Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പശ്ചിമേഷ്യയിൽ സമാധാനമില്ലെങ്കിൽ ആണവ ദുരന്തം; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടാൽ മേഖല ആണവ ദുരന്തത്തിലേക്ക് നീങ്ങുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാന്റെ മിസൈൽ ശേഷി മേഖലയ്ക്ക് പുറത്തേക്കും വ്യാപിച്ചിട്ടുണ്ടെന്നും യൂറോപ്പിന് ഭീഷണിയാകാൻ ശേഷിയുള്ളതാണെന്നും ട്രംപ് പറഞ്ഞു. അമേരിക്കൻ നഗരങ്ങളിലേക്ക് എത്താൻ ശേഷിയില്ലെങ്കിലും യൂറോപ്പിനെ ലക്ഷ്യമിടാൻ ഇറാന്റെ മിസൈലുകൾക്ക് കഴിയുമെന്നാണ് അദ്ദേഹത്തിന്റെ പരാമർശം. സൈനികരുമായി നടത്തിയ യോഗത്തിലായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.

ഇറാന്റെ ഭരണനേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് ട്രംപ് ഉന്നയിച്ചത്. ഇറാൻ ഭരണനേതാക്കളെ ‘ഭ്രാന്തന്മാർ’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, രാജ്യത്തെ ആണവായുധങ്ങൾ സ്വന്തമാക്കാൻ ഒരിക്കലും അനുവദിക്കില്ലെന്നും വ്യക്തമാക്കി. ഇറാൻ ആണവായുധങ്ങൾ കൈവശപ്പെടുത്തിയിരുന്നെങ്കിൽ അമേരിക്കൻ നഗരങ്ങളെ ലക്ഷ്യമിടുമായിരുന്നുവെന്നും ട്രംപ് ആരോപിച്ചു.

അമേരിക്കയുടെ തന്ത്രപരമായ നിലപാടുകളും സൈനികശക്തിയുമാണ് ഇത്തരം ഭീഷണികൾ യാഥാർഥ്യമാകുന്നത് തടയുന്നതെന്നും ട്രംപ് അവകാശപ്പെട്ടു. സ്വയം പ്രതിരോധിക്കാൻ ശേഷി കൈവരിക്കുന്നതുവരെ പശ്ചിമേഷ്യയിലെ സഖ്യരാജ്യങ്ങൾക്ക് അമേരിക്കയുടെ പിന്തുണ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ എണ്ണ അമേരിക്കയ്ക്ക് ആവശ്യമില്ലെന്നും എന്നാൽ മേഖലയിൽ സമാധാനം അനിവാര്യമാണെന്നും ട്രംപ് പറഞ്ഞു. സമാധാനം ഉറപ്പാക്കാനായില്ലെങ്കിൽ ഇറാൻ ഇസ്രയേലിനും മേഖലയിലെ മറ്റ് രാജ്യങ്ങൾക്കും നേരെ ആണവായുധങ്ങൾ പ്രയോഗിക്കുന്ന സാഹചര്യമുണ്ടാകാമെന്നും അത് വൻ ദുരന്തത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തുന്ന യുദ്ധത്തിനിടെ സംഘർഷം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെയാണ് ട്രംപിന്റെ പുതിയ പ്രതികരണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix