കോഴിക്കോട്: വിധവാ പെൻഷനുമായി ബന്ധപ്പെട്ട ആവശ്യത്തിനായി ഓഫീസിലെത്തിയ സ്ത്രീ നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേൽപ്പിച്ചു. കോഴിക്കോട് മുക്കം നഗരസഭയിലാണ് സംഭവം. ജീവനക്കാരിയായ ധന്യക്കാണ് കടിയേറ്റത്. ഓഫീസിലെത്തിയ യുവതിയോട് പുനർ വിവാഹിതയല്ലെന്ന രേഖ സമർപ്പിക്കാൻ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് സ്ത്രീ ജീവനക്കാരിയെ ആക്രമിച്ചത്. സ്ത്രീക്ക് മാനസിക പ്രശ്‌നങ്ങൾ ഉണ്ടെന്നാണ് പ്രാഥമിക നിഗമനം.




