Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

ഓഫീസിലെത്തിയ സ്ത്രീ നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേൽപ്പിച്ചു

കോഴിക്കോട്: വിധവാ പെൻഷനുമായി ബന്ധപ്പെട്ട ആവശ്യത്തിനായി ഓഫീസിലെത്തിയ സ്ത്രീ നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേൽപ്പിച്ചു. കോഴിക്കോട് മുക്കം നഗരസഭയിലാണ് സംഭവം. ജീവനക്കാരിയായ ധന്യക്കാണ് കടിയേറ്റത്. ഓഫീസിലെത്തിയ യുവതിയോട് പുനർ വിവാഹിതയല്ലെന്ന രേഖ സമർപ്പിക്കാൻ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് സ്ത്രീ ജീവനക്കാരിയെ ആക്രമിച്ചത്. സ്ത്രീക്ക് മാനസിക പ്രശ്‌നങ്ങൾ ഉണ്ടെന്നാണ് പ്രാഥമിക നിഗമനം.
Read more

കഴുകുന്നതിനിടെ വാഹനം പിറകോട്ടു നീങ്ങി; അടിയിൽപ്പെട്ട ഡ്രൈവർക്ക് ദാരുണാന്ത്യം

പത്തനംതിട്ട: വാഹനം കഴുകുന്നതിനിടെ പിറകിലേക്ക് വന്നു, വാഹനത്തിന്റെ അടിയിൽപ്പെട്ട ഡ്രൈവർക്ക് ദാരുണാന്ത്യം. പത്തനംതിട്ട പെരുമ്പെട്ടി അരുവിക്കലിലാണ് അപകടം. ഉന്നക്കാവ് സ്വദേശിയായ കുഞ്ഞുമോനാണ് മരണപ്പെട്ടത്. 55 വയസ്സായിരുന്നു. നിയന്ത്രിക്കാൻ കുഞ്ഞുമോൻ വാഹനത്തിൽ ചാടി കയറിയിരുന്നു. എന്നാൽ വാഹനം താഴെ റോഡിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. സംഭവത്തിൽ പെരുമ്പെട്ടി പൊലീസ് നടപടികൾ സ്വീകരിച്ചു.
Read more

തെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്ക് അനുകൂലം, ബേപ്പൂരിൽ കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കിട്ടും: മുഹമ്മദ് റിയാസ്

കോഴിക്കോട്: ഇത്തവണ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഇടതുമുന്നണിക്ക് അനുകൂലമാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ബേപ്പൂരിൽ കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കിട്ടുമെന്നും അൻവറിന്റെ വെല്ലുവിളി ജനങ്ങൾ വിലയിരുത്തുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. രാഷ്ട്രീയപ്രവർത്തനം വൈകാരിക പ്രതികരണങ്ങൾക്ക് മുകളിലാണ്. അൻവറിന്റെ വെല്ലുവിളി ജനങ്ങൾ വിലയിരുത്തുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. രാഷ്ട്രീയ പ്രവർത്തനം വ്യക്തിയോടുള്ള ശത്രുത അല്ല. വ്യക്തി അധിക്ഷേപം ഏതു രംഗത്തുള്ളവർ നേരിട്ടാലും മാനസികപ്രയാസം ഉണ്ടായേക്കാം. അങ്ങനെയാണ് അതിനെ താൻ അൻവറിന്റെ പ്രസ്താവനകളെ എടുത്തതെന്നും റിയാസ് വ്യക്തമാക്കി.
Read more

സ്വർണവില ഉയർന്നതിന് പിന്നാലെ ചാലിയാർ പുഴയിൽ സ്വർണ ഖനനം

മലപ്പുറം: സ്വർണവില കുത്തനെ ഉയർന്നതിന് പിന്നാലെ ചാലിയാർ പുഴയിൽ സ്വർണ ഖനനം. പുഴയുടെ സ്വാഭാവികതക്ക് ഭീഷണിയാവുന്ന തരത്തിലാണ് സ്വര്‍ണ ഖനനം നടത്തിയത്. നാട്ടുകാര്‍ നല്‍കിയ പരാതിയിൽ ഖനനം പോലീസ് തടഞ്ഞു. ചാലിയാറിന്റെ മമ്പാട്, എടവണ്ണ ഭാഗങ്ങളില്‍ ആഴത്തില്‍ കുഴിയെടുത്ത് കുറ്റന്‍ മോട്ടോറുകള്‍ ഉപയോഗിച്ചുള്ള സ്വര്‍ണഖനനമാണ് പൊലീസ് തടഞ്ഞത്. സ്വര്‍ണഖനനം നടത്താന്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രി 10 മണിക്ക് തുടങ്ങിയ പരിശോധന പുലര്‍ച്ചെ വരെ നീണ്ടു. പുഴയിലെ അനധികൃത ഖനനത്തിനെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. […]
Read more

യുപിഐ ഇടപാടുകളില്‍ ബയോമെട്രിക് സംവിധാനം ഒരുക്കി ഐസിഐസിഐ ബാങ്ക്

കൊച്ചി: ഐസിഐസിഐ ബാങ്കിന്‍റെ മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷനായ ഐമൊബൈലിലൂടെയുള്ള യുപിഐ ഇടപാടുകള്‍ക്കായി ബയോമെട്രിക് ഒതന്‍റിക്കേഷന്‍ സംവിധാനം അവതരിപ്പിച്ചു. ഇനി മുതല്‍ വിരലടയാളമോ ഫേസ് റെക്കഗ്നിഷനോ ഉപയോഗിച്ച് 5000 രൂപ വരെയുള്ള ഇടപാടുകള്‍ നടത്താം. ഈ പുതിയ സൗകര്യം ഉപഭോക്താക്കളുടെ ഇടപാടുകള്‍ കൂടുതല്‍ എളുപ്പമാക്കുന്നു. ബയോമെട്രിക് സംവിധാനം അവതരിപ്പിക്കുന്നതിലൂടെ വേഗത്തിലുള്ള പണമിടപാടുകളും കൂടുതല്‍ സുരക്ഷയും ഉറപ്പാക്കാന്‍ സാധിക്കും. പ്രധാനമായും പൊതുസ്ഥലങ്ങളില്‍ വെച്ച് പണമിടപാടുകള്‍ നടത്തുമ്പോള്‍ മറ്റുള്ളവര്‍ പിന്‍ നമ്പര്‍ കാണാനുള്ള സാധ്യത ഇതിലൂടെ ഒഴിവാക്കാം. വ്യക്തികള്‍ തമ്മിലുള്ള പണമിടപാടുകള്‍, […]
Read more

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചില്ല; സർവീസിനിറക്കാനാകാതെ കെഎസ്ആർടിസി ബസുകൾ

എറണാകുളം: ജിപിഎസ് സംവിധാനവുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് പുതുക്കൽ വൈകുന്നതിനെ തുടർന്ന് സർവീസിനിറക്കാനാകാതെ കെഎസ്ആർടിസി ബസുകൾ. ജില്ലയിൽ വിവിധ ഡിപ്പോകളിലായി പതിനഞ്ചിലധികം കെഎസ്ആർടിസി ബസുകളാണ് ടെസ്റ്റ് പൂർത്തിയാക്കാതെ കിടക്കുന്നത്. ജിപിഎസ് ഉപകരണം സ്ഥാപിച്ച കമ്പനിയുടെ ഭാഗത്ത് നിന്ന് സർട്ടിഫിക്കറ്റ് പുതുക്കി ലഭിക്കാത്തതാണ് നിലവിലെ പ്രശ്‌നം. ഈ സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മാത്രമേ ഫിറ്റ്നസ് ടെസ്റ്റ് പൂർത്തിയാക്കി ബസുകൾക്ക് സർവീസിനുള്ള അനുമതി ലഭിക്കുകയുള്ളു. വൈറ്റില ആസ്ഥാനമായി പ്രവർത്തിക്കുന്ന വിഎസ്ടി മൊബിലിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിനാണ് ജിപിഎസ് ഉപകരണങ്ങളുടെ കരാർ നൽകിയിരിക്കുന്നത്. ആലുവ, […]
Read more

പോത്തിനെ തീറ്റുന്നതിനിടെ പാമ്പുകടിയേറ്റു; പാമ്പുമായി യുവാവ് ആശുപത്രിയിലെത്തി

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിൽ വീടിനു സമീപത്ത് മലയിൽ പോത്തിനെ തീറ്റുന്നതിനിടയിൽ യുവാവിന് പാമ്പ് കടിയേറ്റു. താമരശ്ശേരി കട്ടിപ്പാറ അമരാട് കല്ലുവീട്ടിൽ അഷറഫിന് ആണ് പാമ്പുകടിയേറ്റത്. ഉടൻ തന്നെ കടിച്ച പാമ്പിനെ കവറിലാക്കി ഇദ്ദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി എത്തി. ആരോഗ്യ നില തൃപ്തികരമാണ്. താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Read more

ഇടുക്കിയില്‍ ആറ് പേർക്ക് ഇടിമിന്നലേറ്റു, മിന്നലേറ്റവരില്‍ പൊലീസുകാരനും

ഇടുക്കി: ഇടുക്കിയില്‍ മംഗളദേവി ഉത്സവത്തിനിടെ ആറ് പേർക്ക് ഇടിമിന്നലേറ്റു. മിന്നലേറ്റവരില്‍ ഒരു പൊലീസുകാരനും ഉൾപ്പെട്ടിട്ടുണ്ട്. മിന്നലേറ്റ് പരിക്കേറ്റവരെ കുമളി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല. ശ്കതമായ മഴയിലും കാറ്റിലും പരിസരത്ത് വ്യപകമായ നാശ നഷ്ട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് വേനൽ മഴ കനക്കുകയാണ്. മഴയിൽ അപ്രതീക്ഷിതമായി എത്തുന്ന മിന്നലിൽ പലർക്കും പരിക്കുകൾ ഏറ്റിട്ടുണ്ട്. വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ തോതിൽ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ പൊതുജനങ്ങൾ മുൻകരുതൽ എടുക്കണമെന്നും അറിയിപ്പുണ്ട്.
Read more

ഇനി കുറച്ചു നേരം സിക്സും ഫോറും ഞാനടിക്കാം; ഗ്രൗണ്ടിൽ അപ്രതീക്ഷിതമായി കാട്ടാന

ഉപ്പുതറ: ഇടുക്കി ഉപ്പുതറയിലെ മൈതാനത്ത് ക്രിക്കറ്റ് കളിക്കിടെ അപ്രതീക്ഷി അതിഥിയായി കാട്ടാന. ഉപ്പുതറ വളകോട് മുത്തംപടി ഗ്രാമത്തിൽ വനാതിർത്തിയോട് ചേർന്നുള്ള ക്രിക്കറ്റ് ഗ്രൗണ്ടിലാണ് സംഭവം. ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന യുവാക്കൾക്ക് അരികിലേയ്ക്ക് കണ്ടത്തിലൂടെ നടന്നാണ് ആനയെത്തിയത്. ആനയെ കണ്ടതോടെ കളിയെല്ലാം മാറ്റിവെച്ച് ഒരു തോടിന് അപ്പുറത്തായി യുവാക്കളും മാറിനിന്നു. മണ്ണുവാരി ദേഹത്ത് വിതറി കുറച്ചുസമയം കുറച്ചുസമയം കൂടി അവിടെ ചെലവഴിച്ച ശേഷം സമീപത്തെ തോട്ടിൽനിന്നും വെള്ളം കുടിച്ച് ആന കാട്ടിലേയ്ക്ക് തിരികെ കയറിപ്പോയി. ഇവിടങ്ങളിൽ ഇത്തരത്തിൽ കാട്ടാനകൾ […]
Read more

കാണിക്കവഞ്ചികളും സൈക്കിളുകളും മോഷ്ടിച്ച കേസിലെ പ്രതി ബാബു പിടിയിൽ

ആലപ്പുഴ: നഗരത്തിലെ നിരവധി കാണിക്കവഞ്ചികളും സൈക്കിളുകളും മോഷ്ടിച്ച കേസിലെ പ്രതി ബാബു പോലീസിന്റെ പിടിയിൽ. ആലപ്പുഴ സൗത്ത് പൊലീസാണ് ബാബുവിനെ അറസ്റ്റ് ചെയ്തത്. കുന്നയ്ക്കാ പള്ളി ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ചതുമായി ബന്ധപ്പെട്ടാണ് ബാബുവിന്റെ അറസ്റ്റ്. ഏപ്രിൽ 28 പുലർച്ചെ 2.30-നാണ് കേസിനാസ്പദമായ മോഷണം നടന്നത്. മോഷ്ടിച്ചെടുത്ത കാണിക്കവഞ്ചിയും പണവും ഇയാളുടെ വീട്ടിൽനിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. നഗരത്തിലെ വിവിധ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കുള്ളിൽ ബാബു പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix