Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഒരു വിളിപ്പാടകലെ പൊലിഞ്ഞത് പത്ത് ജീവനുകൾ; പ്രവാസികളുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച നാട്ടിലെത്തും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റാസൽഖൈമ: റാസൽഖൈമ വാഹനാപകടത്തിൽ മരിച്ച 10 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി തിങ്കളാഴ്ച നാട്ടിലെത്തിക്കും. ആവശ്യമായ രേഖകൾ ലഭ്യമാക്കാൻ ഇന്ത്യൻ കോൺസുലേറ്റ് പ്രാദേശിക അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.

മരണസർട്ടിഫിക്കറ്റും മൃതദേഹങ്ങൾ കൊണ്ടുപോകാനുള്ള എൻഒസിയും ലഭിക്കാത്തതിനാലാണ് നടപടികൾ വൈകിയത്. വാരാന്ത്യ അവധിയായ ശനി, ഞായർ ദിവസങ്ങൾക്കു ശേഷമേ ഇനി ബാക്കി നടപടികൾ പൂർത്തിയാക്കാനാകൂ എന്ന് സാമൂഹിക പ്രവർത്തകൻ ഫൈസൽ ബിൻ മുഹമ്മദ് പറഞ്ഞു.

കണ്ണൂർ മട്ടന്നൂർ സ്വദേശി ഹേമന്ത് പുതിയകാവിൽ (29), കാസർകോട് അട്ടേങ്ങാനം സ്വദേശി അഷ്റഫ് കൊളങ്ങരാടി (53), പാലക്കാട് നെല്ലായ സ്വദേശി മുഹമ്മദ് ആഷിഖ് (29) എന്നിവർക്കു പുറമെ തമിഴ്നാട്, ആന്ധ്രപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്,ഉത്തർപ്രദേശ്, രാജസ്ഥാൻ സ്വദേശികളാണ് മരിച്ചത്. 24ന് പുലർച്ചെ അൽ വതൻ റോഡരികിൽ തകരാറിനെത്തുടർന്ന് നിർത്തിയിട്ടിരുന്ന ട്രക്കിനു പിന്നിൽ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. വീസ മാറ്റത്തിനായി ഒമാനിൽ പോയി മടങ്ങുകയായിരുന്ന 41 പേരാണ് ബസിലുണ്ടായിരുന്നത്. 11 ഇന്ത്യക്കാർ ഉൾപ്പെടെ13 പേരാണ് മരിച്ചത്. വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix