Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഒരു ക്ലിക്ക് മതി പണം നഷ്ടപ്പെടാൻ; ഓൺലൈൻ തട്ടിപ്പിനെതിരെ ജാഗ്രത!

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നിങ്ങൾ വാഹനം അമിതവേഗത്തിൽ ഓടിച്ചത് എഐ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പിഴ അടയ്ക്കുന്നതിനായി താഴെ പറയുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക– കോട്ടയം സ്വദേശിയുടെ ഫോണിൽ വന്ന എസ്എംഎസ് ആണിത്. ഓവർ സ്പീഡ് പണി തന്നല്ലോ എന്നുകരുതി അതിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു. പിഴയും അടച്ചു. പക്ഷേ, ബാങ്കിൽനിന്നു നല്ലൊരു തുക നഷ്ടപ്പെട്ടപ്പോഴാണ് സൈബർ തട്ടിപ്പിനിരയായ കാര്യം മനസ്സിലായത്. പെട്ടെന്നുതന്നെ പൊലീസിൽ പരാതിപ്പെട്ടു. അന്വേഷണത്തിൽ അത്തരമൊരു എസ്എംഎസ് ഔദ്യോഗികമായി അയച്ചിട്ടില്ല എന്നറിയാൻ കഴിഞ്ഞു. മറ്റേതോ അക്കൗണ്ടിലേക്കാണ് പണം ക്രെഡിറ്റ് ആയത്. സംഗതി ഒന്നാന്തരം തട്ടിപ്പ്
ഇ–ചെല്ലാന്റെ പേരിൽ വ്യാജ സന്ദേശങ്ങൾ അയച്ച് പണം തട്ടിപ്പ് വ്യാപകമാണ്. തട്ടിപ്പുകാർ ഇ-ചെല്ലാന്റെ ഔദ്യോഗിക ലോഗോയും ഭാഷയും ഉപയോഗിച്ച് വ്യാജ സന്ദേശങ്ങൾ അയച്ചാണ് ആളുകളെ കബളിപ്പിക്കുന്നത്. ഇത്തരത്തിൽ വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് ക്യാമറ വഴിയോ സ്പീഡ് ക്യാമറ വഴിയോ നേരിട്ടുള്ള വാഹന പരിശോധനയിലോ തയ്യാറാക്കപ്പെടുന്ന ഇ-ചെല്ലാന്റെ പേരിൽ വ്യാജ എസ്എംഎസ് മെസേജുകളും വാട്ട്സ് ആപ് സന്ദേശങ്ങളുമാണ് പലർക്കും ലഭിച്ചിരിക്കുന്നത്. ഒട്ടേറെപ്പേരുടെ പണം നഷ്ടപ്പെട്ടതായി പരാതി ഉയർന്ന സാഹചര്യത്തിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:
ഇ–ചെല്ലാൻ സന്ദേശങ്ങൾ വാട്ട്സാപ്പിലൂടെ ഒരിക്കലും നൽകാറില്ല. എസ്എംഎസ് ആയി മാത്രമേ നൽകാറുള്ളൂ.

∙ ആരെങ്കിലും വാട്ട്സ്ആപ്പിൽ അയച്ചു തരുന്ന ആപ്ലിക്കേഷൻ ഫയൽ (ലിങ്ക്) ക്ലിക്ക് ചെയ്യുന്നത് വഴി വ്യാജ ആപ്പുകളിലേക്ക് പോയി കെണിയലകപ്പെടാൻ കാരണമാവും.

∙ ഇ- ചെല്ലാന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽനിന്നു മാത്രം വിവരങ്ങൾ സ്വീകരിക്കുക. ഇ- ചെല്ലാന്റെ പേരിൽ വരുന്ന ഏതെങ്കിലും സന്ദേശം ലഭിച്ചാൽ, അത് ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നുള്ളതാണോ എന്ന് ഉറപ്പുവരുത്തുക. അല്ലെങ്കിൽ, ഇ-ചെല്ലാന്റെ ഉപഭോക്തൃ സേവന വിഭാഗവുമായി നേരിട്ട് ബന്ധപ്പെടുക.

∙ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഒരിക്കലും വ്യാജസന്ദേശത്തിലെ ലിങ്കുമായി പങ്കുവയ്ക്കരുത്. ഇ-ചെല്ലാന്റെ പേരിൽ വരുന്ന എസ്എംഎസ് പ്രകാരം നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ, പാസ്‌വേഡ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ഒടിപി എന്നിവ നൽകാൻ ആവശ്യപ്പെട്ടാൽ, അത് തട്ടിപ്പാണ്. ഈ വിവരങ്ങൾ ഒരിക്കലും ഇ-ചെല്ലാന്റെ ഔദ്യോഗിക സന്ദേശങ്ങളിൽ ആവശ്യപ്പെടില്ല.
∙ സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. ഇ-ചെല്ലാന്റെ പേരിൽ വരുന്ന സന്ദേശങ്ങളിൽനിന്നു ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് വഴി നിങ്ങളുടെ ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ മാൽവെയർ ഇൻസ്റ്റാൾ ചെയ്യാൻ സാധ്യതയുണ്ട്. ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക.

∙തട്ടിപ്പിനെക്കുറിച്ച് ഇ- ചെല്ലാന്റെ ഉപഭോക്തൃ സേവന വിഭാഗത്തെ അറിയിക്കുക. തട്ടിപ്പിനിരയാക്കപ്പെട്ടാൽ ഉടൻതന്നെ ഇ-ചെല്ലാന്റെ ഉപഭോക്തൃ സേവന വിഭാഗത്തെ അറിയിക്കുന്നത് മറ്റ് ആളുകളെ ഈ തട്ടിപ്പിൽനിന്ന് സംരക്ഷിക്കാൻ സഹായിക്കും.

പരാതിപ്പെടാൻ

∙ ഇ-ചെല്ലാന്റെ ഉപഭോക്തൃ സേവന വിഭാഗവുമായി ബന്ധപ്പെടാൻ
താഴെപ്പറയുന്ന ലിങ്കുകൾ ഉപയോഗിക്കുക.

ഫോൺ: 01204925505 വെബ്‌സൈറ്റ്: https://echallan.parivahan.gov.in

∙ ഇ-മെയിൽ: helpdeskechallan@gov.in എന്തെങ്കിലും സാങ്കേതിക തകരാറുകൾ ശ്രദ്ധയിൽപ്പെട്ടാൽ താഴെ പറയുന്ന ഈ മെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.

Email : helpdesk-mparivahan@gov.in

  • ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ‘1930’ എന്ന നമ്പറിൽ വിളിച്ച് ഒരു മണിക്കൂറിനകം പരാതി റജിസ്റ്റർ ചെയ്യണം. cybercrime.gov.in

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix