Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പാകിസ്ഥാൻ സൈന്യത്തിൻ്റെ ഹെലികോപ്ടർ തകർന്നുവീണു;മുഴുവൻ പേരും കൊല്ലപ്പെട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുസാഫറാബാദ്: പാക് സൈന്യത്തിൻ്റെ ഹെലികോപ്ടർ തകർന്നുവീണു. പാക് അധീന കശ്മീരിലെ മുസാഫറാബാദിന് സമീപമാണ് അപകടം. ഹെലികോപ്ടറിൽ ഉണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായി പാക് സൈന്യം അറിയിച്ചു.

പാകിസ്ഥാൻ ആർമി ഏവിയേഷന്റെ Mi-17 ഹെലികോപ്ടർ ആണ് അപകടത്തിൽപ്പെട്ടത്. പറന്നുയർന്ന ഉടൻ തന്നെ ഹെലികോപ്ടറിന് തീപിടിക്കുകയും തുടർന്ന് തകർന്നുവീഴുകയുമായിരുന്നു എന്ന് സൈന്യം അറിയിച്ചു. ഹെലികോപ്ടറിൽ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായി പാക് സൈന്യം സ്ഥിരീകരിച്ചെങ്കിലും കൃത്യമായ യാത്രക്കാരുടെ എണ്ണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചില റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 21 സൈനികർ ഉണ്ടായിരുന്നുവെന്നാണ് സൂചന.

സംഭവസ്ഥലത്ത് രക്ഷാപ്രവർത്തകർ എത്തിച്ചേർന്നിട്ടുണ്ട്. അപകടകാരണം കണ്ടെത്താനായി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. റഷ്യൻ നിർമ്മിതമായ Mi-17 ഒരു മീഡിയം ലിഫ്റ്റ് ട്രാൻസ്പോർട്ട് ഹെലികോപ്ടറാണ് തകർന്നത്. സൈനികരെയും ചരക്കുകളെയും വഹിക്കാൻ ഉപയോഗിക്കുന്ന ഈ ഹെലികോപ്ടർ Mi-8ന്റെ പരിഷ്കരിച്ച പതിപ്പാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix