Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

ദുരഭിമാന കൊലപാതകത്തിന് ഇരയാകും;അച്ഛനിൽ നിന്ന് സംരക്ഷണം തേടി മകൾ കോടതിയിൽ

ബെംഗളൂരു: ദുരഭിമാന കൊലപാതകത്തിന് ഇരയാകുമെന്ന് ഭയന്ന് അച്ഛനിൽ നിന്ന് സംരക്ഷണം തേടി മകൾ കർണാടക ഹൈക്കോടതിയിൽ. കാജൽ രാജ് പുരോഹിത് എന്ന യുവതിയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാൻ അച്ഛന്‍ അുവദിക്കുന്നില്ലെന്നും, താൽപര്യമില്ലാത്ത വിവാഹത്തിന് പിതാവ് നിർബന്ധിക്കുന്നുവെന്നാണ് കാജലിന്ർറെ വാദം. ആവശ്യം പരിഗണിച്ച കർണാടക ഹൈക്കോടതി വൈറ്റ്ഫീൽഡ് പൊലീസിൽ യുവതിക്ക് സംരക്ഷണം നൽകാൻ നിർദേശം നല്‍കി.
Read more

ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന​ത്തി​നി​ടെ കാ​ർ ക​ണ​റ്റി​ലേ​യ്ക്ക് മറിഞ്ഞ് അപകടം

മുംബൈ: മഹാരാഷ്ട്രയിലെ വസായിയിൽ ഡ്രൈവിംഗ് പരിശീലനത്തിനിടെ നിയന്ത്രണം വിട്ട കാർ കിണറ്റിലേക്കു മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. കിണറ്റിൽ വെള്ളം കുറവായിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും സുഹൃത്തും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വിവരം ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തി ഏകദേശം അരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇരുവരെയും പുറത്തെടുത്തത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ കിണറിന്റെ ചുറ്റുമതിൽ തകർത്തു ഏകദേശം 25 അടി താഴ്ചയിലേക്കാണ് പതിച്ചത്.
Read more

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; വീഴ്ച്ചയില്ലെന്ന് പൊലീസ്, ഡിജിപി ഹാജരാകും

തിരുവനന്തപുരം: കുംഭമേള വൈറൽ താരമായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേരളത്തിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി പൊലീസ്. നാളെ ദേശീയ പട്ടിക ജാതി, പട്ടിക വർഗ കമ്മിഷന് മുന്നിൽ ഡിജിപി റാവാഡ ചന്ദ്രശേഖർ നേരിട്ട് ഹാജരായി ഇക്കാര്യം അറിയിക്കും. പെൺകുട്ടിക്ക് 18 വയസ് പൂർത്തിയായെന്ന് തെളിയിച്ചുകൊണ്ട് പൊലീസിലും തദ്ദേശവകുപ്പിലും ഹാജരാക്കിയ രേഖകൾ പരിശോധിച്ച് ഉറപ്പിച്ച ശേഷമാണ് വിവാഹം നടത്തിയതെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടി കേരളത്തിൽ തന്നെയുണ്ടെന്നും ആവശ്യപ്പെട്ടാൽ സംരക്ഷണം നൽകാൻ തയാറാണെന്നും ഡിജിപി കമ്മിഷനെ അറിയിക്കും. കുട്ടിയെ […]
Read more

യുവാവിനെ മർദിച്ച് പല്ല് പൊട്ടിച്ച സംഭവം; നാല് പേർ അറസ്റ്റിൽ

കോഴിക്കോട്: വിവാഹ ഹാളിൽ ഉണ്ടായ തർക്കത്തിനിടെ പോലീസിനെ വിളിച്ചതിന്റെ വിരോധത്തിൽ യുവാവിനെ മർദിച്ച് പല്ല് പൊട്ടിച്ച കേസിൽ നാലുപേരെ കസബ പോലീസ് അറസ്റ്റ് ചെയ്തു. കല്ലുത്താൻകടവ് ഫ്‌ലാറ്റിൽ താമസിക്കുന്ന രാഗേഷ് ബാബു (18), വിഷ്ണു (23), കിരൺ ശങ്കർ (19), അജയ് (18) എന്നിവരാണ് പിടിയിലായത്. ഇവരുടെ ഫ്‌ലാറ്റിൽ താമസിക്കുന്നയാളെ ജനുവരി 12-ന് രാത്രി പാർക്കിങ് ഏരിയയിൽ വെച്ച് സംഘം ആക്രമിക്കുകയായിരുന്നു. മുഖത്ത് സ്റ്റീൽ വള പോലുള്ള വസ്തുവുകൊണ്ട് അടിക്കുകയും, താടിക്ക് കൈകൊണ്ട് ശക്തമായി ഇടിക്കുകയും ചെയ്തതായി […]
Read more

തോഷിബയുടെ സീ670എസ്പി സീരീസ് ടിവികള്‍ പുറത്തിറക്കി

കൊച്ചി: തോഷിബയുടെ ഫ്രണ്ട് ഫയറിങ് സ്പീക്കറുകളോട് കൂടിയ ആദ്യ മിനി എല്‍ഇഡി ടെലിവിഷന്‍ നിരയായ സീ670എസ്പി സീരീസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. അത്യാധുനിക സാങ്കേതിക വിദ്യകളുടെയും തോഷിബയുടെ സ്വന്തം റെഗ്സ സാങ്കേതിക വിദ്യകളുടെയും കരുത്തിലാണ് സീ670എസ്പി സീരീസ് പ്രവര്‍ത്തിക്കുന്നത്. ഇതിലെ നേറ്റീവ് 144 ഹേര്‍ട്സ് എക്സ്പീരിയന്‍സ് അതിവേഗ സ്പോര്‍ട്സ് മത്സരങ്ങള്‍, ഗെയിമിങ്, ആക്ഷന്‍ രംഗങ്ങള്‍ എന്നിവയ്ക്ക് അനുയോജ്യമാണ്. മികച്ച ദൃശ്യാനുഭവം നല്‍കുന്നതിനായി അത്യാധുനിക എഐ അധിഷ്ഠിത സംവിധാനമായ റെഗ്സ ഇന്റലിജന്‍സും ഇതിലുണ്ട്. മിനി എല്‍ഇഡി സാങ്കേതിക വിദ്യയാണ് സീ670എസ്പി […]
Read more

ഭീം ആപ്പിലൂടെ ഇനിമുതൽ സിബില്‍ സ്കോര്‍ അറിയാം

കൊച്ചി: രാജ്യത്തെ പ്രമുഖ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ സ്ഥാപനമായ ട്രാന്‍സ് യൂണിയന്‍ സിബിലിന്‍റെയും എന്‍പിസിഐയുടെ കീഴിലുള്ള ഭീം സര്‍വീസസ് ലിമിറ്റഡിന്‍റെയും സഹകരണത്തിലൂടെ ഇനിമുതല്‍ ഭീം ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സിബില്‍ സ്കോറും വിശദമായ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടും നേരിട്ട് പരിശോധിക്കാം. ഭീം ആപ്പ് ഉപയോക്താക്കള്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതി ആപ്പിനുള്ളില്‍ തന്നെ സുരക്ഷിതമായി നിരീക്ഷിക്കാനും ട്രാക്ക് ചെയ്യാനും സാധിക്കും. ഉപയോക്താക്കള്‍ക്ക് അവരുടെ ക്രെഡിറ്റ് സ്ഥിതിയെക്കുറിച്ചുള്ള കൂടുതല്‍ വ്യക്തതയും അവബോധവും ലഭിക്കും. റെഗുലേറ്ററി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഉപഭോക്താവിന്‍റെ സമ്മതത്തോടെ മാത്രമേ […]
Read more

വിഷ്ണു ലോൺ എടുത്തത് എംപോക്കറ്റ് ലോൺ ആപ്പിൽ നിന്ന്

കോഴിക്കോട്: കോഴിക്കോട് ആയഞ്ചേരി സ്വദേശി വിഷ്ണു ലോണ്‍ എടുത്തത് എംപോക്കറ്റ് ലോണ്‍ ആപ്പില്‍ നിന്നെന്ന് പൊലീസ്. ലോണ്‍ എടുത്ത പണത്തില്‍ കൂടുതല്‍ തിരിച്ചടച്ചിട്ടും ആപ്പിൽ നിന്നും ഭീഷണിയുണ്ടായിരുന്നു. മോര്‍ഫ് ചെയ്ത ഫോട്ടോകൾ അടക്കം ഉപയോഗിച്ചാണ് വിഷ്ണുവിനെ ഭീഷണിപ്പെടുത്തിയത്. ഇതിനെത്തുടർന്നാണ് വിഷ്ണു നാടുവിട്ടത്. ലോണ്‍ ആപ്പില്‍ നിന്ന് പതിനായിരം രൂപയായിരുന്നു വിഷ്ണു ലോണ്‍ എടുത്തത്. 22,000 രൂപ വിഷ്ണു ആപ്പില്‍ തിരിച്ചടച്ചിരുന്നു. സംഭവത്തില്‍ വിഷ്ണുവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മഡ്ഗാവ്, രത്‌നഗിരി, ഉഡുപ്പി എന്നിവിടങ്ങളില്‍ താമസിച്ചുവെന്നും ഉടുപ്പിയില്‍ വെച്ച് […]
Read more

വെള്ളിമാടുകുന്നിൽ സ്ട്രോങ്ങ് റൂം തുറന്നെന്ന പരാതിയുമായി യുഡിഎഫ്

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂം തുറന്നതായി യുഡിഎഫ്. വെള്ളിമാടുകുന്ന് ജെഡിടിയിൽ സൂക്ഷിച്ചിരുന്ന 7 മണ്ഡലങ്ങളിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുമായി ബന്ധപ്പെട്ടതാണ് ആരോപണം. എന്നാൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇത് നിഷേധിച്ചു. തുറന്നത് സ്ട്രോങ്ങ് റൂം അല്ലെന്നും പോളിംഗ് സാമഗ്രികൾ സൂക്ഷിച്ചിരുന്ന മറ്റൊരു മുറിയാണെന്നും അധികൃതർ വ്യക്തമാക്കി. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ പരിശോധനയുടെ ഭാഗമായി മെറ്റീരിയൽസ് റൂം തുറന്നതാണെന്ന് റിട്ടേണിംഗ് ഓഫീസർ അറിയിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് നടപടികൾ നടന്നതെന്നും […]
Read more

ശ്രീകാര്യത്ത് കിണറ്റിനുള്ളിൽ ഫ്‌ളാറ്റ് സുരക്ഷാ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: ശ്രീകാര്യത്ത് ഫ്‌ളാറ്റ് സുരക്ഷാ ജീവനക്കാരന്റെ മൃതദേഹം കിണറ്റിനുള്ളിൽ കണ്ടെത്തി. ആറ്റിങ്ങല്‍ സ്വദേശി ഭാസ്‌കരപിള്ളയുടേതാണ് കണ്ടെത്തിയ മൃതദേഹം. 68 വയസ്സായിരുന്നു. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. രാവിലെ തൊട്ടടുത്ത് നിര്‍മ്മാണം നടക്കുന്ന വീട്ടിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. മൂന്നുദിവസമായി ഭാസ്‌കരന്‍ പിള്ളയെ വീട്ടുകാര്‍ ഫോണില്‍ വിളിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. അതിനെത്തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പോലീസ് കേസെടുത്തു. മരണത്തിൽ ദുരൂഹത ഉണ്ടോ എന്നും അന്വേഷിക്കും.
Read more

കണ്ണൂരില്‍ തെയ്യത്തിനിടെ മോഷണം നടത്തി നാലംഗ സംഘം

കണ്ണൂർ: പയ്യന്നൂർ മാതമംഗലം പുലിയൂർ കാളി ക്ഷേത്രത്തിലെ തെയ്യത്തിനിടെ സ്വർണ്ണ മാല കവർന്ന് നാലംഗ സംഘം. പാപ്പിനിശ്ശേരി സ്വദേശി പി.വി.രോഹിണിയുടെ അഞ്ചര പവൻ സ്വർണ്ണ മാലയാണ് മോഷണം പോയത്. തെയ്യത്തിൻ്റെ അനുഗ്രഹം വാങ്ങാൻ നിൽക്കുമ്പോൾ മനഃപൂർവ്വം തിരക്കുണ്ടാക്കി മോഷണം നടത്തിയെന്നാണ് രോഹിണിയുടെ പരാതി. പോലീസ് അന്വേഷണം ആരംഭിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix