Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സ്ത്രീകൾക്ക് KSRTC ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര; കൂടുതൽ വിശദീകരണവുമായി മന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയെക്കുറിച്ച് കൂടുതൽ വിശദീകരണവുമായി ഗതാഗത മന്ത്രി സി.പി. ജോൺ. പദ്ധതിയുടെ ആദ്യഘട്ടം ഓർഡിനറി ബസുകളിലായിരിക്കും നടപ്പാക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.

സൗജന്യ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ടിക്കറ്റ് നൽകുമെങ്കിലും യാത്രാ നിരക്ക് ഈടാക്കില്ല. ഇതിനായി ‘സീറോ ടിക്കറ്റ്’ സംവിധാനം നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. പദ്ധതിയുടെ ഭാഗമായി സ്വകാര്യ ബസ് മേഖലയെ ബാധിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സൗജന്യ യാത്ര പ്രാബല്യത്തിൽ വന്നതിന് ശേഷം സ്വകാര്യ ബസ് ഉടമകളുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

സൗജന്യ യാത്രയ്ക്ക് ദൂരപരിധിയൊന്നും ഉണ്ടാകില്ലെന്നും സ്ത്രീകൾക്ക് ആവശ്യമുള്ളത്ര ദൂരം യാത്ര ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക ലാഭനഷ്ടങ്ങൾ മാത്രം കണക്കിലെടുത്തല്ല പദ്ധതി നടപ്പാക്കുന്നതെന്നും ഇതിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തിനും ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix