Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി ചർച്ച ചെയ്ത് ക്വാഡ് രാജ്യങ്ങൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: സമുദ്ര ഗതാഗതം, ഊർജ്ജ സുരക്ഷ, അവശ്യ ധാതുക്കളുടെ ലഭ്യത എന്നിവയിൽ പരസ്പര സഹകരണത്തിനുള്ള ചട്ടക്കൂട് രൂപപ്പെടുത്താൻ ക്വാഡ് രാജ്യങ്ങളുടെ യോഗത്തിൽ ധാരണയായി. ഹോർമുസ് കടലിടുക്കിലെ നിലവിലെ പ്രതിസന്ധിയും യോഗത്തിൽ പ്രധാന ചർച്ചാവിഷയമായി.

പ്രശ്നപരിഹാരത്തിനായുള്ള നീക്കങ്ങൾ സജീവമാണെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ യോഗത്തെ അറിയിച്ചു. ക്വാഡ് അംഗരാജ്യങ്ങളുമായുള്ള തന്ത്രപ്രധാന സഖ്യം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പഹൽഗാം ഭീകരാക്രമണം യോഗം അപലപിക്കുകയും അതിർത്തി കടന്നുള്ള ഭീകരവാദത്തെ ചെറുക്കാൻ പരസ്പര സഹകരണം ശക്തിപ്പെടുത്തുമെന്നും അംഗരാജ്യങ്ങൾ പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്വാഡ് വിദേശകാര്യമന്ത്രിമാർ സന്ദർശിച്ചു. എന്നാൽ ഈ വർഷം ഇന്ത്യയിൽ നടത്തേണ്ട രാഷ്ട്രനേതാക്കളുടെ ക്വാഡ് ഉച്ചകോടിയുടെ തീയതി സംബന്ധിച്ച് അന്തിമ ധാരണയായില്ല.

അവശ്യ ധാതുക്കളും ഊർജ്ജ സുരക്ഷയും ഉൾപ്പെടെയുള്ള മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി കരാറിൽ മാർക്കോ റൂബിയോയും എസ് ജയശങ്കർയും ഒപ്പുവച്ചു.

Recent News

Advertisement
WhiteswanTV Footer