Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

ഭരണമാറ്റത്തിന് പിന്നാലെ കിഫ്‌ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു

തിരുവനന്തപുരം: ഭരണമാറ്റത്തിന് പിന്നാലെ കെ എം എബ്രഹാം കിഫ്‌ബി സിഇഒ സ്ഥാനം രാജിവെച്ചു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് ബി അശോക് ഐഎഎസ് അടക്കമുള്ള ഉദ്യോഗസ്ഥർ കിഫ്ബിയെയും കെഎം എബ്രഹാമിനെയും വിമർശിച്ച് രംഗത്തെത്തിയിരുന്നു. തുടർഭരണം ഉറപ്പിക്കാനുള്ള പ്രചാരണത്തിനായി കിഫ്ബി കടമെടുത്ത പണം ഉപയോഗിച്ചത് കെഎം എബ്രഹാമിന്റെ നടപടിയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചതിന് പിന്നാലെയാണ് കിഫ്ബി സിഇഒയും രാജി സമർപ്പിച്ചിരിക്കുന്നത്. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടാം ദിവസവും പിണറായിയുടെ ഭാഗത്തു നിന്ന് പ്രതികരണം […]
Read more

വെള്ളാപ്പള്ളി നടേശന്‍ യുഡിഎഫിന്റെ ഐശ്വര്യം; പിഎംഎ സലാം

മലപ്പുറം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പരിഹസിച്ച് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. വെള്ളാപ്പള്ളി നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങള്‍ ന്യൂനപക്ഷ ഏകീകരണത്തിനല്ല, മറിച്ച് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെയുള്ള ഒരു ‘ജനപക്ഷ’ മുന്നേറ്റത്തിനാണ് വഴിതെളിച്ചതെന്ന് സലാം പറഞ്ഞു. സിപിഎമ്മും വെള്ളാപ്പള്ളി നടേശനും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും, കേസുകളില്‍ നിന്നുള്ള സംരക്ഷണം ഉറപ്പാക്കാന്‍ മലപ്പുറത്തെയും ലീഗിനെയും അധിക്ഷേപിക്കുന്ന രാഷ്ട്രീയ തന്ത്രവുമാണ് ഇതിനു പിന്നില്‍. മലപ്പുറത്തെക്കുറിച്ചും മുസ്ലിം ലീഗിനെക്കുറിച്ചും എത്ര വലിയ വര്‍ഗീയ പ്രചാരണങ്ങളാണ് വെള്ളാപ്പള്ളി നടേശനും […]
Read more

നിലമ്പൂർ-ഷൊർണൂർ മെമു ട്രെയിനിന് മേലേ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു

മലപ്പുറം: ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് സംരക്ഷണഭിത്തി ഇടിഞ്ഞുവീണ സംഭവം തുവ്വൂർ കമാനം മേൽപ്പാലത്തിൽ. നിലമ്പൂർ–ഷൊർണ്ണൂർ മെമു ട്രെയിനിനാണ് അപകടം ഉണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ 3.30ഓടെയായിരുന്നു സംഭവം. തുടർന്ന് ഏകദേശം 7.45ഓടെയാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്. സംഭവത്തെ തുടർന്ന് മറ്റു ട്രെയിനുകളുടെ സമയക്രമവും ബാധിക്കപ്പെട്ടു. കല്ലുകൾ വീണ് ട്രെയിനിന് ചെറിയ കേടുപാടുകൾ സംഭവിച്ചെങ്കിലും വലിയ അപകടം ഒഴിവായി. വേഗത കുറച്ച് ഓടിയിരുന്നതാണ് ദുരന്തം ഒഴിവാക്കാൻ കാരണമായത്. മാസങ്ങൾക്ക് മുൻപാണ് റെയിൽപാത നവീകരണത്തിന്റെ ഭാഗമായി തുവ്വൂർ കമാനം മേൽപ്പാലത്തിൽ സംരക്ഷണഭിത്തി […]
Read more

മലമ്പുഴയില്‍ എൽഡിഎഫ് സ്ഥാനാർത്തി എ പ്രഭാകരന് വൻ ഭൂരിപക്ഷത്തിൽ വിജയം

പാലക്കാട്: 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മലമ്പുഴ നിയോജക മണ്ഡലം എൽഡിഎഫ് നിലനിർത്തി. സിറ്റിംഗ് എംഎൽഎയായ എ. പ്രഭാകരൻ 19,721 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാറിനെ പരാജയപ്പെടുത്തി. പ്രഭാകരൻ 68,629 വോട്ടുകൾ നേടിയപ്പോൾ കൃഷ്ണകുമാർ 48,908 വോട്ടുകൾ നേടി. യുഡിഎഫ് സ്ഥാനാർഥിയായ എ. സുരേഷ് 42,262 വോട്ടുകളോടെ മൂന്നാം സ്ഥാനത്ത് എത്തി. മലമ്പുഴയിൽ ഇത്തവണ എൽഡിഎഫ്, എൻഡിഎ, യുഡിഎഫ് എന്നീ മുന്നണികൾ തമ്മിൽ കടുത്ത പോരാട്ടമാണ് നടന്നത്. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്ന […]
Read more

പടക്കങ്ങളും എല്‍ഇഡി സ്‌ക്രീനുകളും റെഡി; ഒരുക്കങ്ങളഇല്‍ പിന്നിലാവാതെ സിപിഎമ്മും ബിജെപിയും

തിരുവനന്തപുരം; പായസവും പന്തലും ലഡുവുമൊക്കെയായി വമ്പന്‍ തയ്യാറെടുപ്പുകളാണ് കെപിസിസി ആസ്ഥാനത്ത് അരങ്ങേറുന്നത്. അത്രയും ബഹളങ്ങളില്ലെങ്കിലും ഒട്ടും പിന്നിലല്ല തുടര്‍ഭരണം പ്രതീക്ഷിക്കുന്ന എല്‍ഡിഎഫും അത്രപീക്ഷിത മുന്നേറ്റം പ്രതീക്ഷിക്കുന്ന ബിജെപിയും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഉള്‍പ്പെടെ രാവിലെ എകെജി സെന്ററിലെത്തും. ഫലമറിഞ്ഞതിനു ശേഷം ആവശ്യമെങ്കില്‍ അദ്ദേഹം തിരുവനന്തപുരത്തു തുടരും. അല്ലെങ്കില്‍ കണ്ണൂരിലേക്കു മടങ്ങും. പടക്കങ്ങള്‍ റെഡിയാണ്. എന്നാല്‍ പന്തല്‍ ഉള്‍പ്പെടെ മറ്റു ഒരുക്കങ്ങളൊന്നുമില്ലെന്നു സിപിഎം നേതാക്കള്‍ പറഞ്ഞു. ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനിലും വലിയ സ്‌ക്രീനുകള്‍ ഒരുക്കുന്നുണ്ട്. സംസ്ഥാന […]
Read more

വിമാനത്തിനുള്ളിൽവെച്ച് അസ്വസ്ഥത; എമർജൻസി വാതിൽ തുറന്ന് യാത്രക്കാരൻ പുറത്തേക്ക് ചാടി

ചെന്നൈ: വിമാനത്തിനുള്ളിൽവെച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് എമർജൻസി വാതിൽ തുറന്ന് പുറത്തേക്ക് ചാടി യാത്രക്കാരൻ. വിമാനം ലാൻഡ് ചെയ്തശേഷം ടാക്‌സിവേയിലൂടെ സാവധാനം നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് തമിഴ്‌നാട് സ്വദേശിയായ യുവാവ് പുറത്തേക്ക് ചാടിയത്. ഞായറാഴ്ച ഷാർജയിൽനിന്ന് ചെന്നൈയിലേക്ക് വന്ന എയർ അറേബ്യ വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരൻ പുറത്തേക്ക് ചാടിയ ഉടൻതന്നെ പൈലറ്റ് വിമാനം നിർത്തുകയും അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥർ ഉടൻതന്നെ ഇയാളെ പിടികൂടുകയും ചോദ്യംചെയ്യലിനായി പോലീസിന് കൈമാറുകയും ചെയ്തു. സംഭവത്തിൽ […]
Read more

അമ്മയുടെ സ്വർണം മോഷ്ടിച്ച് ആൺ സുഹൃത്തിനൊപ്പം പോയ യുവതി അറസ്റ്റിൽ

പാലക്കാട്: വടക്കഞ്ചേരിയിൽ അമ്മയുടെ സ്വര്‍ണം മോഷ്ടിച്ച് ആണ്‍ സുഹൃത്തിനൊപ്പം പോയ യുവതിയും ആണ്‍സുഹൃത്തും അറസ്റ്റില്‍. മണപ്പാടം പാട്ടോല സ്വദേശിനി ശ്രുതിയും ആണ്‍ സുഹൃത്ത് കിഴക്കഞ്ചേരി സ്വദേശി ലിന്റോ കുര്യാക്കോസുമാണ് പൊലീസിന്റെ പിടിയിലായത്. ശ്രുതിയുടെ അമ്മയുടെ ഏഴരപ്പവന്‍ സ്വര്‍ണാഭരണങ്ങളാണ് ഇരുവരും കവർന്നത്. ശ്രുതിക്ക് ഭര്‍ത്താവും ഏഴും മൂന്നും വയസ് പ്രായമുളള മക്കളുമുണ്ട്. ഇരുവരും കന്യാകുമാരിയിലേക്കാണ് കടന്നത്. കന്യാകുമാരിയിലെത്തിയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.
Read more

കണ്ണൂരിൽ അച്ഛനെ വെട്ടിയ ശേഷം മകൻ ആത്മഹത്യ ചെയ്തു

കണ്ണൂർ: തേർത്തല്ലി പെരിങ്ങാലയിൽ കുടുംബവഴക്കത്തെ തുടർന്ന് അച്ഛനെ വെട്ടിപരിക്കേൽപ്പിച്ച ശേഷം മകൻ ആത്മഹത്യ ചെയ്തു. കൊന്നങ്കൽ രാഘവൻ (79) എന്നയാളെയാണ് മകൻ സുനിൽ ആക്രമിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം നടന്നത്. വെട്ടേറ്റ രാഘവനെ ഗുരുതരാവസ്ഥയിൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ സുനിലിനെ ഞരമ്പ് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.സുനിലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് […]
Read more

മഹാരാഷ്ട്രയില്‍ ഷോപ്പിങ് മാളിലെ ലിഫ്റ്റില്‍ ആറ് പേര്‍ കുടുങ്ങി

മുംബൈ: മഹാരാഷ്ട്ര നാ​ഗ്പൂരിലെ ഫോർച്യൂൺ മാളിലെ ലിഫ്റ്റിൽ കുടുങ്ങി ആറ് പേർ. ലിഫ്റ്റിലെ രക്ഷാപ്രവർത്തനം വൈകിയതിനെ തുടർന്ന് ഇവർക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടു. ഇതേ തുടർന്ന് ലിഫ്റ്റിൻ്റെ ചില്ല് പൊട്ടിച്ചു ഇവർ പുറത്തിറങ്ങി. ലിഫ്റ്റിലെ എമർജൻസി നമ്പറിലേക്ക് നിരവധി തവണ ബന്ധപ്പെട്ടിട്ടും രക്ഷാപ്രവർത്തനത്തിനായി ആരും എത്തിയില്ല. വായു സഞ്ചാരം നിലച്ചതോടെ പലർക്കും ശ്വാസതടസ്സം നേരിട്ടു. അവസാന ശ്രമം എന്ന നിലയ്ക്കാണ് ചില്ല് പൊട്ടിച്ചതെന്നും ഇവർ കൂട്ടിച്ചേർത്തു. ഇവിടെ ഇതിന് മുൻപും ഇത്തരത്തിൽ ലിഫ്റ്റ് തകരാറിലായതായി റിപ്പോർട്ടുണ്ട്.
Read more

കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്ഫോടനം; മൂന്ന് ജവാന്മാർക്ക് വീരമൃത്യു

റായ്പൂർ: ഛത്തീസ്ഗഡിലെ കാങ്കറിൽ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്ഫോടനം. മൂന്ന് ജവാന്മാർ കൊല്ലപ്പെട്ടു. ഒരാൾക്ക് അതി ഗുരുതരമായി പരിക്കേറ്റു. മാവോയിസ്റ്റുകൾ മുൻപ് സ്ഥാപിച്ചിരുന്ന കുഴിബോബുകൾ നിർവ്വീര്യമാക്കുന്നതിനിടയിൽ പൊട്ടിതെറിക്കുകയായിരുന്നു. കാങ്കർ-നാരായണ്‍പൂര്‍ അതിര്‍ത്തിക്ക് സമീപമാണ് സംഭവം. ഇൻസ്പെക്ടർ സുഖ്റാം വട്ടി, കോൺസ്റ്റബിൾ കൃഷ്ണ കൊമ്ര, കോൺസ്റ്റബിൾ സഞ്ജയ് ഗഡ്പാലെ എന്നിവരാണ് വീരമൃത്യു വരിച്ചത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix