മുംബൈ: മഹാരാഷ്ട്രയിലെ വസായിയിൽ ഡ്രൈവിംഗ് പരിശീലനത്തിനിടെ നിയന്ത്രണം വിട്ട കാർ കിണറ്റിലേക്കു മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. കിണറ്റിൽ വെള്ളം കുറവായിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും സുഹൃത്തും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വിവരം ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തി ഏകദേശം അരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇരുവരെയും പുറത്തെടുത്തത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ കിണറിന്റെ ചുറ്റുമതിൽ തകർത്തു ഏകദേശം 25 അടി താഴ്ചയിലേക്കാണ് പതിച്ചത്.




