Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു; പവന് ഒറ്റയടിക്ക് 1,280 രൂപ വർധന

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 160 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ 22 കാരറ്റ് സ്വർണം ഗ്രാമിന് 11,600 രൂപയിലും പവന് 92,800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 9,465 രൂപയും പവന് 75,960 രൂപയിലും വ്യാപാരം നടക്കുന്നു. കഴിഞ്ഞ ദിവസത്തെ വിലയിൽ നിന്ന് സ്വർണത്തിന് വർധനവാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിൽ വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഗ്രാമിന് 165 രൂപയിലും 10 ഗ്രാമിന് 1650 രൂപയിലുമാണ് വ്യാപാരം നടക്കുക.
അമേരിക്കൻ സാമ്പത്തിക വിപണിയിലെ മാറ്റങ്ങളും ആഗോള ഓഹരി വിപണിയിലെ തിരിച്ചുവരവും ട്രഷറി ബോണ്ട് യീൽഡിലുണ്ടായ കുറവുമാണ് സ്വർണവിപണിക്ക് പുതിയ ഉണർവ് നൽകിയിരിക്കുന്നത്. തുടർച്ചയായ ഇടിവുകൾക്ക് ശേഷം അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. അമേരിക്കൻ സമ്പദ്‌വ്യവസ്ഥ ശക്തമായി തുടരുന്ന സാഹചര്യത്തിലും സ്വർണം മികച്ച തിരിച്ചുവരവ് നടത്തിയത് വിപണിയിലെ ശ്രദ്ധേയമായ മാറ്റമാണ്.

അതേ സമയം, വിവാഹത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി സ്വർണം വാങ്ങുന്നവർ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്കായി കാത്തിരിക്കേണ്ടതില്ലെന്നും ആവശ്യത്തിനനുസരിച്ച് ഘട്ടംഘട്ടമായി വാങ്ങാമെന്നും കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ. നിക്ഷേപമായി സ്വർണത്തെ കാണുന്നവർ ഹ്രസ്വകാല വിലമാറ്റങ്ങളെക്കാൾ ദീർഘകാല സാമ്പത്തിക സാഹചര്യങ്ങൾ വിലയിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix