Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല; യുവതി കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്തു

കോഴിക്കോട്: സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതിനെ തുടർന്ന് യുവതി കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്തു. സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസാണ് അടിച്ചുപൊട്ടിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപം ബസ് നിർത്തണമെന്നായിരുന്നു യുവതിയുടെ ആവശ്യം. എന്നാൽ അവിടെ ഔദ്യോഗിക സ്റ്റോപ്പില്ലാത്തതിനാൽ വാഹനം നിർത്താനാകില്ലെന്ന് ഡ്രൈവറും കണ്ടക്ടറും അറിയിച്ചു. ഇതോടെ യുവതി ബഹളംവെക്കുകയും ജീവനക്കാരുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. തുടർന്ന് ബസിലുണ്ടായിരുന്ന ഗ്ലാസ് തകർക്കാനുള്ള ഹാമർ ഉപയോഗിച്ച് മുൻവശത്തെ ഡോറിന്റെ ചില്ല് തകർക്കുകയായിരുന്നു. […]
Read more

യുഡിഎഫ് വിജയത്തിന്റെ ശിൽപി കെ.സി വേണുഗോപാൽ; ചെന്നിത്തല ഭാഗ്യദോഷിയെന്ന് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ:യുഡിഎഫ് നേടിയ വമ്പൻ വിജയത്തിന് പിന്നിൽ മുന്നണിയുടെ കൂട്ടായ പ്രവർത്തനമാണെന്ന് വെള്ളാപ്പള്ളി നടേശൻ. രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ, വി.ഡി സതീശൻ എന്നിവർ ഒറ്റക്കെട്ടായി പ്രവർത്തിച്ചതാണ് വിജയത്തിന് ആധാരമായത്. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കുന്നതിലും നയപരമായ നീക്കങ്ങളിലും കെ.സി വേണുഗോപാൽ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. സാമ്പത്തികമായും ബുദ്ധിപരമായും അദ്ദേഹം നടത്തിയ ആത്മാർത്ഥമായ പരിശ്രമങ്ങൾ വിജയത്തിൽ നിർണ്ണായകമായെന്നും, വേണുഗോപാലാണ് ഈ വിജയത്തിന്റെ പ്രധാന ശിൽപിയെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, കോൺഗ്രസിലെ ഏറ്റവും മുതിർന്ന നേതാവായ രമേശ് ചെന്നിത്തല […]
Read more

വ്യോമാതിർത്തി നിയന്ത്രണങ്ങളും ഇന്ധന വിലയും; സർവീസുകൾ വെട്ടിച്ചുരുക്കി എയർ ഇന്ത്യ

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെയും ഇന്ധന വില വ‍ർധനവിനെയും തുടർന്ന് അന്താരാഷ്ട്ര സർവീസുകൾ വെട്ടിച്ചുരുക്കിയിരിക്കുകയാണ് എയർ ഇന്ത്യ. രണ്ട് മാസത്തേയ്ക്കുള്ള അന്താരാഷ്ട്ര വിമാന സർവീസുകളാണ് വെട്ടിച്ചുരുക്കുന്നത്. പ്രതിമാസം 1200ലധികം അന്താരാഷ്ട്ര വിമാന സർവീസുകൾ തുടരുമെന്നും എയർലൈൻസ് അറിയിച്ചിട്ടുണ്ട്. ഇതിൽ വടക്കേ അമേരിക്കയിലേക്ക് ആഴ്ചയിൽ 33 വിമാനങ്ങളും, യൂറോപ്പിലേക്ക് ആഴ്ചയിൽ 47 വിമാനങ്ങളും, യുകെയിലേക്ക് ആഴ്ചയിൽ 57 വിമാനങ്ങളും, ഓസ്‌ട്രേലിയയിലേക്ക് ആഴ്ചയിൽ എട്ട് വിമാനങ്ങളും, ഫാർ ഈസ്റ്റ്, തെക്കുകിഴക്കൻ ഏഷ്യ, സാർക്ക് മേഖലകൾ എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ 158 വിമാനങ്ങളും, മൗറീഷ്യസിലേക്ക് […]
Read more

റഷ്യൻ ചാരനെന്ന് കുറ്റസമ്മതം; യുക്രൈനിൽ എത്തിയ സ്കോട്ടിഷ് പൗരന് തടവുശിക്ഷ

കീവ്: യുക്രൈനിൽ സൈനിക പരിശീലകനെന്ന വ്യാജേന എത്തിയ റഷ്യൻ ചാരന് തടവുശിക്ഷ വിധിച്ചു. റോസ് ഡേവിഡ് കട്ട്മോ‍റിനാണ് യുക്രൈൻ നിയമപ്രകാരം എട്ടര വർഷം തടവുശിക്ഷ വിധിച്ചത്. യുക്രൈനിൽനിന്ന് തന്ത്രപ്രധാന വിവരങ്ങൾ റഷ്യയ്ക്ക് കൈമാറിയെന്ന കണ്ടെത്തലിനെ തുട‍ർ‌ന്നാണ് നടപടി. യുക്രൈനിലെ ഒഡീസയിലുള്ള കോടതിയാണ് ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തിയതും ശിക്ഷ വിധിച്ചതും. 2024 ജനുവരിയിലാണ് വി​ദേശ സൈനിക പരിശീലകനായി കട്ട്മോ‍ർ യുക്രൈനിൽ എത്തിയത്. ഇയാൾ റഷ്യൻ അനുകൂല ഓൺലൈൻ ​ഗ്രൂപ്പുകളുമായി ബന്ധപ്പെടുകയായിരുന്നുവെന്ന് യുക്രൈൻ അധികൃത‍ർ പറയുന്നു. എളുപ്പത്തിൽ പണം കണ്ടെത്താനായാണ് […]
Read more

ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി ബൂംറ

ദുബായ്​: ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യയുടെ പേസ് കുന്തമുന ജസ്പ്രീത് ബൂമ്ര. ഓസ്‌ട്രേലിയയുടെ മിച്ചൽ സ്റ്റാർക്ക് രണ്ടാം സ്ഥാനത്തേക്കും ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് നാലാം സ്ഥാനത്തേക്കും ഉയർന്നു. ന്യൂസിലൻഡിന്റെ മാറ്റ് ഹെൻറിയാണ് മൂന്നാം സ്ഥാനത്ത്. മുഹമ്മദ് സിറാജ് (12) രവീന്ദ്ര ജഡേജ (14), കുൽദീപ് യാദവ് (15) എന്നിവരാണ് ബുമ്രയ്ക്ക് പിന്നാലെയുള്ള ഇന്ത്യൻ താരങ്ങൾ. ബാറ്റിങ്​​ റാങ്കിങ്ങിൽ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്​സ്വാൾ എട്ടാം സ്ഥാനത്തും ശുഭ്‌മൻ ഗിൽ ഒമ്പതാം സ്ഥാനത്തുമാണ്. ഇംഗ്ലണ്ടിന്റെ […]
Read more

പണം മാത്രം ലക്ഷ്യം; 150 മോഷണക്കേസുകളിലെ പ്രതി പിടിയിൽ

തിരുവനന്തപുരം: 150 ഓളം മോഷണ കേസുകളിലെ പ്രതിയായ യാത്ര വിജയൻ മോഷണ ശ്രമത്തിനിടെ പോലീസ് പിടിയിൽ. പടന്താലു മൂട്ടിലെ ഫ്രൂട്സ് കടയിൽ മോഷണം നടന്നതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ടയുടെ ഷട്ടര്‍ കുത്തിപ്പൊളിച്ച് ഒന്നേകാല്‍ ലക്ഷം രൂപയാണ് മോഷ്ടിച്ച്. കഴിഞ്ഞ ദിവസം മറ്റൊരു കട കുത്തിത്തുറക്കാന്‍ ശ്രമിച്ച ഇയാളെ പെട്രോളിങ് നടത്തുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. ആറു മാസത്തിലൊരിക്കലാണ് ഇയാൾ സ്വന്തം വീട്ടിലെത്തുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ല, ബസ് യാത്ര നടത്തില്ല, സ്വര്‍ണ്ണാഭരണങ്ങള്‍ മേഷ്ടിക്കില്ല, പണം […]
Read more

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എസി പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എസി പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. പ്രവർത്തരഹിതമായ എസി റിപ്പയർ ചെയ്യാൻ രണ്ട് താൽകാലിക ജീവനക്കാർ ഇവിടെയ്ക്ക് എത്തിയിരുന്നു. ഇവർക്കാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. സെക്രട്ടറിയേറ്റിനോട് ചേർന്ന സുരക്ഷാ മേഖലയിലാണ് പൊട്ടിത്തെറി ഉണ്ടായത്. പരിക്കേറ്റ രണ്ട് പേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസിയിൽ ഗ്യാസ് നിറയ്ക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം.
Read more

പൊള്ളുന്ന വിലയിൽ ചെറിയ ആശ്വാസം; ഉച്ചയോടെ സ്വർണ്ണം പവന് 4000 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. പവന് 4000 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,890 രൂപയും പവന് 1,19,120 രൂപയുമായി. ഇന്ന് രാവിലെ ഒറ്റയടിക്ക് പവന് 10,200 രൂപയോളം വിലവർധനവാണ് കേരളത്തിൽ ഉണ്ടായിരുന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ വിലനിലവാരത്തിലായിരുന്നു ഇന്ന് രാവിലെ സ്വർണ വ്യാപാരം നടത്തിയിരുന്നത്. വെള്ളി വിലയിലും വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം വെള്ളിക്ക് 320 രൂപയും 10 ഗ്രാം വെളളിക്ക് 3200 രൂപയിലുമാണ് ഇപ്പോൾ […]
Read more

അയൽവാസിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു;പ്രതി 25വർഷത്തിന് ശേഷം കീഴടങ്ങി

പത്തനംതിട്ട: പത്തനംതിട്ടയിൽ അയൽവാസിയുടെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തിൽ 65കാരിയായ വീട്ടമ്മ 25വർഷത്തിന് ശേഷം പൊലീസിന് കീഴടങ്ങി. വെച്ചൂച്ചിറ കൊല്ലമുള സ്വദേശിയായ പാലനിൽക്കുന്ന ഉഴത്തിൽ വീട്ടിൽ പൊന്നമ്മയാണ് പോലീസിൽ കീഴടങ്ങിയത്. പൊന്നമ്മയുടെ അയൽവാസി വെള്ളാപ്പള്ളിൽ വീട്ടിൽ ശശിധരനാണ് ആസിഡ് ആക്രമണത്തിൽ ഭാഗികമായി കാഴ്ചശക്തി നഷ്ടപ്പെട്ടത്. 2000 ജൂലായ് 30നാണ് കേസിനാസ്പദമായ സംഭവം. 2023ൽ പ്രതിക്ക് മൂന്ന് വർഷം തടവിനും അമ്പതിനായിരം രൂപ പിഴയടക്കാനും ശിക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ ഹൈക്കോടതി അപ്പീലിൽ ശിക്ഷയിൽ ഇളവ് നേടിയ പൊന്നമ്മ ഒളിവിൽ […]
Read more

കൊച്ചിയിൽ ഇന്ന് പലയിടങ്ങളിൽ ജലവിതരണം മുടങ്ങും

എറണാകുളം: കൊച്ചി നഗരത്തിലും വിവിധ പരിസരപ്രദേശങ്ങളിലും ഇന്ന് ശുദ്ധജലവിതരണം പൂർണ്ണമായും തടസ്സപ്പെടും. കാലവർഷത്തിന് മുന്നോടിയായി ആലുവയിലെ ശുദ്ധീകരണ പ്ലാന്‍റിന്‍റെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താൻ ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നതിലാണ് ജലവിതരണം തടസപ്പെടുക എന്ന് വാട്ടർ അതോറിറ്റി അറിയിച്ചിട്ടുണ്ട്. കൊച്ചി കോർപ്പറേഷനിലും ആലുവ, ഏലൂർ, കളമശ്ശേരി നഗരസഭകളിലും ജില്ലയിലെ ആറ് പഞ്ചായത്തുകളിലും ഇന്ന് വെള്ളമെത്തില്ല. ഇന്ന് രാവിലെ 8 മണി മുതൽ പ്ലാന്റിലെ അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ട്. വൈകിട്ട് ആറ് മണിയോടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ കഴിയും. എടത്തല, കീഴ്മാട്, ചൂർണിക്കര, ചേരാനല്ലൂ‍ർ, മുളകുകാട്, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix