Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

കൊടും ചൂട്; കൊടിയത്തൂരിൽ യുവാവിന് സൂര്യതാപമേറ്റു

കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരിൽ യുവാവിന് സൂര്യതാപമേറ്റു. കാരാളിപ്പറമ്പ് സ്വദേശി ആര്യംപറമ്പത്ത് അബ്ദുൽ ജലീലിനാണ് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30 ഓടെ ബൈക്കിൽ പോകുമ്പോളായിരുന്നു സൂര്യതാപമേറ്റത്. അബ്ദുൽ ജലീലിന്റെ രണ്ട് കൈകളിലും കാലിലും ഗുരുതരമായ പൊള്ളലുണ്ട്. ചൂട് കൂടുന്ന സാഹചര്യത്തിൽ എല്ലാരും ജാഗ്രത പാലിക്കണമെന്നാണ് സർക്കാരിന്റെ നിർദ്ദേശം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി പേർക്ക് സൂര്യതാപമേൽക്കുന്നുണ്ട്. ചൂട് സമയങ്ങളിൽ പുറത്തിറങ്ങുന്നവർ ശരീരം മുഴുവൻ മറയുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നും അറിയിപ്പുണ്ട്.
Read more

ISRO യുടെ അന്തരീക്ഷ പഠന ഉപകരണം ജനവാസ മേഖലയിലേക്ക് പതിച്ചു

തിരുവനന്തപുരം: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ)യുടെ അന്തരീക്ഷ പഠന ഉപകരണം ജനവാസ മേഖലയിലേക്ക് പതിച്ചതോടെ പ്രദേശത്ത് ആശങ്ക പരന്നു. പള്ളിക്കൽ–പാരിപ്പള്ളി റോഡിലെ കെട്ടിടം മുക്ക് ജംക്‌ഷൻ സമീപം കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് സംഭവം. ഹൈഡ്രജൻ ബലൂണിൽ ബന്ധിപ്പിച്ച് അന്തരീക്ഷ പഠനത്തിനായി അയച്ച ഉപകരണം ബലൂൺ പൊട്ടിയതിനെ തുടർന്ന് താഴേക്ക് പതിക്കുകയായിരുന്നു. ബൈക്ക് യാത്രികരുടെ സമീപത്തേക്ക് വീണ ഉപകരണം ഭാരം കുറഞ്ഞതായതിനാൽ ആര്ക്കും പരിക്കേറ്റില്ല. യാത്രികർ വാഹനം നിർത്തി പരിശോധിക്കുമ്പോൾ ഉപകരണത്തിന്റെ മോട്ടർ പ്രവർത്തിക്കുന്ന […]
Read more

പരിസരം വൃത്തിയാക്കുന്നതിനിടെ അംഗനവാടി അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു

പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് അംഗനവാടി പരിസരം വൃത്തിയാക്കുന്നതിനിടയിൽ ടീച്ചർക്ക് പാമ്പുകടിയേറ്റു. വെള്ളിനഴി ഗ്രാമപഞ്ചായത്തിലെ കോരഞ്ചിറ അംഗനവാടി അധ്യാപിക വിശാലത്തിനാണ് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ ശ്രീകൃഷ്ണപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. പ്രാഥമിക ശുശ്രുഷ നൽകിയതിന് ശേഷം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Read more

തൃശൂർ വെടിക്കെട്ടുപുര അപകടം; പെരുന്നാൾ വെടിക്കെട്ട് ഉപേക്ഷിച്ച് പത്തനംതിട്ട ചന്ദനപ്പള്ളി

പത്തനംതിട്ട: തൃശൂര്‍ മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ട് ഉപേക്ഷിച്ച് പത്തനംതിട്ട ചന്ദനപ്പള്ളി. മെയ് 7, 8 തീയതികളിലാണ് പള്ളിയിൽ പ്രധാന പെരുന്നാള്‍ നടക്കുന്നത്. വെടിക്കെട്ട് മാറ്റിവെച്ച തുക ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കാനാണ് തീരുമാനം. ഏപ്രില്‍ 21ന് മൂന്നുമണിയോടെയാണ് തൃശൂര്‍ പൂരത്തിന്റെ ഭാഗമായി സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ 15 പേര് മരണപ്പെട്ടിരുന്നു.
Read more

വീട്ടിൽ അതിക്രമിച്ച് കയറി പത്തുവയസ്സുകാരനെ കുത്തിക്കൊലപ്പെടുത്തി

സേലം: അമ്മയും രണ്ടു മക്കളും താമസിച്ചിരുന്ന വീട്ടിൽ അതിക്രമിച്ച് കയറി അജ്ഞാതൻ പത്തുവയസ്സുകാരനെ കുത്തിക്കൊലപ്പെടുത്തി. തടയാൻ ശ്രമിച്ച അമ്മയ്ക്കും കുത്തേറ്റു. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. ലഹരിക്കടിമയായ യുവാവാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കാരണമില്ലാതെയാണ് ആക്രമണം നടന്നതെന്ന് നാട്ടുകാർ പറയുന്നു. ശരീരമാസകലം കുത്തേറ്റ യൂഷ്കന്ദ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അമ്മ സത്യ (45) സേലം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ താരമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സേലത്ത് കഴിഞ്ഞ […]
Read more

എ സിയില്‍ നിന്ന് തീപടര്‍ന്നു; വയോധികര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരിയിൽ എ സിയില്‍ നിന്ന് തീപടര്‍ന്ന് തലനാരിഴയ്ക്ക് വയോധികർ രക്ഷപെട്ടു. മാത്യു തോമസിന്റെ വീട്ടിലെ എസിയില്‍ നിന്നാണ് തീപടര്‍ന്നത്. ഏഴ് വര്‍ഷം പഴക്കമുള്ള എസിയാണ് കത്തി നശിച്ചത്. തുടര്‍ച്ചയായി എ സി പ്രവര്‍ത്തിപ്പിച്ചതാണ് തീ പടരാൻ കാരണമെന്നാണ് സംശയം. സംഭവ സമയത്ത് മാത്യു തോമസും ഭാര്യയും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. രാത്രി എട്ടരയോടെയാണ് സംഭവം ഉണ്ടായത്.
Read more

വ്യാജ രേഖ ചമച്ച് സ്പായിൽ ജോലി; ജീവനക്കാരായ സ്ത്രീകൾ അറസ്റ്റിൽ

തിരുവനന്തപുരം: വ്യാജ രേഖ ചമച്ച് തിരുവനന്തപുരത്തെ സ്പായിൽ ജോലി ചെയ്തിരുന്ന രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശി സ്വദേശികളായ റൂമ, റിമ ഷെയ്ക്ക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സ്ഥാപന ഉടമകളായ നീതു ഹുസൈൻ, ഹരികൃഷ്ണൻ എന്നിവരെയും പൊലിസ് അറസ്റ്റ് ചെയ്തു. വ്യാജ രേഖകൾ ചമച്ച് ഇടപ്പഴഞ്ഞിയിലെ ഒരു സ്പായിൽ ജോലി ചെയ്തു വരികയായിരുന്നു ഇരുവരും. സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച വിവരത്തെ തുടർന്ന് ആൻറി ടെററിസ്റ്റ് സ്ക്വാഡാണ് സ്ഥാപനത്തിൽ പരിശോധന നടത്തി ഇവരെ പിടികൂടിയത്. രണ്ടുപേരെയും റിമാൻഡ് […]
Read more

ഫോൺ നൽകാത്തതിനെ തുടർന്ന് 14കാരൻ ആത്മഹത്യ ചെയ്തു

കർണാടക: ഓൺലൈൻ ഗെയിം കളിക്കാൻ അമ്മ മൊബൈൽ ഫോൺ നൽകാത്തതിനെ തുടർന്ന് 14കാരൻ ആത്മഹത്യ ചെയ്തു. കർണാടകയിലെ ഹുബ്ബള്ളി ഉദയനഗറിലാണ് ദാരുണ സംഭവം. സമർഥ് (14) ആണ് മരിച്ചത്. കുട്ടി ‘ഫ്രീ ഫയർ’ ഗെയിമിനോട് അതിയായ ആശക്തിയുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മൊബൈൽ ഉപയോഗം കുറയ്ക്കാനും ഗെയിം കളി നിർത്താനുമായി വീട്ടുകാർ പല തവണ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയും അമ്മ ഗെയിം കളിക്കരുതെന്ന് നിർദേശിച്ചതിനെ തുടർന്ന് വിഷമിച്ച സമർഥ് മുറിയിൽ കയറി അമ്മയുടെ സാരിയിൽ തൂങ്ങി […]
Read more

ഇറാനിൽ തീരുമാനങ്ങളെടുക്കുന്നത് IRGC സംഘം

ടെഹ്‌റാൻ: ഇറാനിൽ നിർണായക തീരുമാനങ്ങൾ ഇപ്പോൾ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി)യിലെ ഉന്നത കമാൻഡർമാരുടെ കൂട്ടായ്മയാണ് കൈക്കൊള്ളുന്നതെന്ന് റിപ്പോർട്ട്. യുഎസ്–ഇസ്രയേൽ വ്യോമാക്രമണത്തിൽ പരിക്കേറ്റ പുതിയ പരമോന്നത നേതാവ് ആയത്തൊള്ള മൊജ്താബ ഖമനേയി നേരിട്ടുള്ള ഭരണനിയന്ത്രണത്തിൽ നിന്ന് പിന്മാറിയ പശ്ചാത്തലത്തിലാണ് ഈ മാറ്റമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ പറയുന്നു. ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തിൽ മൊജ്താബ ഖമനേയിക്ക് മുഖത്തും കാലിലും ഗുരുതര പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ഇതിനെ തുടർന്ന് സംസാരിക്കാനും സഞ്ചരിക്കാനും ബുദ്ധിമുട്ട് നേരിടുന്ന അദ്ദേഹം ഇതിനകം നിരവധി ശസ്ത്രക്രിയകൾക്ക് […]
Read more

72 ഏക്കർ തരിശുഭൂമി 30 വർഷംകൊണ്ട് വനമാക്കിമാറ്റിയ കഥ

72 ഏക്കർ വിസ്തീർണമുള്ള ഒരു തരിശുഭൂമിയെ 30 വർഷംകൊണ്ട് സമൃദ്ധമായ വനമായി മാറ്റിയ അതിശയകരമായ മാതൃകയാണ് ഹിമാലയത്തിലെ ‘സൂര്യകുഞ്ജ്’. പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള ജി.ബി. പന്ത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ എൻവയൺമെന്റിലെ ഗവേഷകർ 1992-ലാണ് ഈ പുനരുജ്ജീവന പദ്ധതിക്ക് തുടക്കമിട്ടത്. പ്രാദേശിക ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെയായിരുന്നു പ്രവർത്തനങ്ങൾ മുന്നേറിയത്. ഉത്തരാഖണ്ഡിലെ പടിഞ്ഞാറൻ ഹിമാലയ പ്രദേശത്താണ് ‘സൂര്യകുഞ്ജ്’ എന്ന പേരിലുള്ള ഈ വനമേഖല സ്ഥിതി ചെയ്യുന്നത്. ‘ഫ്രണ്ടിയേഴ്സ് ഇൻ കൺസർവേഷൻ സയൻസ്’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം, ഈ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix