Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

ലഗേജിൽ സാറ്റലൈറ്റ് ഫോൺ; ശ്രീനഗർ എയർപോർട്ടിൽ അമേരിക്കൻ പൗരന്മാർ കസ്റ്റഡിയിൽ

ശ്രീനഗർ: ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സാറ്റലൈറ്റ് ഫോൺ കൈവശം വെച്ചതിനെത്തുടർന്ന് രണ്ട് അമേരിക്കൻ പൗരന്മാരെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. വിമാനം പുറപ്പെടുന്നതിന് മുൻപുള്ള പതിവ് പരിശോധനയ്ക്കിടെയാണ് ഇവരുടെ ലഗേജിൽ നിന്ന് ഒരു സാറ്റലൈറ്റ് ഫോൺ കണ്ടെത്തിയത്. കശ്മീർ പോലുള്ള അതീവ സുരക്ഷാ മേഖലകളിൽ ഇത്തരം ഉപകരണങ്ങൾക്ക് കർശന നിയന്ത്രണമുള്ളതിനാലാണ് നടപടി. കസ്റ്റഡിയിലായവരിൽ ഒരാൾ മൊണ്ടാന സ്വദേശിയാണ്. നിലവിൽ ഇവർക്കെതിരെ ഔദ്യോഗികമായി കേസെടുത്തിട്ടില്ല. രേഖകളും ഫോൺ കൈവശം വെച്ചതിൻ്റെ ഉദ്ദേശ്യവും പരിശോധിച്ച ശേഷമേ തുടർനടപടികൾ എടുക്കുകയുള്ളു. ഇവരെ പൊലീസും […]
Read more

സ്പാനിഷ് കവി ലോർക്കയുടെ പ്രസിദ്ധീകരിക്കാത്ത കവിത 93 വർഷത്തിനുശേഷം കണ്ടെടുത്തു

മഡ്രിഡ്: 1936-ൽ കൊല്ലപ്പെട്ട സ്പാനിഷ് കവി-നാടകകൃത്ത് ഫെഡറിക്കോ ഗാർസിയ ലോർക്കയുടെ ഇതുവരെ പ്രസിദ്ധീകരിക്കാത്ത ഒരു കവിത കണ്ടെത്തി. സ്പാനിഷ് ആഭ്യന്തരയുദ്ധത്തിനിടെ ജീവൻ നഷ്ടമായ ലോർക്ക, മരണത്തിന് മൂന്നു വർഷം മുൻപ്, 1933-ലാണ് ഈ എട്ട് വരിക്കവിത എഴുതിയതെന്നാണ് കരുതുന്നത്. ജന്മനാടായ ഗ്രനഡയിൽ അറബ് കവികൾക്ക് ആദരം അർപ്പിക്കുന്നതിനായി ‘ഡിബാൻ ഡെൽ താമാരിറ്റ്’ എന്ന സമാഹാരം തയ്യാറാക്കുന്നതിനിടെയായിരുന്നു ഈ രചന. ‘തമാരിറ്റ്’ പരമ്പരയിലെ ഒരു കവിത കുറിച്ചിരുന്ന കടലാസിന്റെ മറുവശത്താണ് ഈ പുതിയ കവിതയും എഴുതിയിരിക്കുന്നത്. ലോർക്കയുടെ ആരാധകനായ […]
Read more

ആലപ്പുഴയിൽ യുവതി ജീവനൊടുക്കിയ സംഭവം; ഒളിവിലായിരുന്ന ഭർത്താവ് പിടിയിൽ

ആലപ്പുഴ: ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തെന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തത്തംപള്ളി സ്വദേശിയായ ദിപിൻ കുമാർ (26) ആണ് പിടിയിലായത്. മണ്ണഞ്ചേരി പഞ്ചായത്ത് തകിടിയിൽ വെളിയിൽ ജയരാജിന്റെ മകൾ രേഷ്മ (24) കഴിഞ്ഞ വർഷം സെപ്റ്റംബർ 17ന് ആത്മഹത്യ ചെയ്ത കേസിലാണ് അറസ്റ്റ്. ഭർതൃവീട്ടിലെ പീഡനമാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. സംഭവത്തിന് ശേഷം മാസങ്ങളോളം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് വിവിധ സ്ഥലങ്ങളിൽ നിരീക്ഷണം നടത്തി […]
Read more

വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു

തെലുങ്ക് സിനിമയിലെ ശ്രദ്ധേയനായ നടൻ വിജയ് ദേവരകൊണ്ടയും സംവിധായകൻ ശൗരുവും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വമ്പൻ അവതാരത്തിലാണ് വിജയ് ദേവരകൊണ്ട ഈ ചിത്രത്തിലൂടെ എത്തുന്നത്. പ്രഖ്യാപന പോസ്റ്ററിൽ വിജയ് ദേവരകൊണ്ട നാല് നായകളെ മെറ്റൽ ചെയിനുകളിൽ പിടിച്ച് മുന്നോട്ട് നടക്കുന്നതായി കാണാം. അദ്ദേഹത്തിന്റെ പിന്നിൽ ആറേഴുപേർ പേർ കൂടി മുന്നേറുന്നു. ഇവർ സാധാരണ ആളുകൾ അല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സൃഷ്ടിപരവും സാങ്കേതികവുമായ മികവുകൾ ഒന്നിച്ചുകൂടിയ “ഡ്രീം കളക്ടീവ്” ഈ […]
Read more

വോട്ടിനു നോട്ട്; ശോഭ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുത്തു

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടറെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ മൊഴി ജില്ലാ കലക്ടർ എം.എസ്. മാധവിക്കുട്ടി രേഖപ്പെടുത്തി. എൽഡിഎഫ് സ്ഥാനാർഥി എൻ.എം.ആർ. റസാഖ്, യുഡിഎഫ് കണ്ണാടി മണ്ഡലം കൺവീനർ എ. വിനേഷ്, മൊബൈൽ ദൃശ്യം പകർത്തിയ മുഹമ്മദ് ഷാ, യുഡിഎഫ്-എൽഡിഎഫ് സ്ഥാനാർഥികളുടെ ചീഫ് ഇലക്ഷൻ ഏജന്റുമാരായ സി. ബാലൻ, കെ. കൃഷ്ണൻകുട്ടി, മാധ്യമപ്രവർത്തകർ, സംഭവസമയത്ത് ശോഭ സുരേന്ദ്രനോടൊപ്പം ഉണ്ടായിരുന്ന പാലക്കാട് നഗരസഭ മുൻ അധ്യക്ഷ പ്രമീള ശശിധരൻ […]
Read more

വനിതാ സംവരണ ബിൽ; രാജ്യവ്യാപക പ്രതിഷേധത്തിന് എൻഡിഎ

ന്യൂഡൽഹി: വനിതാ സംവരണ ബിൽ പ്രതിപക്ഷം പരാജയപ്പെടുത്തിയതിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപിയും എൻഡിഎയും. ബിൽ പരാജയപ്പെട്ടതിനെ തുടർന്ന് പാർലമെന്റ് വളപ്പിൽ എൻഡിഎ അംഗങ്ങൾ പ്രതിഷേധം നടത്തി. എൻഡിഎയിലെ വനിതാ എംപിമാർ പാർലമെന്റിൽ പ്രത്യേക പ്രതിഷേധവും സംഘടിപ്പിച്ചു. ‘വനിതാ സംവരണം ഇല്ലാതാക്കിയതിൽ ലജ്ജിക്കൂ’ എന്ന പ്ലക്കാർഡുകൾ ഉയർത്തിയും പ്രതിപക്ഷത്തിനെതിരെ മുദ്രാവാക്യം വിളിച്ചുമായിരുന്നു പ്രതിഷേധം. ബിൽ പരാജയപ്പെട്ട സാഹചര്യത്തിൽ ഇത് തിരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വനിതാ സംവരണ ബിൽ തങ്ങൾ കൊണ്ടുവന്നതും പ്രതിപക്ഷം അത് തടഞ്ഞതുമാണ് പ്രധാന […]
Read more

തിമിരി ബോംബേറ് കേസ്; ശിക്ഷ വിധി നാളെ നടപ്പാക്കും

കണ്ണൂര്‍: തളിപ്പറമ്പ് തിമിരി ബോംബേറ് കേസില്‍ സിപിഐഎം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കണ്ടെത്തി കോടതി. 10 സിപിഐഎം പ്രവർത്തകരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്. 2011 നവംബര്‍ 27 നായിരുന്നു കേസിനാസ്പദഹമായ സംഭവം. കുറ്റക്കാരായവർക്കുള്ള ശിക്ഷ കോടതി നാളെ വിധിക്കും. തളിപ്പറമ്പ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിക്കുക.
Read more

‘യേശുദാസിന്റെ പാട്ടിന് ചുണ്ടനക്കാനുള്ള അവസരം വിനീത് തട്ടിയെടുത്തുകളഞ്ഞത്’

യേശുദാസിനൊപ്പമുള്ള മനോജ് കെ. ജയന്റെ വിഷുചിത്രം പുറത്തുവന്നപ്പോൾ ആദ്യം ഓർമയിൽ തെളിഞ്ഞത് ‘സർഗ്ഗ’ത്തിലെ കുട്ടൻ തമ്പുരാന്റെ തീവ്രമായ കണ്ണുകളാണെന്ന് ആരാധകർ പറയുന്നു. മനോജ് കെ. ജയൻ തന്നെ പങ്കുവെച്ച പഴയൊരു ‘അസൂയക്കഥ’യും വീണ്ടും ശ്രദ്ധ നേടുകയാണ്. സൂപ്പർഹിറ്റ് ചിത്രം ‘സർഗ്ഗ’ത്തിൽ ‘സംഗീതമേ അമരസല്ലാപമേ’ എന്ന ഗാനരംഗത്തിൽ വിനീതിനെ നോക്കുന്ന കുട്ടൻ തമ്പുരാന്റെ തീക്ഷ്ണമായ നോട്ടം തിരക്കഥയിൽ ഉണ്ടായിരുന്നില്ലെന്ന് മനോജ് കെ. ജയൻ ഓർക്കുന്നു. “ആ നോട്ടം കഥാപാത്രത്തോടുള്ളതല്ല, നടനോടുള്ള ചെറിയ അസൂയയായിരുന്നു,” എന്നാണ് അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ. യേശുദാസിന്റെ […]
Read more

സിദ്ധാർത്ഥനും നിതിനും നീതി അകലെ: സിദ്ധാർത്ഥന്റ അമ്മ

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജില്‍ ജീവനൊടുക്കിയ സിദ്ധാര്‍ത്ഥനും അഞ്ചരക്കണ്ടി ഡന്റൽ കോളേജിൽ മരണപ്പെട്ട നിതിനും ഇതുവരെ നീതി ലഭിച്ചില്ലെന്ന് സിദ്ധാർത്ഥന്റ കുടുംബം. റിസര്‍വേഷനില്‍ വരുന്ന കുട്ടികള്‍ ഇപ്പോഴും ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും ഇന്റേണല്‍ മാര്‍ക്ക് ഉള്‍പ്പെടെ വിചാരിച്ച് കുട്ടികള്‍ അത് പുറത്തുപറയുന്നില്ലെന്നും സിദ്ധാർത്ഥന്റ അമ്മ ഷീബ പ്രതികരിച്ചു. സിദ്ധാര്‍ത്ഥന്‍ മരിച്ചിട്ട് 2 വര്‍ഷമായി. തൊട്ടപ്പുറത്തുളള ആളെ കൊന്നിട്ടാല്‍ പോലും മറ്റ് വിദ്യാര്‍ത്ഥികള്‍ മിണ്ടില്ല. അധ്യാപകരെ എതിര്‍ക്കാന്‍ ഭയമാണെന്നും സിദ്ധാർത്ഥന്റ അമ്മ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരായ നടപടി സസ്‌പെന്‍ഷനില്‍ ഒതുങ്ങില്ലെന്ന് ബോധ്യപ്പെട്ടാല്‍ […]
Read more

അനധികൃതമായി ഐപിഎൽ ടിക്കറ്റുകൾ വിറ്റു; കാന്റീൻ ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: ഐപിഎൽ മത്സരങ്ങളുടെ ടിക്കറ്റുകൾ അനധികൃതമായി ഉയർന്ന വിലയ്ക്ക് വിറ്റ സംഭവത്തിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് നടപടി ശക്തമാക്കി. തുടർന്ന് ചിന്നസ്വാമി സ്റ്റേഡിയം കാന്റീനിൽ ജോലി ചെയ്തിരുന്ന ചന്ദ്രശേഖരനെ പൊലീസ് അറസ്റ്റ് ചെയ്തതു. സ്റ്റേഡിയത്തിനകത്തെ ശ്രീ ലക്ഷ്മി കാന്റീനിലെ ജീവനക്കാരനായ ഇയാൾ കോർപ്പറേറ്റ് സ്ഥാപനങ്ങളും കെഎസ്സിഎ അംഗങ്ങളും ഉൾപ്പെട്ട വലിയ ബ്ലാക്ക് മാർക്കറ്റ് ശൃംഖലയുമായി ബന്ധമുള്ളതായി അന്വേഷണത്തിൽ വ്യക്തമായി. ഏപ്രിൽ 15ന് നടന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരു – ലഖ്‌നൗ സൂപ്പർ ജയന്റ്സ് മത്സരത്തിന്റെ ടിക്കറ്റുകൾ വിൽക്കുന്നതിനിടെയാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix