ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ക്ലബ്ബ് മാഞ്ചെസ്റ്റര്‍ സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാര്‍ഡിയോള സീസണ്‍ അവസാനം ക്ലബ്ബ് വിട്ടേക്കുമെന്ന് സൂചന. സിറ്റിയുടെ എക്കാലത്തെയും മികച്ച പരിശീലകരില്‍ മുന്നിലാണ് ഗ്വാര്‍ഡിയോള. ചെല്‍സി മുന്‍ പരിശീലകന്‍ എന്‍സോ മരെസ്‌ക പിന്‍ഗാമിയായെത്തുമെന്നാണ് വിവരം.
2016-ല്‍ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കില്‍ നിന്നാണ് ഗ്വാര്‍ഡിയോള മാഞ്ചെസ്റ്റര്‍ സിറ്റിയിലേക്കെത്തിയത്. ടീമിനൊപ്പം 17 പ്രധാന കിരീടങ്ങളാണ് അദ്ദേഹം നേടിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടവും ചാമ്പ്യന്‍സ് ലീഗ് ട്രോഫിയും എഫ്എ കപ്പും നേടിയാണ് അദ്ദേഹം ടീമിനെ ട്രെബിള്‍ നേട്ടത്തിലെത്തിച്ചത്. ആറുതവണ സിറ്റിയെ ലീഗ് ചാമ്പ്യന്മാരാക്കി. ഈ സീസണില്‍ ലീഗ് കപ്പും എഫ്എ കപ്പും നേടിക്കൊടുത്താണ് പെപ് മടങ്ങുന്നത്. നേരത്തെ ബാഴ്‌സലോണയുടെയും കോച്ചായിരുന്നു ഗ്വാര്‍ഡിയോള.






