു: ഗോവ–മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ബെംഗളൂരുവിലേക്ക് നീട്ടി. നവംബർ 13 മുതൽ മഡ്ഗാവ്–യശ്വന്ത്പൂർ റൂട്ടിൽ വന്ദേഭാരത് സർവീസ് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 13ന് പുതിയ സർവീസ് രാജ്യത്തിന് സമർപ്പിക്കും. ആഴ്ചയിൽ ആറുദിവസം ഇരുദിശകളിലേക്കും ട്രെയിൻ സർവീസ് നടത്തും. ബെംഗളൂരുവിൽനിന്ന് ബുധനാഴ്ചയും ഗോവയിൽനിന്ന് വ്യാഴാഴ്ചയും സർവീസ് ഉണ്ടായിരിക്കില്ല. യശ്വന്ത്പൂരിൽനിന്ന് രാവിലെ 7.35ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 8.55ന് മഡ്ഗാവിൽ എത്തും. മഡ്ഗാവിൽനിന്ന് രാവിലെ 8.20ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 9.15ന് യശ്വന്ത്പൂരിലെത്തും. ശ്രാവണബെലഗോള, ഹാസൻ, സക്ലേഷ്പുർ, […]
Read more

ബെംഗളൂരു– മുംബൈ വന്ദേഭാരത് സ്ലീപ്പർ സർവീസ് നവംബർ 1ന് ആരംഭിക്കും

ബെംഗളൂരു: ബെംഗളൂരു– മുംബൈ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ ഉദ്ഘാടന സർവീസ് നവംബർ ഒന്നിന് ആരംഭിക്കും. ഉച്ചയ്ക്ക് 12.15ന് ബെംഗളൂരുവിൽ നിന്നായിരിക്കും ആദ്യ സർവീസ് പുറപ്പെടുക. രാജ്യത്തെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ സർവീസാണിത്. നവംബർ രണ്ട് മുതൽ പ്രതിദിന സർവീസ് ആരംഭിക്കും. മുംബൈയിൽ നിന്ന് രാത്രി 8.10ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം ഉച്ചയ്ക്ക് 12ന് ബെംഗളൂരുവിലെത്തും. ബെംഗളൂരുവിൽ നിന്ന് രാത്രി 7.45ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 11.55ന് മുംബൈയിലെ ഛത്രപതി ശിവാജി ടെർമിനലിൽ എത്തും. […]
Read more

ട്രെയിനുകളിൽ രാത്രി മൊബൈൽ ചാർജിങ്ങിന് നിയന്ത്രണം; രാത്രി 11 മുതൽ വൈദ്യുതി വിതരണം നിർത്തും

മുംബൈ: ട്രെയിനുകളിൽ രാത്രികാല മൊബൈൽ ചാർജിങ്ങിന് നിയന്ത്രണം കർശനമാക്കി റെയിൽവേ. രാത്രി 11 മണി മുതൽ പുലർച്ചെ 5 മണി വരെ കോച്ചുകളിലെ ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിക്കാൻ എല്ലാ റെയിൽവേ സോണുകൾക്കും നിർദേശം നൽകി. തീപിടിത്തം ഉൾപ്പെടെയുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം നിശ്ചിത സമയത്ത് നിർത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ മിന്നൽ പരിശോധനകൾ നടത്താനും റെയിൽവേ നിർദേശിച്ചിട്ടുണ്ട്. നിർദേശം പാലിക്കാത്ത ട്രെയിനുകളിലെ ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. […]
Read more

ചൊവ്വാഴ്ച ട്രെയിനുകള്‍ക്ക് നിയന്ത്രണം; വന്ദേഭാരത് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും

തിരുവനന്തപുരം: കളമശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രോണിക് ഇന്റർലോക്കിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ ഒക്ടോബർ 27ന് ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകളുടെ സർവീസിലാണ് മാറ്റങ്ങൾ. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും മറ്റു ചിലത് വൈകിയോടുകയും ചെയ്യും. കെഎസ്ആർ ബെംഗളൂരു–എറണാകുളം ജങ്ഷൻ വന്ദേഭാരത് എക്സ്പ്രസ് (26651) ചൊവ്വാഴ്ച തൃശൂരിനും എറണാകുളത്തിനും ഇടയിൽ സർവീസ് നടത്തില്ല. ട്രെയിൻ തൃശൂരിൽ യാത്ര അവസാനിപ്പിക്കും. എറണാകുളം ജങ്ഷൻ–കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് (26652) തൃശൂരിൽനിന്നായിരിക്കും ചൊവ്വാഴ്ച സർവീസ് ആരംഭിക്കുക. […]
Read more

ബെംഗളൂരു– മുംബൈ വന്ദേ ഭാരത് സ്ലീപ്പർ സർവീസ് നവംബർ ഒന്ന് മുതൽ; യാത്രാസമയം 16 മണിക്കൂറായി കുറയും

ബെംഗളൂരു: രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ട്രെയിൻ നവംബർ ഒന്നിന് സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണ അറിയിച്ചു. ബെംഗളൂരു– മുംബൈ റൂട്ടിലാണ് ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ സർവീസ് ആരംഭിക്കുന്നത്. ഇതോടെ നിലവിൽ ഏകദേശം 24 മണിക്കൂർ എടുക്കുന്ന യാത്രാസമയം 16 മണിക്കൂറായി കുറയും. 16 എസി കോച്ചുകളുള്ള ട്രെയിനിൽ ആകെ 823 ബെർത്തുകളുണ്ടാകും. ആഴ്ചയിൽ ആറു ദിവസമാണ് സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ബെംഗളൂരുവിൽനിന്ന് രാത്രി 7.50ന് പുറപ്പെടുന്ന […]
Read more

വിസ്റ്റാഡോം കോച്ചിന്റെ ക്രെഡിറ്റ് തർക്കം; എൻ.കെ. പ്രേമചന്ദ്രനെ പരോക്ഷമായി വിമർശിച്ച് കൊടിക്കുന്നിൽ സുരേഷിന്റെ പേഴ്സണൽ സ്റ്റാഫ്

കൊല്ലം: മധുര–ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച് അനുവദിച്ചതിന്റെ ക്രെഡിറ്റിനെച്ചൊല്ലി എൻ.കെ. പ്രേമചന്ദ്രൻ എംപിയും കൊടിക്കുന്നിൽ സുരേഷ് എംപിയും തമ്മിൽ വാദപ്രതിവാദം. നിവേദനം നൽകിയാൽ മാത്രം പോരെന്നും തുടർനടപടികൾ ഉറപ്പാക്കണമെന്നും ചൂണ്ടിക്കാട്ടി കൊടിക്കുന്നിൽ സുരേഷിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം അബ്ദുള്ള ആസാദ് രംഗത്തെത്തി. ഉത്തരവാദിത്വമുള്ള പൊതുപ്രവർത്തനം അതാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. വിസ്റ്റാഡോം കോച്ച് അനുവദിച്ചത് തന്റെ ഇടപെടലിലൂടെയാണെന്ന് അവകാശപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് പിന്നാലെയാണ് എൻ.കെ. പ്രേമചന്ദ്രനും പ്രതികരണവുമായി എത്തിയത്. വിസ്റ്റാഡോം കോച്ച് യാഥാർഥ്യമാക്കുന്നതിൽ നിർണായകമായ […]
Read more

പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കാം; മധുര–ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച്

തിരുവനന്തപുരം: പശ്ചിമഘട്ടത്തിന്റെ മനോഹരമായ പ്രകൃതിക്കാഴ്ചകൾ ആസ്വദിച്ച് യാത്ര ചെയ്യാൻ അവസരമൊരുക്കി കേരളത്തിലേക്ക് വിസ്റ്റാഡോം കോച്ച് അനുവദിച്ച് ദക്ഷിണ റെയിൽവേ. ചരിത്രത്തിലാദ്യമായി സെങ്കോട്ട–പുനലൂർ മലയോര റൂട്ടിലൂടെയുള്ള യാത്രയ്ക്കാണ് എക്സിക്യൂട്ടീവ് വിസ്റ്റാഡോം എസി എൽ.എച്ച്.ബി കോച്ച് അനുവദിച്ചിരിക്കുന്നത്. മധുര–ഗുരുവായൂർ–മധുര എക്സ്പ്രസിലായിരിക്കും ഈ സൗകര്യം ലഭിക്കുക. പ്രശസ്തമായ ആര്യങ്കാവ് ചുരം ഉൾപ്പെടെയുള്ള പശ്ചിമഘട്ടത്തിലെ പ്രകൃതിഭംഗി അടുത്തറിയാൻ യാത്രക്കാർക്ക് ഇതിലൂടെ സാധിക്കും. മലനിരകളും പച്ചപ്പും വളഞ്ഞുപുളഞ്ഞ മലമ്പാതകളും ആസ്വദിച്ചുള്ള യാത്ര വിനോദസഞ്ചാരികൾക്ക് പുതിയ അനുഭവമാകും. മധുരയിൽനിന്ന് വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix