Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അസുഖ അവധി നിഷേധിച്ചു; 29 -കാരി ഓഫീസ് ബാത്ത് റൂമിൽ കുഴ‌ഞ്ഞ് വീണ് മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദക്ഷിണാഫ്രിക്ക: ദക്ഷിണാഫ്രിക്കൻ കമ്പനിയായ കാർട്രാക്ക് തുടർച്ചയായി അവധി നിഷേധിച്ചതിനെ തുടർന്ന് 29-കാരിയായ ജീവനക്കാരി ഓഫീസിലെ ബാത്ത്റൂമിൽ കുഴഞ്ഞുവീണ് മരിച്ചു. കാർട്രാക്കിന്‍റെ റോസ്ബാങ്ക് ഓഫീസിലാണ് ഈ ദാരുണമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ജിസിന നിരവധി തവണ തനിക്ക് സുഖമില്ലെന്നും അവധി വേണമെന്നും ആവശ്യപ്പെങ്കിലും സൂപ്പർവൈസർമാർ അവർക്ക് അവധി നൽകാൻ തയ്യാറായില്ല. ഇതോടെ ജൂൺ 6 -ാം തിയതി ജിസിന ജോഹന്നാസ്ബർഗിലുള്ള തന്‍റെ കമ്പനിയുടെ ഓഫീസ് കെട്ടിടത്തിലെ ബാത്ത് റൂമിൽ കുഴഞ്ഞുവീണു. പിന്നാലെയാണ് മരണപ്പെട്ടത്.

രണ്ട് വർഷം മുമ്പാണ് കാർട്രാക്കിൽ ഒരു കോൾ സെന്‍റർ ഏജന്‍റായി ജോലിക്ക് ചേർന്നത്. മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ തനിക്ക് സുഖമില്ലെന്ന് ജിസിന തന്‍റെ സൂപ്പർവൈസർമാരോട് പലതവണ പറഞ്ഞിരുന്നു. വേദനസംഹാരി മരുന്ന് കഴിച്ച് ജോലിക്ക് കയറാനായിരുന്നു ജിസിനയ്ക്ക് ലഭിച്ച നിർദ്ദേശമെന്നാണ് കുടുംബത്തിന്റെ ആരോപണം.

ജിസിന ‘അസുഖ അവധി ദുരുപയോഗം’ ചെയ്യുകയാണെന്ന് കമ്പനി അവൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി ജിസിനയുടെ അമ്മ ആരോപിച്ചു. സുഖമില്ലെന്നുള്ള ഡോക്ടറുടെ കുറിപ്പ് നൽകിയിട്ടും ജോലിയിൽ തിരിച്ചെത്തിയാൽ നടപടി നേരിടേണ്ടിവരുമെന്ന് ജിസിന കുടുബത്തോട് പറഞ്ഞിരുന്നു. ഓഫീസിൽ കുഴഞ്ഞ് വീണ വിവരം തങ്ങളെ അറിയിച്ചില്ലെന്നും കമ്പനി അവളെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതാണ് മരണ കാരണമെന്നും കുടുംബം ആരോപിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer