ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ ജയവുമായി മാഞ്ചെസ്റ്റർ സിറ്റി. ക്രിസ്റ്റൽ പാലസിനെ ഒന്നിനെതിരേ നാലു ഗോളുകൾക്കാണ് സിറ്റി പരാജയപ്പെടുത്തിയത്. എർലിങ് ഹാളണ്ട്, റയാൽ ചെർക്കി എന്നിവർ ഇരട്ടഗോളുകൾ നേടി. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു സിറ്റിയുടെ ജയം. 17-ാം മിനിറ്റിൽ തന്നെ സിറ്റി ലീഡെടുത്തു. തകർപ്പൻ ഹെഡറിലൂടെ സൂപ്പർ ഹാളണ്ടാണ് വലകുലുക്കിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ റയാൻ ചെർക്കിയിലൂടെ സിറ്റി രണ്ടാം ഗോൾ കണ്ടെത്തി. എന്നാൽ മിനിറ്റുകൾക്കകം പാലസ് തിരിച്ചടിച്ചു. പാലസിന്റെ ഫ്രീകിക്ക് സിറ്റി ഗോളി ഡൊണ്ണറുമ്മയുടെ സെൽഫ് ഗോളിലാണ് കലാശിച്ചത്.











