യുദ്ധത്തിന് സജ്ജം; പ്രകോപനവുമായി പാകിസ്ഥാൻ
ഇസ്‌ലാമാബാദ്: യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവനയാണ് പുതിയ പ്രകോപനം സൃഷ്ടിച്ചിരിക്കുന്നത്. ഒരു പൊതു പരിപാടിയിൽ സംസാരിക്കവേയാണ് കിഴക്കൻ അതിർത്തിയിൽ ഇന്ത്യയ്‌ക്കെതിരെയും പടിഞ്ഞാറൻ അതിർത്തിയിൽ അഫ്ഗാനിസ്ഥാന്റെ താലിബാൻ സർക്കാരിനെതിരെയും യുദ്ധത്തിന് തയാറാണെന്ന് ഖ്വാജ ആസിഫ് പറഞ്ഞത്. ഇസ്‌ലാമാബാദ് കോടതിക്കു മുന്നിൽ നടന്ന ചാവേർ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടതിനു ദിവസങ്ങൾക്ക് ശേഷമാണ് ആസിഫിന്റെ പ്രസ്താവനയെന്നതാണ് ശ്രദ്ധേയം. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം തെഹ്രീക്-ഇ-താലിബാൻ (പാക്ക് താലിബാൻ) ഏറ്റെടുത്തിരുന്നു. […]
Read more

