Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആറ്റുകാൽ പൊങ്കാലയ്ക്ക് ഇരുമ്പ് അടുപ്പ് വേണ്ട; മേയറുടെ നിർദേശത്തോട് വിയോജിച്ച് ക്ഷേത്രം ട്രസ്റ്റ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഇരുമ്പ് അടുപ്പുകൾ ഉപയോഗിക്കണമെന്ന മേയർ വി.വി. രാജേഷിന്റെ ആശയത്തോട് വിയോജിച്ച് ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ്. ആചാരങ്ങൾ അനുസരിച്ച് മാത്രമേ പൊങ്കാല നടത്താൻ സാധിക്കൂവെന്നും പരമ്പരാഗത രീതിയിൽ മാറ്റം വരുത്താനാകില്ലെന്നും ട്രസ്റ്റ് ഭാരവാഹികൾ വ്യക്തമാക്കി.

പൊങ്കാലയ്ക്കായി ഭക്തർ ഇഷ്ടികകൾ നിരത്തി അടുപ്പ് കൂട്ടുന്നതാണ് നിലവിലെ രീതി. ഇരുമ്പ് കമ്പികൾ ഉപയോഗിച്ച് അടുപ്പുകൾ നിർമിച്ചാൽ ഭക്തർ അവ ഉപേക്ഷിച്ചുപോകാൻ സാധ്യതയുണ്ടെന്നും ഇത് പിന്നീട് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നും ട്രസ്റ്റ് ചൂണ്ടിക്കാട്ടി. ക്ഷേത്ര കോമ്പൗണ്ടിൽ ഇരുമ്പ് അടുപ്പുകൾ അനുവദിക്കില്ലെന്നും കഴിഞ്ഞ വർഷം പിന്തുടർന്ന അതേ രീതിയായിരിക്കും ഇത്തവണയും തുടരുകയെന്നും ഭാരവാഹികൾ അറിയിച്ചു.

ഇരുമ്പ് അടുപ്പ് എന്ന ആശയം ഭക്തർക്ക് ഉൾക്കൊള്ളാനാകില്ലെന്നും ട്രസ്റ്റിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു സംവിധാനം നിർബന്ധിക്കാനാവില്ലെന്നും ഭാരവാഹി പറഞ്ഞു. ലക്ഷക്കണക്കിന് ഭക്തർ പങ്കെടുക്കുന്ന ചടങ്ങിൽ ഉപേക്ഷിക്കപ്പെടുന്ന ഇരുമ്പ് കമ്പികൾ പിന്നീട് തുരുമ്പെടുത്ത് അപകടങ്ങൾക്ക് കാരണമാകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, പൊങ്കാലയ്ക്ക് ഇരുമ്പ് അടുപ്പുകൾ ഉപയോഗിക്കണമെന്ന ആശയം മുന്നോട്ടുവെക്കുക മാത്രമാണ് താൻ ചെയ്തതെന്ന് മേയർ വി.വി. രാജേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. പൊങ്കാലയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റും തന്ത്രിയുമാണെന്നും അവരുടെ തീരുമാനങ്ങൾക്കനുസരിച്ച് ഭക്തർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുകയാണ് കോർപ്പറേഷന്റെ ഉത്തരവാദിത്തമെന്നും മേയർ വ്യക്തമാക്കിയിരുന്നു.

ഇതോടെ ആറ്റുകാൽ പൊങ്കാലയിലെ ഇരുമ്പ് അടുപ്പ് നിർദേശത്തിൽ മേയറും ക്ഷേത്രം ട്രസ്റ്റും തമ്മിലുള്ള നിലപാടിലെ വ്യത്യാസം വ്യക്തമായിരിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix