Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

നദിയിൽ കുളിക്കാനിറങ്ങിയ യുവാവിനെ മുതല കടിച്ചുവലിച്ച് കൊണ്ടുപോയതായി ദൃക്സാക്ഷികൾ

ലഖ്നൗ: ഉത്തർപ്രദേശിൽ സരയൂ നദിയിൽ മുതലയുടെ ആക്രമണത്തിൽ യുവാവിനെ കാണാതായതായി റിപ്പോർട്ട്. ഗ്രേറ്റർ നോയിഡ സ്വദേശി ദീപക് ശർമ (30) നദിയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ആക്രമണം ഉണ്ടായത്. മുതല ഇയാളെ കടിച്ചുവലിച്ച് കൊണ്ടുപോയതായാണ് ദൃക്സാക്ഷികൾ പറയുന്നത്. ഉടൻ തന്നെ വള്ളം ഉപയോഗിച്ച് തെരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. ബുധനാഴ്ച ഉച്ചയ്ക്ക് ഏകദേശം 12 മണിയോടെയാണ് സംഭവം നടന്നത്. ഭാര്യാമാതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനായി ഗോണ്ട ജില്ലയിലെ ഉമ്രി ഗ്രാമത്തിൽ എത്തിയതായിരുന്നു ദീപക് ശർമ. മൃതദേഹം ദഹിപ്പിക്കുന്നതിനുള്ള ചടങ്ങുകൾക്ക് ശേഷം […]
Read more

മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് മരിച്ചയാൾ ജീവനോടെ തിരിച്ചെത്തി

റാഞ്ചി: ജാർഖണ്ഡിൽ മരിച്ചെന്ന് കരുതി ബന്ധുക്കൾ അന്ത്യകർമ്മങ്ങൾ നടത്തി അടക്കം ചെയ്തയാൾ ദിവസങ്ങൾക്ക് ശേഷം ജീവനോടെ തിരിച്ചെത്തി. 45-കാരനായ വിശ്രാം മുണ്ടയാണ് തിരിച്ചെത്തിയത്. മെയ് 10-ന് ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയ വിശ്രാം മുണ്ടയെ കാണാതായിരുന്നു. കുടുംബാംഗങ്ങൾ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തൊട്ടടുത്ത ദിവസം പൊലീസ് ഒരു ഓടയിൽ നിന്ന് തിരിച്ചറിയാൻ സാധിക്കാത്ത വിധം ഒരു മൃതദേഹം കണ്ടെടുത്തു. വിവരമറിഞ്ഞ് ആശുപത്രിയിൽ എത്തിയ ബന്ധുക്കൾ മൃതദേഹം വിശ്രാം മുണ്ടയുടേതാണെന്ന് തെറ്റിദ്ധരിച്ചു. മൃതദേഹത്തിന്റെ ഉയരവും ശരീരപ്രകൃതിയും […]
Read more

‘രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പ്രധാനമന്ത്രി ഇറ്റലിയിൽ മിഠായി വിതരണത്തിലാണ്’

ന്യൂഡല്‍ഹി: ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിക്ക് മെലഡി മിഠായി സമ്മാനിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ പ്രധാനമന്ത്രി ഇറ്റലിയില്‍ പോയി മിഠായി വിതരണം നടത്തുകയാണെന്നാണ് രാഹുല്‍ പറഞ്ഞത്. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിക്ക് മോദി ‘മെലഡി’ ടോഫീസ് സമ്മാനിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയായിരുന്നു എക്‌സിലൂടെ പ്രതികരണം. രാജ്യത്തെ കര്‍ഷകരും തൊഴിലാളികളും ചെറുകിട വ്യാപാരികളും ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ കണ്ണീരൊഴുക്കുമ്പോള്‍ പ്രധാനമന്ത്രി ചിരിച്ചുകൊണ്ട് റീലുകള്‍ ഉണ്ടാക്കുന്ന […]
Read more

സർവകലാശാല അധികാരത്തർക്കം; നിർണായക ഉത്തരവുമായി ഹൈക്കോടതി

എറണാകുളം: സർവകലാശാല ചാൻസലർ-സിൻഡിക്കേറ്റ് അധികാരത്തർക്കത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. ചാൻസലറുടെ ഉത്തരവുകൾ സിൻഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ലെന്നാണ് കോടതിയുടെ ഉത്തരവ്. സിൻഡിക്കേറ്റിന്റെ അത്തരം നടപടികൾ അധികാര ശ്രേണിയ്ക്കും അച്ചടക്കത്തിനും എതിരാണെന്നും കോടതി വ്യക്തമാക്കി. കാലിക്കറ്റ് സർവകലാശാലയുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഹൈക്കോടതി നിർണായക ഉത്തരവ്. കാലിക്കറ്റ് സർവകലാശാലയിലെ ഉദ്യോഗസ്ഥനെതിരെ സിൻഡിക്കേറ്റ് എടുത്ത നടപടി ചാൻസിലർ റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ട് സിൻഡിക്കേറ്റ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഇപ്പോൾ ഉത്തരവ് ഉണ്ടായിരിക്കുന്നത്.
Read more

കാറിന്റെ ബോണറ്റിൽ ചുരുണ്ടുകൂടി കൂറ്റൻ പെരുമ്പാമ്പ്

പത്തനംതിട്ട: കോന്നിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റിന് മുകളിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തി. കോന്നി മുതുപേഴുങ്കൽ കല്ലുംപുറത്ത് ശമുവേലുകുട്ടിയുടെ വീട്ടിലാണ് ഈ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പുലർച്ചെ പുറത്തിറങ്ങിയ ഗൃഹനാഥൻ ബോണറ്റിന് മുകളിൽ പാമ്പ് ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഉടൻ തന്നെ വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമിനെ വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ കോന്നി ആർആർടി സംഘം പാമ്പിനെ പിടികൂടി. രണ്ട് ദിവസം മുൻപും സമാനമായ രീതിയിൽ ഈ പ്രദേശത്ത് നിന്നും പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. കോന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പിന്റെ […]
Read more

ഗതാഗത നിയമ ലംഘനത്തിൽ വിഐപി വാഹനങ്ങളും; കൊച്ചിയിൽ 6 മാസത്തിനിടെ 64 നിയമലംഘനം

എറണാകുളം: ഗതാഗതനിയമ ലംഘനങ്ങളിൽ വിഐപി വാഹനങ്ങൾക്കും വലിയ പങ്കുണ്ടെന്ന് മോട്ടോർ വാഹന വകുപ്പിന്റെ കണക്കുകൾ. കൊച്ചിയിൽ മാത്രം വിവിധ റോഡുകളിലായി സ്ഥാപിച്ച 64 ക്യാമറകളിൽ മാത്രം കഴിഞ്ഞ ആറ് മാസത്തിനിടെ 60ഓളം വിഐപി വാഹനങ്ങൾ നിയമലംഘനം നടത്തിയതായി കണ്ടെത്തി. മന്ത്രിമാർ, എംപി, എംഎൽഎമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി ബന്ധപ്പെട്ട വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് കഴിഞ്ഞ മാസങ്ങളിൽ ക്യാമറ നിരീക്ഷണത്തിൽ കുടുങ്ങിയത്. മുൻ വർഷങ്ങളിലെ കണക്കുകൾ ചേർക്കുമ്പോൾ ഇത് 180ഓളം കേസുകൾ വരുമെന്ന് അധികൃതർ പറഞ്ഞു. മൊബൈൽ […]
Read more

ക്ലാസ് മുറികളിൽ അധ്യാപകർ മൊബൈൽ ഉപയോഗം ഒഴിവാക്കണം; ജില്ലാ വിദ്യാഭ്യാസ ഓഫീസർ

കാസര്‍കോട്: ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ജോലി സമയത്ത് അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി ജില്ലാ വിദ്യാഭ്യാസ ഓഫീസർ. കാസര്‍കോട് ജില്ലയിലെ ഹൈസ്‌കൂള്‍ പ്രഥമ അധ്യാപകര്‍ക്കാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നിര്‍ദേശം കൈമാറിയിരിക്കുന്നത്. ഔദ്യോഗിക ആവശ്യങ്ങള്‍ ഇല്ലാത്തപക്ഷം ക്ലാസ് മുറികളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാന്‍ പാടില്ല. അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായും ഇത് കുട്ടികളുടെ പഠനത്തെയും സ്വഭാവ രൂപീകരണത്തെയും സാരമായി ബാധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ലായെന്നും സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇടപെടുന്നില്ലെയെന്നും പ്രധാനാധ്യാപകര്‍ ഉറപ്പുവരുത്തണമെന്നും […]
Read more

സെക്രട്ടറിയേറ്റിലെ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഗേറ്റ് രണ്ടിന് മുകളിൽ മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. നെയ്യാറ്റിന്‍കര സ്വദേശി വിനീതാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. ഹോട്ടലിൽ ജോലി ചെയ്യുന്ന അദ്ദേഹം, രണ്ട് മാസമായി ശമ്പളം ലഭിച്ചില്ല എന്നും, പണം ആവശ്യപ്പെട്ടപ്പോള്‍ ഊളന്‍പാറയില്‍ കൊണ്ടുപോകുമെന്ന് പറഞ്ഞതായും യുവാവ് പറഞ്ഞു. രാവിലെ ഏഴ് മണിക്ക് കേറിയാല്‍ രാത്രി 11 വരെ ജോലി ചെയ്യണം. രണ്ട് മാസമായി ജോലി ചെയ്യണം. ആയിരം രൂപയാണ് എനിക്ക് പറഞ്ഞത്. കള്ളക്കണക്കൊക്കെ എഴുതിവെച്ചിട്ട് എനിക്കിപ്പോ ശമ്പളം തരുന്നില്ല’, […]
Read more

ചുട്ട് പൊള്ളുന്നു; രാവിലെ 10 മണി ആകുമ്പോഴേയ്ക്കും അടച്ചുപൂട്ടുന്ന ഒരു ജില്ല

ലക്‌നൗ: ഉത്തർപ്രദേശിലെ ബാന്ദ ജില്ല ചൂട് താങ്ങാനാകാതെ കുഴഞ്ഞു പോകുകയാണ്. രാവിലെ 10 മണിയോടെ പ്രദേശവാസികൾ കൂടുതൽ ചൂട് താങ്ങാൻ കഴിയാതെ പുറത്തേക്ക് ഇറങ്ങുന്നില്ല. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 48.2 ഡിഗ്രി സെൽഷ്യസ് താപനില പുതിയ റെക്കോർഡ് ആയിട്ടുണ്ട്. ബാന്ദയിലെ വ്യാപാരവും പൊതുജീവിതവും രാവിലെ പത്തുമണിയോടെ മുഴുവനായും നിര്‍ത്തപ്പെടുന്നു. നേരത്തെ രാജസ്ഥാനിലെ ജയ്‌സാൽമീർ ചൂടിന് പ്രശസ്തമായിരുന്ന പോലെ, ഇപ്പോൾ ബാന്ദ അതേ സ്ഥാനത്ത് എത്തിച്ചേർന്നു.അതിനാൽ തന്നെ രാവിലെ പത്തുമണിയാകുമ്പോഴേക്കും ജില്ലയിലെ വഴിയോരങ്ങളും നഗരങ്ങളുമെല്ലാം വിജനമാകും. പ്രകൃതിദത്ത വ്യവസ്ഥകൾ […]
Read more

ആലുവയിൽ രണ്ടിടങ്ങളിൽ നിന്ന് 35 കിലോഗ്രാം കഞ്ചാവ് പിടികൂടി

എറണാകുളം: ആലുവയിൽ രണ്ടിടങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ 35 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരു മലയാളിയുൾപ്പെടെ ഏഴ് പേർ അറസ്റ്റിലായി. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം എത്തിച്ച കഞ്ചാവ് ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഷോൾഡർ ബാഗിൽ വസ്ത്രത്തിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ സുജൻ മണ്ഡൽ (31), ഇനാഫുൽ മണ്ഡൽ (26), മഫീക്കുൽ മണ്ഡൽ (25), ആലുവ നൊച്ചിമ പുളിക്കലത്ത് വീട്ടിൽ ആസാദ് (41) […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix