Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Other Countries

യുഎസ്-ഇറാൻ ചർച്ചകൾക്കിടെ ലെബനനിൽ വീണ്ടും ഇസ്രയേൽ ആക്രമണം

വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക് പരിഹാരം കാണാനുള്ള നീക്കങ്ങളുടെ ശ്രെമമായി യുഎസും- ഇറാൻ ചർച്ചകൾക്കായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ സ്വിറ്റ്‌സർലൻഡിലേക്ക് തിരിച്ചു. എന്നാൽ വെടിനിർത്തൽ കരാർ നിലവിലിരിക്കെ ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങൾ മേഖലയിൽ വീണ്ടും ആശങ്ക വർധിപ്പിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധിയും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഖ്ചിയും ഉൾപ്പെടുന്ന സംഘങ്ങളാണ് സ്വിറ്റ്‌സർലൻഡിൽ ചർച്ചകൾക്കായി എത്തുന്നത്. ആണവപരിപാടി, ഉപരോധങ്ങൾ, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കൽ എന്നിവയാണ് ചർച്ചയിലെ പ്രധാന വിഷയങ്ങൾ. അതേസമയം, വെടിനിർത്തൽ പ്രഖ്യാപനത്തിന് മണിക്കൂറുകൾക്കകം […]
Read more

പാകിസ്ഥാൻ സൈന്യത്തിൻ്റെ ഹെലികോപ്ടർ തകർന്നുവീണു;മുഴുവൻ പേരും കൊല്ലപ്പെട്ടു

മുസാഫറാബാദ്: പാക് സൈന്യത്തിൻ്റെ ഹെലികോപ്ടർ തകർന്നുവീണു. പാക് അധീന കശ്മീരിലെ മുസാഫറാബാദിന് സമീപമാണ് അപകടം. ഹെലികോപ്ടറിൽ ഉണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായി പാക് സൈന്യം അറിയിച്ചു. പാകിസ്ഥാൻ ആർമി ഏവിയേഷന്റെ Mi-17 ഹെലികോപ്ടർ ആണ് അപകടത്തിൽപ്പെട്ടത്. പറന്നുയർന്ന ഉടൻ തന്നെ ഹെലികോപ്ടറിന് തീപിടിക്കുകയും തുടർന്ന് തകർന്നുവീഴുകയുമായിരുന്നു എന്ന് സൈന്യം അറിയിച്ചു. ഹെലികോപ്ടറിൽ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായി പാക് സൈന്യം സ്ഥിരീകരിച്ചെങ്കിലും കൃത്യമായ യാത്രക്കാരുടെ എണ്ണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചില റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 21 സൈനികർ ഉണ്ടായിരുന്നുവെന്നാണ് […]
Read more

ഹിജാബ് ധരിക്കാത്തവര്‍ക്ക് ജയില്‍; അഫ്ഗാനില്‍ സ്ത്രീകളുടെ പ്രതിഷേധത്തിനു നേര്‍ക്ക് വെടിവെപ്പ്

കാബൂൾ: ഇസ്‌ലാമിക വസ്ത്രധാരണ നിയമങ്ങൾ കർശനമാക്കിയതിനെതിരെ അഫ്ഗാനിസ്ഥാനിലെ ഹെരാത്ത് നഗരത്തിൽ സ്ത്രീകൾ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിന്റെ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും ചിലരെ അറസ്റ്റ് ചെയ്തതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹിജാബ് ശരിയായ രീതിയിൽ ധരിച്ചില്ലെന്നാരോപിച്ച് സ്ത്രീകളെ തടഞ്ഞുനിർത്തി പരിശോധിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന താലിബാൻ നടപടികൾക്കെതിരെയായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് വടികളും ചാട്ടവാറുകളും തോക്കുകളും ഉപയോഗിച്ചതായി ദൃക്‌സാക്ഷികൾ പറയുന്നു. വെടിവെപ്പിൽ രണ്ട് പേർ മരിച്ചതായി ആരോഗ്യപ്രവർത്തകർ അറിയിച്ചെങ്കിലും […]
Read more

അസുഖ അവധി നിഷേധിച്ചു; 29 -കാരി ഓഫീസ് ബാത്ത് റൂമിൽ കുഴ‌ഞ്ഞ് വീണ് മരിച്ചു

ദക്ഷിണാഫ്രിക്ക: ദക്ഷിണാഫ്രിക്കൻ കമ്പനിയായ കാർട്രാക്ക് തുടർച്ചയായി അവധി നിഷേധിച്ചതിനെ തുടർന്ന് 29-കാരിയായ ജീവനക്കാരി ഓഫീസിലെ ബാത്ത്റൂമിൽ കുഴഞ്ഞുവീണ് മരിച്ചു. കാർട്രാക്കിന്‍റെ റോസ്ബാങ്ക് ഓഫീസിലാണ് ഈ ദാരുണമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജിസിന നിരവധി തവണ തനിക്ക് സുഖമില്ലെന്നും അവധി വേണമെന്നും ആവശ്യപ്പെങ്കിലും സൂപ്പർവൈസർമാർ അവർക്ക് അവധി നൽകാൻ തയ്യാറായില്ല. ഇതോടെ ജൂൺ 6 -ാം തിയതി ജിസിന ജോഹന്നാസ്ബർഗിലുള്ള തന്‍റെ കമ്പനിയുടെ ഓഫീസ് കെട്ടിടത്തിലെ ബാത്ത് റൂമിൽ കുഴഞ്ഞുവീണു. പിന്നാലെയാണ് മരണപ്പെട്ടത്. രണ്ട് വർഷം മുമ്പാണ് കാർട്രാക്കിൽ […]
Read more

ഇസ്രായേലിനുള്ളില്‍ ഇറാന്‍ ചാരന്‍; ചാരപ്പണി നടത്തിയ ഒരാള്‍ അറസ്റ്റില്‍

ജറൂസലെം: ഇസ്രായേലിനുള്ളിൽ നിന്ന് ഇറാന്റെ രഹസ്യാന്വേഷണ ഏജൻസിക്കുവേണ്ടി പ്രവർത്തിച്ചെന്നാരോപിച്ച് ഒരു യുവാവിനെ ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്തു. ബാറ്റ് യാമില്‍ സ്വദേശിയായ മുപ്പതുവയസ്സിന് മുകളിലുള്ള യുവാവാണ് അറസ്റ്റിയത്. ഇയാൾ കഴിഞ്ഞ അഞ്ച് മാസമായി ഓൺലൈൻ വഴി ഒരു ഇറാനിയൻ ഏജന്റുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നു. മെയ് മാസത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിൽ അടുത്ത ദിവസങ്ങളിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ഇയാൾ ചെയ്തതായി ആരോപിക്കുന്ന പ്രത്യേക കുറ്റകൃത്യങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇസ്രായേൽ ആഭ്യന്തര […]
Read more

ഫിലിപ്പീന്‍സ് ഭൂചലനത്തില്‍ മരണ സംഖ്യ ഉയരുന്നു; 134 പേർക്ക് പരിക്ക്

മനില: വടക്കന്‍ ഫിലിപ്പീന്‍സില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ ഉയരുന്നു. ഭൂചലനത്തിൽ 19 പേർ മരിക്കുകയും 134 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം 7.37നാണ് ഉണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. ചില ഇടങ്ങളില്‍ ഇവ പിന്‍വലിച്ചിട്ടുണ്ട്. ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ജോളിബീ ഫാസ്റ്റ് […]
Read more

ലെബനണിൽ ബോംബ് വർഷിച്ച് നെതന്യാഹു; അഞ്ച് മരണം

ജറുസലേം/ബെയ്റൂട്ട്: ഇറാനുമായി ബന്ധപ്പെട്ട സംഘർഷങ്ങളും മിഡിൽ ഈസ്റ്റ് പ്രദേശത്തെ യുദ്ധസാഹചര്യവും തുടരുന്നതിനിടെ, ഇസ്രയേൽ ലെബനണിൽ പുതിയ ആക്രമണം നടത്തി. ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാക് മധ്യസ്ഥതയിൽ നടന്ന ചർച്ചകളുടെ പിന്നാലെ യുഎസും ഇറാനും താത്കാലിക വെടിനിർത്തലിന് തയ്യാറായെങ്കിലും, ഇസ്രയേൽ യുദ്ധനടപടികൾ തുടരുന്നുവെന്നാണ് വിവരം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ലെബനണിൽ നടന്ന ഡ്രോൺ, മിസൈൽ ആക്രമണങ്ങളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തെക്കൻ ലെബനണിലെ ഒരു തോട്ടത്തിൽ ജോലി ചെയ്തിരുന്ന സിറിയൻ പൗരന്മാരടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. ഇസ്രയേലിനോടും ലെബനീസ് […]
Read more

മോഷണം നടത്തി രക്ഷപ്പെടാൻ ശ്രമിച്ചു; ഒമ്പതാം നിലയിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

കെയ്‌റോ: ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയിൽ സുഹൃത്തിന്റെ ആഡംബര ഫ്ലാറ്റിൽ കവർച്ച നടത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച യുവതി ഒമ്പതാം നിലയിൽ നിന്ന് വീണ് മരിച്ചു. കെട്ടിടത്തിന്റെ വെന്റിലേഷൻ ഷാഫ്റ്റിനുള്ളിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 39കാരിയായ ഈജിപ്ഷ്യൻ സ്വദേശിനിയാണ് മരിച്ചത്. സൗന്ദര്യവർദ്ധക മേഖലയിൽ ജോലി ചെയ്തിരുന്ന യുവതി, ഫ്ലാറ്റുടമ പുറത്തായിരുന്ന സമയം മുൻകൂട്ടി മനസിലാക്കി കവർച്ച നടത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ദശലക്ഷക്കണക്കിന് ഈജിപ്ഷ്യൻ പൗണ്ട് വിലമതിക്കുന്ന സ്വർണാഭരണങ്ങൾ, വിദേശ കറൻസികൾ, വിലകൂടിയ ഇലക്ട്രോണിക് […]
Read more

ഓസ്ട്രേലിയയിലെ ഡിഫ്തീരിയ വ്യാപനത്തിൽ ഒരു മരണം

ഓസ്ട്രേലിയയിൽ ഡിഫ്തീരിയ വ്യാപനം ആശങ്ക ഉയർത്തുന്നതിനിടെ ഒരാൾ മരിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഏപ്രിലിൽ റോയൽ ഡാർവിൻ ഹോസ്പിറ്റൽയിൽ മരിച്ച വ്യക്തിക്കാണ് ഡിഫ്തീരിയ സ്ഥിരീകരിച്ചത്. 2018ന് ശേഷമുള്ള രാജ്യത്തെ ആദ്യ ഡിഫ്തീരിയ മരണമാണ് ഇത്. ഈ വർഷം മാത്രം രാജ്യത്ത് 245 ഡിഫ്തീരിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1991ന് ശേഷമുള്ള ഏറ്റവും വലിയ ഡിഫ്തീരിയ വ്യാപനമാണിതെന്നാണ് ആരോഗ്യവിഭാഗത്തിന്റെ വിലയിരുത്തൽ. ഇക്കഴിഞ്ഞ മാർച്ചിലാണ് നോർത്തേൺ ടെറിട്ടറിയിൽ രോഗവ്യാപനം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. തുടർന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയ, സൗത്ത് ഓസ്‌ട്രേലിയ, ക്വീൻസ്‌ലാൻഡ് എന്നിവിടങ്ങളിലും […]
Read more

സിറ്റി വിടുമോ പെപ് ഗ്വാര്‍ഡിയോള? വിട്ടേക്കുമെന്ന് റിപ്പോർട്ട്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ക്ലബ്ബ് മാഞ്ചെസ്റ്റര്‍ സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാര്‍ഡിയോള സീസണ്‍ അവസാനം ക്ലബ്ബ് വിട്ടേക്കുമെന്ന് സൂചന. സിറ്റിയുടെ എക്കാലത്തെയും മികച്ച പരിശീലകരില്‍ മുന്നിലാണ് ഗ്വാര്‍ഡിയോള. ചെല്‍സി മുന്‍ പരിശീലകന്‍ എന്‍സോ മരെസ്‌ക പിന്‍ഗാമിയായെത്തുമെന്നാണ് വിവരം. 2016-ല്‍ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കില്‍ നിന്നാണ് ഗ്വാര്‍ഡിയോള മാഞ്ചെസ്റ്റര്‍ സിറ്റിയിലേക്കെത്തിയത്. ടീമിനൊപ്പം 17 പ്രധാന കിരീടങ്ങളാണ് അദ്ദേഹം നേടിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടവും ചാമ്പ്യന്‍സ് ലീഗ് ട്രോഫിയും എഫ്എ കപ്പും നേടിയാണ് അദ്ദേഹം ടീമിനെ […]
Read more
Advertisement
WhiteswanTV Footer