Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: manchester city

റെക്കോർഡ് തുകയ്ക്ക് ചെൽസിയിൽ നിന്ന് എൻസോയെ റാഞ്ചി സിറ്റി

ലണ്ടന്‍: അർജന്റൈൻ യുവതാരം എന്‍സോ ഫെര്‍ണാണ്ടസിനെ റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. ചെല്‍സിയില്‍ നിന്ന് താരത്തെ വാങ്ങാൻ 125 ദശലക്ഷം പൗണ്ടാണ് (ബ്രിട്ടീഷ് റെക്കോഡ്) സിറ്റി നല്‍കിയത്. കഴിഞ്ഞ സീസണില്‍ അലക്‌സാണ്ടര്‍ ഇസാക്കിനെ ലിവര്‍പൂള്‍ സ്വന്തമാക്കിയ അതേ തുകയ്ക്കാണ് ഫെര്‍ണാണ്ടസും സിറ്റിയിലെത്തിയിരിക്കുന്നത്. ഈ സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ സിറ്റിയുടെ ആകെ ചെലവ് ഇതിലൂടെ 458 ദശലക്ഷം പൗണ്ടിലെത്തി. എങ്കിലും, കളിക്കാരെ വിറ്റതിലൂടെ ക്ലബ്ബ് ഏകദേശം 300 ദശലക്ഷം പൗണ്ട് തിരിച്ചുപിടിച്ചിട്ടുമുണ്ട്. 2023ല്‍ ബെന്‍ഫിക്കയില്‍ നിന്ന് 107 […]
Read more

ഇരട്ടഗോളുകളുമായി ഹാളണ്ടും ചെർക്കിയും; പാലസിനെ തകർത്ത് സിറ്റി

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ ജയവുമായി മാഞ്ചെസ്റ്റർ സിറ്റി. ക്രിസ്റ്റൽ പാലസിനെ ഒന്നിനെതിരേ നാലു ഗോളുകൾക്കാണ് സിറ്റി പരാജയപ്പെടുത്തിയത്. എർലിങ് ഹാളണ്ട്, റയാൽ ചെർക്കി എന്നിവർ ഇരട്ടഗോളുകൾ നേടി. ഒന്നിനെതിരെ നാല് ​​ഗോളുകൾക്കായിരുന്നു സിറ്റിയുടെ ജയം. 17-ാം മിനിറ്റിൽ തന്നെ സിറ്റി ലീഡെടുത്തു. തകർപ്പൻ ഹെഡറിലൂടെ സൂപ്പർ ഹാളണ്ടാണ് വലകുലുക്കിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ റയാൻ ചെർക്കിയിലൂടെ സിറ്റി രണ്ടാം ഗോൾ കണ്ടെത്തി. എന്നാൽ മിനിറ്റുകൾക്കകം പാലസ് തിരിച്ചടിച്ചു. പാലസിന്റെ ഫ്രീകിക്ക് സിറ്റി ഗോളി ഡൊണ്ണറുമ്മയുടെ […]
Read more

സിറ്റി വിടുമോ പെപ് ഗ്വാര്‍ഡിയോള? വിട്ടേക്കുമെന്ന് റിപ്പോർട്ട്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ക്ലബ്ബ് മാഞ്ചെസ്റ്റര്‍ സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാര്‍ഡിയോള സീസണ്‍ അവസാനം ക്ലബ്ബ് വിട്ടേക്കുമെന്ന് സൂചന. സിറ്റിയുടെ എക്കാലത്തെയും മികച്ച പരിശീലകരില്‍ മുന്നിലാണ് ഗ്വാര്‍ഡിയോള. ചെല്‍സി മുന്‍ പരിശീലകന്‍ എന്‍സോ മരെസ്‌ക പിന്‍ഗാമിയായെത്തുമെന്നാണ് വിവരം. 2016-ല്‍ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കില്‍ നിന്നാണ് ഗ്വാര്‍ഡിയോള മാഞ്ചെസ്റ്റര്‍ സിറ്റിയിലേക്കെത്തിയത്. ടീമിനൊപ്പം 17 പ്രധാന കിരീടങ്ങളാണ് അദ്ദേഹം നേടിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടവും ചാമ്പ്യന്‍സ് ലീഗ് ട്രോഫിയും എഫ്എ കപ്പും നേടിയാണ് അദ്ദേഹം ടീമിനെ […]
Read more

പ്രീമിയർ ലീഗിൽ ആഴ്സണലിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി

മാഞ്ചസ്റ്റർ: പ്രീമിയർ ലീഗിൽ സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ ആഴ്സണലിനെ തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സിറ്റിയുടെ ആഴ്സണലിനെ പരാജയപ്പെടുത്തിയത്. പ്രീമിയർ ലീഗിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെ ടീമുകളുടെ പോരാട്ടമെന്ന നിലയിൽ മത്സരത്തിന് മുൻപേ സിറ്റി-ആർസണൽ പോരാട്ടം ശ്രദ്ധനേടിയിരുന്നു. വിജയിച്ചതോടെ ഒന്നാമതുള്ള ആഴ്സണലിന്റെ പോയന്റ് വ്യത്യാസം മൂന്നായി കുറഞ്ഞു. റയാൻ ചെർക്കി (16), എർലിങ് ഹാളണ്ട് (65) എന്നിവരാണ് സിറ്റിക്ക് വേണ്ടി ഗോൾ നേടിയത്. കായ് ഹാവെർട്‌സ് (18) ആഴ്സണലിന് വേണ്ടി ആശ്വാസ ഗോൾ […]
Read more

ആഴ്‌സണല്‍ വീണു; കരബാവോ കപ്പില്‍ സിറ്റിയുടെ മുത്തം

ലണ്ടന്‍: കരബാവോ കപ്പില്‍ മുത്തമിട്ട് മാഞ്ചസ്റ്റര്‍ സിറ്റി. ഫൈനലില്‍ ആഴ്സണലിനെ വീഴ്ത്തിയാണ് സിറ്റി ചാമ്പ്യന്മാരായത്. വെംബ്ലിയില്‍ നടന്ന കിരീടപ്പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പെപ്പും ടീമും വിജയം സ്വന്തമാക്കിയത്. നിക്കോ ഒറെയ്ലിയാണ് സിറ്റിയുടെ രണ്ട് ഗോളുകളും സ്വന്തമാക്കിയത്. ആദ്യപകുതി ഗോള്‍ രഹിതമായിരുന്നു. 60, 64 മിനിറ്റുകളിലായിരുന്നു ഒറെയ്ലി വല കുലുക്കിയത്. ഇതോടെ ആഴ്സണലിന്റെ ക്വാഡപ്രിള്‍ കിരീടമെന്ന സ്വപ്നം തകര്‍ന്നു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix