Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

പിറന്നാൾ കേക്ക് മുറിക്കാൻ വാൾ; നിയുക്ത ടിവികെ എംഎൽഎക്കെതിരെ പരാതി

ചെന്നൈ: തമിഴ്നാട്ടിൽ നിയുക്ത ടിവികെ എംഎൽഎ വാളുകൊണ്ട് കേക്ക് മുറിക്കുന്ന ദൃശ്യങ്ങൾ വൈറലായികൊണ്ടിരിക്കുകയാണ്. റോയപുരത്തുനിന്ന് തെരഞ്ഞെടുക്കപ്പെട്ട വിജയ് ദാമു ആണ് പിറന്നാൾ കേക്ക് വാൾ കൊണ്ട് മുറിച്ചത്. ഇതിന് പിന്നാലെ പുലിയൻതോപ്പ് സ്വദേശി ജിജി ശിവ പൊലീസ് കമ്മീഷണറുടെ ഓഫീസിനും ഡിജിപിയുടെ ഓഫീസിനും പരാതി നൽകിയിരുന്നു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് തെറ്റായ സന്ദേശമാണെന്നും, പൊതുജനങ്ങളിൽ ഭയമുണ്ടാക്കുമെന്നും സമാധാനാന്തരീക്ഷം തകർക്കപ്പെടുമെന്നുമാണ് പരാതിക്കാരൻ പറയുന്നത്. ആളുകൾ നോക്കിനിൽക്കെയാണ് വിജയ് ദാമു വാൾ ഉപയോഗിച്ച് […]
Read more

ഹോർമുസ് കടലിടുക്കിൽ മഞ്ഞുരുകുന്നു; യുദ്ധം ഉടൻ അവസാനിക്കുമെന്ന് ട്രംപ്

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം ഘട്ടംഘട്ടമായി പിൻവലിക്കാനും സമുദ്രപാത വീണ്ടും തുറക്കാനും അമേരിക്കയും ഇറാനും തമ്മിൽ ധാരണയായതായി റിപ്പോർട്ടുകൾ. ഇറാൻ ഉപരോധം ഏർപ്പെടുത്തിയതോടെ ആഗോള എണ്ണ വിതരണത്തിനും ഊർജ്ജ വിപണിക്കും വലിയ തിരിച്ചടിയായിരുന്നു ഉണ്ടായത്. പുതിയ ധാരണയുടെ അടിസ്ഥാനത്തിൽ കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകൾ അടുത്ത മണിക്കൂറുകളിൽ തന്നെ മോചിതരാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഉപരോധം ലഘൂകരിക്കുന്നതിനുപകരമായി ഹോർമുസ് കടലിടുക്ക് ക്രമേണ തുറക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചുവെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അൽ അറേബ്യ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ തടസ്സപ്പെട്ടുകിടക്കുന്ന […]
Read more

ആറളത്ത് വീട്ടിലെ കുളിമുറിക്കുള്ളിൽ കൂറ്റൻ രാജ വെമ്പാല; രക്ഷപ്പെട്ടത് തലനാരിഴക്ക്

കണ്ണൂർ: കണ്ണൂരിൽ ആറളത്ത് വീട്ടിലെ കുളിമുറിയിൽ നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ആറളത്തെ ഷിജുവിന്റെ വീട്ടിൽ നിന്നുമാണ് ഉഗ്രവിഷമുള്ള രാജവെമ്പാലയെ പിടികൂടിയത്. ആസ്ബറ്റോസ് ഷീറ്റിട്ട മേൽക്കൂരക്ക് അടിവശത്തായിരുന്നു പാമ്പ് ഉണ്ടായിരുന്നത്. കുളിമുറിയിൽ അനക്കം കേട്ട് നോക്കുമ്പോഴാണ് പാമ്പിനെ കണ്ടത്. ഇരിട്ടി സെക്ഷൻ താൽക്കാലിക വാച്ചറും മാർക്ക്‌ പ്രവർത്തകനുമായ ഫൈസൽ വിളക്കോട്, മിറാജ് പേരാവൂർ എന്നിവർ ചേർന്നാണ് രാജവെമ്പാലയെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പിടികൂടിയത്. പിടികൂടിയ പാമ്പിനെ വനത്തിൽ തുറന്നു വിട്ടു.
Read more

റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ വാഹനം ഓടിച്ചുകയറ്റുന്നവരൊന്ന് ശ്രദ്ധിച്ചോ; ലൈസൻസ് കട്ട്

തിരുവനന്തപുരം: റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ വാഹനം ഓടിച്ചുകയറ്റുന്നവരാണെങ്കിൽ പിന്നാലെ പണി വരും. ഇത്തരത്തിൽ വാഹനം ഓടിച്ചുകയറ്റിയാൽ ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. റെയിൽവേ ഗേറ്റുകൾ അടച്ചുതുടങ്ങുമ്പോഴോ അടച്ചു കഴിഞ്ഞോ വാഹനവുമായി കയറിപോകുമ്പോൾ അപകടമുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള നടപടി. റെയിൽവേയുടെ പരാതിയിൽ നടപടി എടുക്കാൻ മോട്ടോർ വാഹനവകുപ്പ് ആർടിഒമാർക്ക് നിർദേശവും നൽകിയിട്ടുണ്ട്.
Read more

കുടുംബ സ്വത്ത് തർക്കം; മകൻ പിതാവിനെ കുത്തിക്കൊന്നു

സേലം: സ്വത്ത് തർക്കത്തെ തുടർന്ന് മകൻ പിതാവിനെ കുത്തിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ സന്നിയാസിഗുണ്ടു സ്വദേശിയായ ധനപാൽ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ശ്രീധർ (42)നെ കിച്ചിപാളയം പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ പ്രതിയുടെ സഹോദരി പ്രിയയ്ക്കും പരിക്കേറ്റു. ബുധനാഴ്ചയാണ് സംഭവം നടന്നത്. പച്ചക്കറി കടയിൽ ജോലി ചെയ്യുന്ന ശ്രീധർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഭാര്യയോടൊപ്പം ശങ്കരി പ്രദേശത്താണ് താമസിച്ചിരുന്നത്. കിച്ചിപാളയത്തെ രാജപിള്ള കാട് പ്രദേശത്തുള്ള 10,000 ചതുരശ്ര അടി വരുന്ന കുടുംബസ്വത്ത് തന്റെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പിതാവുമായി […]
Read more

മമ്മൂട്ടി ചിത്രത്തില്‍ ഹാഷിറും? ചര്‍ച്ചയായി സംവിധായകന്റെ ഇന്‍സ്റ്റ സ്റ്റോറി

‘ഫാലിമി’ എന്ന ചിത്രത്തിലൂടെ ജനപ്രിയനായി മാറിയ സംവിധായകനാണ് നിതീഷ് സഹദേവ്. ഫാലിമിയുടെ വിജയത്തിന് പിന്നാലെ മമ്മൂട്ടിയെ നായകനാക്കി അദ്ദേഹം ഒരു സിനിമ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ ചിത്രം നീട്ടി വെച്ചിരുന്നു. ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ചുള്ള പുതിയൊരു റിപ്പോര്‍ട്ടിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ. വാഴ 2 താരം ഹാഷിര്‍ ഈ സിനിമയുടെ ഭാഗമാകുന്നുവെന്നാണ് വാര്‍ത്തകള്‍. ഹാഷിറിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി സംവിധായകന്‍ നിതീഷ് സഹദേവ് റീ പോസ്റ്റ് ചെയ്തതോടെയാണ് അഭ്യൂഹങ്ങള്‍ തുടങ്ങിയത്. എന്നാല്‍ ഹാഷിറോ സംവിധായകനോ ഒദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Read more

ഭക്ഷണം കഴിച്ചു, ബില്ല് വന്നത് 5,900 രൂപ; പിന്നീട് സംഘർഷം

ഹൈദരാബാദ്: ഹൈദരബാദിലെ സരൂർനഗറിൽ റസ്റ്റോറന്‍റിലെത്തി ഭക്ഷണം കഴിച്ചതിന് പിന്നാലെ ജീവനക്കാരെ മർദിച്ച് നാലംഗ സംഘം. നാലുപേരടങ്ങുന്ന ഒരു സംഘം റസ്റ്റോറന്റിൽ എത്തി ഏകദേശം രണ്ട് മണിക്കൂർ സമയം അവിടെ ചിലവഴിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. 5,900 രൂപയുടെ ബിൽ വരികയും ചെയ്തു. ബില്ലുവന്ന തുക മുഴുവൻ നൽകാന്‍ വിസമ്മതിക്കുകയും ഡിസ്കൗണ്ട് ആവശ്യപ്പെടുകയും ചെയ്തതോടെ വാക്കുതർക്കമുണ്ടായി. തുടർന്നാണ് സംഘർഷാവസ്ഥയിലെത്തിയത്. റസ്റ്റോറന്‍റ് ജീവനക്കാർ 10 ശതമാനം ഡിസ്കൗണ്ട് നൽകുകയും ചെയ്തു. എന്നാല്‍ സംഘം അത് പോരെന്നും കൂടുതൽ തുക കുറച്ച് […]
Read more

മൂത്ത കുട്ടിക്കാണോ ഇളയ കുട്ടിക്കാണോ കൂടുതല്‍ ബുദ്ധി? പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ

ഒന്നിലധികം കുട്ടികൾ മിക്ക വീടുകളിലും കാണും. ഇതിൽ ആർക്കാണ് കൂടുതൽ ഐക്യു എന്ന് ചിന്തിച്ചിട്ടുണ്ടോ? മൂത്തതിനോ ഇളയതിനോ അതോ നടുക്കത്തതിനോ? മൂത്ത കുട്ടികള്‍ക്കാകും ഇളയവരെ അപേക്ഷിച്ച് കൂടുതല്‍ ചിന്താശേഷിയെന്ന് എഡിന്‍ബറോ സര്‍വകലാശാല നടത്തിയ ഒരു ഗവേഷണം പറയുന്നു. ഒരേ മാതാപിതാക്കള്‍ക്ക് ജനിക്കുന്ന പല കുഞ്ഞുങ്ങള്‍ക്ക് ഇങ്ങനെ വ്യത്യാസം വരുന്നതിന് കാരണങ്ങൾ പലതുണ്ട്. ആദ്യം പിറക്കുന്ന കുട്ടികള്‍ക്ക് ഇളയ കുഞ്ഞുങ്ങളെ അപേക്ഷിച്ച് മാതാപിതാക്കളുടെ ശ്രദ്ധ കൂടുതൽ കുട്ടിക്കാലത്ത് കിട്ടുന്നതാണ് ഇതില്‍ ആദ്യത്തെ കാരണം. ഇതവരുടെ ചിന്താശേഷിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമാണ്. […]
Read more

ഊണും ബിരിയാണിയുമില്ല; ഹോട്ടൽ സമരത്തിൽ വിശന്ന് വലഞ്ഞ് ജനങ്ങൾ

കോഴിക്കോട്: വാണിജ്യ എൽപിജി സിലിണ്ടറിന് വില കുത്തനെ കൂട്ടിയതിൽ പ്രതിഷേധിച്ചു സംസ്ഥാനത്തെ ഹോട്ടലുകളും റസ്റ്ററന്റുകളും ബേക്കറികളും ഇന്ന് അടഞ്ഞുകിടന്നു. കെഎസ്ആർടിസി സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും വന്നിറങ്ങിയവർ സമരത്തിൽ വലഞ്ഞു. ആശുപത്രികളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും കന്റീനുകളെയാണ് ഹോട്ടൽ സമരത്തിനിടെ ജനം കൂടുതലായി ആശ്രയിച്ചത്.ഓൺലൈൻ വിതരണ ആപ്പുകളിൽ പ്രഭാതഭക്ഷണവും ഊണ്, ബിരിയാണി തുടങ്ങിയ ഉച്ചഭക്ഷണ വിഭവങ്ങളും ലഭ്യമാകാതെ പോയതോടെ ജനങ്ങൾ ഏറെ ബുദ്ധിമുട്ടി. ഹോട്ടൽ ആൻഡ്‌ റസ്റ്ററന്റ്‌സ് അസോസിയേഷൻ, ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ, ഹോസ്റ്റൽ ഓണേഴ്‌സ് ഫെഡറേഷൻ തുടങ്ങിയ […]
Read more

ആക്സിസ് നിഫ്റ്റി ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു

കൊച്ചി: രാജ്യത്തെ പ്രമുഖ അസറ്റ് മാനേജ്മെന്‍റ് കമ്പനികളിലൊന്നായ ആക്സിസ് മ്യൂച്വല്‍ ഫണ്ട് ആക്സിസ് നിഫ്റ്റി ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു. രാജ്യത്ത് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന മൂലധന വിപണി മേഖലയെ ലക്ഷ്യമിട്ടുള്ള ഈ പദ്ധതി നിഫ്റ്റി ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്സിനെ പിന്തുടരുന്ന ഒരു ഓപ്പണ്‍ എന്‍ഡഡ് ഇന്‍ഡക്സ് ഫണ്ടാണ്. പുതിയ ഫണ്ട് ഓഫര്‍ മേയ് 15-ന് അവസാനിക്കും. ട്രാക്കിംഗ് വ്യതിയാനങ്ങള്‍ക്ക് വിധേയമായി ചെലവുകള്‍ക്ക് മുന്‍പുള്ള ആദായം നിഫ്റ്റി ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്സിന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix