കല്യാണ വീട്ടിൽ മോഷണം; വരൻ്റെ മൂന്ന് പവന്‍റെ മാല കാണാനില്ല
കോഴിക്കോട്: വിവാഹ വീട്ടിൽ നിന്ന് വരന്റെ മൂന്ന് പവൻ സ്വർണമാല മോഷണം പോയതായി പരാതി. വടകര പുത്തൂർ പടിക്കൽ താഴെ കുനി പ്രകാശിന്റെ വീട്ടിലാണ് സംഭവം നടന്നത്. ഇന്നലെ നടന്ന വിവാഹാഘോഷത്തിനിടെയാണ് മോഷണം നടന്നതെന്നാണ് വിവരം. ഡിജെ പാർട്ടി ഒരുക്കങ്ങൾ നടക്കുന്നതിനിടെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാല കാണാതാകുകയായിരുന്നു. അലമാരയുടെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. അലമാരയിൽ മറ്റ് ആഭരണങ്ങളും ഉണ്ടായിരുന്നെങ്കിലും അവ നഷ്ടപ്പെട്ടിട്ടില്ലെന്ന് വീട്ടുകാർ അറിയിച്ചു. സംഭവത്തിൽ വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read more