Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബാറ്റിംഗ് തകർച്ചയിൽ നിന്ന് കരകയറി ന്യൂസിലൻഡ്; ഒന്നാം ദിനം അഞ്ച് വിക്കറ്റിന് 246 റൺസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ക്രൈസ്റ്റ്ചർച്ച്: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ബാറ്റിംഗിൽ ഭേദപ്പെട്ട നിലയിൽ ന്യൂസിലൻഡ്. തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും മധ്യനിര തകർന്നതോടെ പ്രതിരോധത്തിലായ കിവീസ്, ടോം ബ്ലണ്ടലിന്റെയും ഗ്ലെൻ ഫിലിപ്സിന്റെയും ചെറുത്തുനിൽപ്പിലാണ് തിരിച്ചെത്തിയത്. ആദ്യ ദിനം കളി നിർത്തുമ്പോൾ ന്യൂസിലൻഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 246 റൺസെന്ന നിലയിലാണ്.

53 റൺസുമായി ടോം ബ്ലണ്ടലും 36 റൺസോടെ ഗ്ലെൻ ഫിലിപ്സുമാണ് ക്രീസിൽ. ക്യാപ്റ്റൻ ടോം ലാതം 59 റൺസെടുത്ത് ടീമിന്റെ ടോപ് സ്കോററായി. ഇന്ത്യക്കായി ആകാശ് ദീപ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ അൻഷുൽ കാംബോജ്, ഗുർനൂർ ബ്രാർ, വാഷിംഗ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. 19 ഓവർ എറിഞ്ഞ ജസ്പ്രീത് ബുംറയ്ക്ക് വിക്കറ്റൊന്നും നേടാനായില്ല.

ടോസ് നേടിയ ഇന്ത്യ പച്ചപ്പുള്ള പിച്ചിൽ ന്യൂസിലൻഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ സെഷനിൽ ഓപ്പണർമാരായ ഡെവോൺ കോൺവെയും ടോം ലാതവും ചേർന്ന് മികച്ച തുടക്കമാണ് കിവീസിന് നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 77 റൺസ് കൂട്ടിച്ചേർത്തു. 31 റൺസെടുത്ത കോൺവെയെ വിക്കറ്റിന് മുന്നിൽ കുടുക്കി അരങ്ങേറ്റക്കാരൻ ഗുർനൂർ ബ്രാർ ഇന്ത്യക്ക് ആദ്യ ബ്രേക്ക്ത്രൂ നൽകി.

രണ്ടാം സെഷനിലും ലാതവും ഹെൻറി നിക്കോൾസും ചേർന്ന് ന്യൂസിലൻഡിന്റെ സ്കോർ 100 കടത്തി. എന്നാൽ 110 റൺസിനിടെ മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമായതോടെ കിവീസ് പ്രതിസന്ധിയിലായി. 16 റൺസെടുത്ത നിക്കോൾസിനെ അൻഷുൽ കാംബോജ് പുറത്താക്കിയപ്പോൾ ലാതമിനെയും രചിൻ രവീന്ദ്രയെയും ആകാശ് ദീപ് മടക്കി. ഇതോടെ ന്യൂസിലൻഡ് 110-4 എന്ന നിലയിലായി.

തുടർന്ന് ഡാരിൽ മിച്ചലും ടോം ബ്ലണ്ടലും ചേർന്ന് ഇന്നിങ്സ് കരകയറ്റാനുള്ള ശ്രമം നടത്തി. അഞ്ചാം വിക്കറ്റിൽ നിർണായക കൂട്ടുകെട്ടുണ്ടാക്കിയ ഇരുവരും സ്കോർ 184ലെത്തിച്ചു. 31 റൺസെടുത്ത മിച്ചലിനെ വാഷിംഗ്ടൺ സുന്ദറിന്റെ പന്തിൽ ധ്രുവ് ജുറെൽ പിടികൂടിയതോടെ ഇന്ത്യക്ക് വീണ്ടും പ്രതീക്ഷയായി.

എന്നാൽ പിന്നീട് ക്രീസിലെത്തിയ ഗ്ലെൻ ഫിലിപ്സും ബ്ലണ്ടലും ഇന്ത്യൻ ബൗളർമാരെ പ്രതിരോധിച്ചു. അവസാന മണിക്കൂറിൽ രണ്ടാം ന്യൂബോൾ ഉപയോഗിച്ചിട്ടും ഇരുവരെയും പുറത്താക്കാൻ ഇന്ത്യക്കായില്ല. ഇതോടെ ആദ്യ ദിനം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 246 റൺസെന്ന ഭേദപ്പെട്ട നിലയിൽ ന്യൂസിലൻഡ് കളി അവസാനിപ്പിച്ചു.

പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ച സാഹചര്യത്തിൽ രണ്ടാം മത്സരത്തിലെ ഫലം ഇരുടീമുകൾക്കും നിർണായകമാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ മികച്ച പ്രകടനം കാഴ്ചവെക്കേണ്ട സമ്മർദത്തിലാണ് ഇന്ത്യയും ന്യൂസിലൻഡും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix