Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

മംഗളാദേവി ഉത്സവത്തിന് മുന്നോടിയായി പെരിയാറിൽ നീലക്കുറിഞ്ഞി പൂത്തു

കുമളി: മംഗളാദേവി ഉത്സവത്തിന് മുന്നോടിയായി പെരിയാർ കടുവ സങ്കേതത്തിൽ ആദ്യമായി നീലക്കുറിഞ്ഞി പൂത്തു. പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ മംഗളാദേവി ഭാഗത്താണ് പൂത്തത്. പശ്ചിമഘട്ട മലനിരകളിൽ മാത്രം 12 വർഷത്തിലൊരിക്കലാണ് നീലക്കുറിഞ്ഞി പൂക്കാറുള്ളത്. മംഗളാദേവി ക്ഷേത്രം ഉത്സവത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴാണ് ഈ വർണ്ണകാഴ്ച. കടുവ സങ്കേതത്തിലെ ജീവനക്കാർ ജോലിയുടെ ഭാഗമായി ഇവിടെയെത്തിയപ്പോഴാണ് നീലക്കുറിഞ്ഞി കാണുന്നത്. പെരിയാർ വന്യജീവി സങ്കേതത്തിന്റെ മറ്റ് ഭാഗങ്ങളിലും നീലക്കുറിഞ്ഞി ചെടികളുണ്ട്. വളരെ കുറച്ച് പ്രദേശത്തേ ഇതുള്ളൂ. ഇവിടെ പൊതുജനങ്ങൾക്ക് പ്രവേശനമില്ല.മംഗളാദേവി ഉത്സവത്തിന് […]
Read more

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം; പുറത്ത് നിന്ന് വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ കെഎസ്‍ഇബിക്ക് അനുമതി നൽകിയിരിക്കുകയാണ് റെഗുലേറ്ററി കമ്മീഷൻ. പരമാവധി 250 മെഗാ വാട്ട് വരെ വാങ്ങാം. വൈദ്യുതി വില യൂണിറ്റിന് 10 രൂപയിൽ താഴെ ആയിരിക്കണം. മെയ് 15 വരെ വൈദ്യുതി വാങ്ങാനാണ് റെഗുലേറ്ററി കമ്മീഷന്റെ അനുമതി. ഓരോ ആഴ്ചയും ലഭ്യമായ വൈദ്യുതിയും അതിന്റെ നിരക്കും കമ്മീഷനെ അറിയിക്കണം. കനത്ത ചൂടിനിടെ തിരിച്ചടിയായി സംസ്ഥാനത്തെ അപ്രഖ്യാപിത ലോഡ്ഷെഡിങ് നടന്നുവരുന്നതിനിടെയാണ് ആശ്വാസകരമായ ഈ നടപടി. കഴിഞ്ഞ 18 […]
Read more

മുണ്ടത്തിക്കോട് അപകടം; വെടിക്കെട്ട് ഉപേക്ഷിച്ച് പുതുപ്പള്ളി പള്ളി

കോട്ടയം: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ അപകടത്തിന്റെ പശ്ചാത്തലത്തിൽ പെരുന്നാൾ ദിനത്തിലെ വെടിക്കെട്ട് ഉപേക്ഷിച്ച് പുതുപ്പള്ളി പള്ളി. മലങ്കര സഭാധ്യക്ഷന്റെ ആഹ്വാനം ഏറ്റെടുത്താണ് തീരുമാനം. മെയ് മാസമാണ് പള്ളിയിലെ പെരുന്നാൾ. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ചന്ദനപ്പള്ളിയും വെടിക്കെട്ട് ഉപേക്ഷിച്ചിരുന്നു. വെടിക്കെട്ടിനായി നീക്കി വെച്ച തുക ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കാനാണ് തീരുമാനം. ഏപ്രില്‍ 21നാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടാകുന്നത്. ശൂര്‍ പൂരത്തിന്റെ ഭാഗമായി സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയില്‍ സ്ഫോടനമുണ്ടായത്. 15 […]
Read more

രൺവീറിനെതിരായ കേസ് തീർപ്പാക്കിയേക്കും; സൂചന നൽകി കർണാടക ഹൈക്കോടതി

നടൻ റൺവീർ സിംഗിനെതിരെയുള്ള കേസ് റദ്ദാക്കിയേക്കുമെന്ന സൂചന നൽകി കർണാടക ഹൈക്കോടതി. രൺവീർ സിങ് കാന്താര 2 സിനിമയിലെ ദൈവക്കോലത്തെ അപമാനിച്ചത് വലിയ ചർച്ചയായിരുന്നു. ഈ കേസാണ് റദ്ധാക്കിയേക്കുമെന്ന സൂചന പുറത്തു വരുന്നത്. വിവാദമായതോടെ നടൻ ക്ഷമാപണം നടത്തിയിരുന്നു. ഇത് കണക്കിലെടുത്തു നടനെതിരെ ഉയർന്ന എതിർപ്പുകൾ പരിഗണിച്ചശേഷം ഹർജി തീർപ്പാക്കുമെന്ന് ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷനായ ബഞ്ച് ശനിയാഴ്ച വ്യക്തമാക്കി. കഴിഞ്ഞവർഷം ഗോവയിൽ നടന്ന അന്താരാഷ്ട്ര ഇന്ത്യൻ ചലച്ചിത്രോത്സവത്തിന്റെ സമാപന ചടങ്ങിലാണ് റൺവീർ ദൈവക്കോലത്തെ അപമാനിച്ചത്. നടൻ […]
Read more

വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; 22കാരന്‍ പിടിയില്‍

എറണാകുളം: വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്നതാ നടത്തിയ 22കാരനെ അറസ്റ്റ് ചെയ്ത് പോലീസ്. കഴിഞ്ഞ 22-നായിരുന്നു കേസിനാസ്പദമായ സംഭവം. വാറ്റുപുഴ ആനിക്കാട് ശശികല ഭവനില്‍ അശ്വിന്‍ രാജീവിനെയാണ് എടത്തല പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ആലുവ കോടതി റിമാന്‍ഡ് ചെയ്തു. റോഡിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയ്ക്കു നേരെ ഇലക്ട്രിക് സ്‌കൂട്ടറിലെത്തിയാണ് ഇയാൾ നഗ്നത പ്രദര്‍ശനം നടത്തിയത്. കൂടാതെ, വിദ്യാര്‍ത്ഥിനിയെ കടന്നുപിടിക്കാനും ഇയാള്‍ ശ്രമിച്ചിരുന്നു. ഇയാൾ സഞ്ചരിച്ച സ്‌കൂട്ടറിന്റെ നമ്പറുള്‍പ്പെടെ വെച്ചാണ് വിദ്യാര്‍ത്ഥിനി പോലീസിൽ പരാതി പെട്ടത്. എടത്തല പഞ്ചായത്ത് സ്ഥാപിച്ചിരുന്ന […]
Read more

കള്ളനെ പേടിച്ച് സ്വര്‍ണാഭരണങ്ങള്‍ പാഠപുസ്തകത്തില്‍ ഒളിപ്പിച്ചു; കണ്ടെത്തിയത് ആക്രിക്കടയിൽ

കൊല്ലം: കൊല്ലം ചവറയിൽ കള്ളനെ പേടിച്ച് പാഠപുസ്തകത്തില്‍ ഒളിപ്പിച്ച 6 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത് ആക്രിക്കടയിൽ നിന്ന്. മൂന്ന് ദിവസം കഴിഞ്ഞാണ് സ്വര്‍ണം നഷ്ടമായ വിവരം വീട്ടുകാര്‍ അറിഞ്ഞത്. ഉടന്‍ തന്നെ ആക്രിക്കടയിലെത്തി തൊഴിലാളികള്‍ക്കൊപ്പം നടത്തിയ തിരച്ചിലിലാണ് നാല് ഗ്രാം ഒഴികെയുള്ള ആഭരണങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ 23ന് രാവിലെ വീട്ടുകാര്‍ സ്വര്‍ണം അന്വേഷിച്ചപ്പോഴാണ് ആക്രിക്കടയിലെത്തിച്ച കൂട്ടത്തിലെ പുസ്തകത്തില്‍ ഒളിപ്പിച്ച ആഭരണപ്പെട്ടിയിലാണ് ഇതുള്ളതെന്ന് മനസിലായത്. അപ്പോള്‍ തന്നെ കടയില്‍ അറിയിച്ചെങ്കിലും അപ്പോഴേക്കും പുസ്തകം ഉള്‍പ്പെടെ സാധനങ്ങള്‍ മറ്റ് ആക്രികള്‍ക്കൊപ്പം […]
Read more

ജീരകസോഡ കുപ്പിയിൽ ചത്ത പാമ്പ്; സോഡാ നിർമാണ യൂണിറ്റ് അടപ്പിച്ചു

തൃശ്ശൂർ: വെള്ളാങ്ങല്ലൂരിൽ കുടിക്കാൻ വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിനെ കണ്ടെത്തി. സോളാർ നിർമ്മാണ തൊഴിലാളികൾ കുടിക്കാൻ വാങ്ങിയ ജീരക സോഡയ്ക്കകത്താണ് പാമ്പിനെ കണ്ടെത്തിയത്. ചൂടായതുകൊണ്ടാണ് ചായ വേണ്ടെന്നുവെച്ച് തണുത്ത് ജീരകസോഡ കുടിക്കാമെന്ന് വെച്ചതെന്ന് തൊഴിലാളികൾ പറയുന്നു. ഉടൻ തന്നെ ആരോഗ്യവിഭാഗത്തെ വിവരമറിയിച്ചു. ആരോഗ്യവകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം കട താൽക്കാലികമായി അടച്ചു. കടയുടമയ്ക്ക് നോട്ടീസും നൽകിയിട്ടുണ്ട്. 
Read more

മെഴ്സിഡസ് ബെന്‍സിന്റെ സിഎല്‍എ ബിഇവി ഇന്ത്യയില്‍ അവതരിപ്പിച്ചു

കൊച്ചി: മെഴ്സിഡസ് ബെന്‍സിന്റെ പുതിയ സിഎല്‍എ ബിഇവി ഇലക്ട്രിക് സെഡാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മെഴ്‌സിഡസ് മോഡുലാര്‍ ആര്‍ക്കിടെക്ചര്‍ അടിസ്ഥാനമാക്കിയുള്ള കമ്പനിയുടെ ആദ്യ അടുത്ത തലമുറ വാഹനമായ സിഎല്‍എ ബിഇവി ബ്രാന്‍ഡിന്റെ ഇവി വാഹനങ്ങളിലെ നിര്‍ണായക ഘട്ടമായാണ് വിലയിരുത്തുന്നത്. ലോഞ്ചിന് മുന്‍പ് തന്നെ 400ലധികം ബുക്കിംഗുകള്‍ നേടിയത് രാജ്യത്തുടനീളമുള്ള അഡംബര വാഹന പ്രേമികളുടെ അംഗീകാരമായാണ് കമ്പനി കണക്കാക്കുന്നത്. സിഎല്‍എ 250+ ലോഞ്ച് എഡിഷന്‍, സിഎല്‍എ 250+ ലോംഗ് റേഞ്ച് എഎംജി ലൈന്‍, സിഎല്‍എ 200 സ്റ്റാന്‍ഡേര്‍ഡ് റേഞ്ച് പ്രോഗ്രസീവ് […]
Read more

തൃക്കരിപ്പൂരിൽ ശൈശവ വിവാഹം; കേസെടുത്ത്‌ പോലീസ്

കാസർകോട്: കാസർകോട് തൃക്കരിപ്പൂരിൽ ശൈശവ വിവാഹം. ദക്ഷിണ കൊറിയയിൽ ജോലി ചെയ്തിരുന്ന 28 വയസുകാരനായ സാബിർ ഷെയ്ക്ക്കാണ് 16 വയസുകാരിയെ വിവാഹം കഴിച്ചത്. ചൈൽഡ് ലൈനിൽ ചിലർ വിവരം അറിയിച്ചതോടെയാണ് അന്വേഷണം ഉണ്ടായത്. ബാല വിവാഹ നിരോധന ഓഫീസർ നടത്തിയ അന്വേഷണത്തിൽ ശൈശവ വിവാഹം നടന്നതായി കണ്ടെത്തി. റിപ്പോർട്ട് ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് സമർപ്പിചു. ഇതോടെ അന്വേഷണം നടത്താൻ കോടതി ചന്തേര പോലീസിന് നിർദ്ദേശം നൽകി. കല്യാണം നടത്തിയിട്ടില്ലെന്നും ഉറപ്പിക്കൽ ചടങ്ങ് മാത്രമാണ് […]
Read more

അന്തരിച്ച പോപ് ഗായകൻ മൈക്കൽ ജാക്‌സണെതിരെ വീണ്ടും ലൈംഗികാരോപണം

അന്തരിച്ച പോപ് ഗായകൻ മൈക്കൽ ജാക്‌സണെതിരെ വീണ്ടും ഗുരുതര ലൈംഗിക പീഡനാരോപണങ്ങൾ ഉയർന്നു. നാല് സഹോദരങ്ങളാണ് ആരോപണവുമായി മുന്നോട്ടുവന്നിരിക്കുന്നത്. ജാക്‌സന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്വത്തുക്കളും മറ്റ് കാര്യങ്ങളും കൈകാര്യം ചെയ്യുന്ന എസ്റ്റേറ്റിനെതിരെ ഇവർ സിവിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഫെബ്രുവരിയിലാണ് ഹർജി സമർപ്പിച്ചത്. പരാതിക്കാർ ദി ന്യൂ യോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തോടെയാണ് വിഷയം വീണ്ടും ശ്രദ്ധ നേടുന്നത്. ന്യൂജേഴ്‌സി സ്വദേശികളായ മൂന്ന് സഹോദരന്മാരും ഒരു സഹോദരിയുമാണ് പരാതിക്കാർ. 2000-കളിൽ ജാക്‌സൺ തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ഇവരുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix