Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

വനിത സംവരണ ബിൽ; പിന്തുണച്ച് മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീൽ

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ രാഷ്രപതി പ്രതിഭ പാട്ടീൽ. ചരിത്രം കുറിക്കുന്ന ബില്ലെന്നാണ് പ്രതിഭ പാട്ടീൽ പറഞ്ഞത്. നാളെ നടക്കുന്ന പാർലമെൻറ് സമ്മേളനത്തിൽ ബില്ല് ചർച്ചക്കെടുക്കും. ലോക്സഭ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തി വനിത സംവരണം നടപ്പാക്കാനാണ് സർക്കാരിൻ്റെ നിർദ്ദേശം. സംസ്ഥാനങ്ങളിൽ പകുതി സീറ്റുകൾ വീതം കൂടും എന്നാണ് സർക്കാർ ആദ്യം പറഞ്ഞിരുന്നത്. പക്ഷെ ബില്ലിൽ ഇത്തരത്തിൽ നിർദ്ദേശമില്ല. പക്ഷെ, സംസ്ഥാനങ്ങളിലെ സീറ്റ് ഒരേ രീതിയിൽ കൂട്ടാം എന്ന വാഗ്ദാനത്തിൽ […]
Read more

കാണിപ്പൊന്ന് കാണാതായി; ഒടുക്കം കണ്ടെത്തിയത് വീട്ടിലെ പൂജാമുറിയിൽ

പത്തനംതിട്ട: വിഷുദിനത്തിൽ ആശങ്കയായി പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ കാണിപ്പൊന്ന് കാണാതായി. വിഷുക്കണി ദര്‍ശനത്തിനിടെ തിരുവാഭരണത്തിന് ഒപ്പമുള്ള കാണിപ്പൊന്നാണ് കാണാതായത്. പിന്നീട് പോലീസ് എത്തി സിസിടിവി ദൃശ്യം പരിശോധിച്ച് കാണിപ്പൊന്ന് കണ്ടെത്തി. ക്ഷേത്രത്തില്‍ എത്തിയ ഭക്തൻ കാണിപ്പൊന്ന് പോക്കറ്റിൽ ഇട്ട് വിട്ടേലേക്ക് കൊണ്ടുപോയിരുന്നു. മോഷ്ടിച്ചതെന്ന നിഗമനത്തിൽ ഇയാളെ അന്വേഷിച്ചു പോലീസ് വീട്ടിലെത്തി. ഇയാളുടെ പൂജാമുറിയിൽ നിന്നും കാണിപ്പൊന്ന് കണ്ടെത്തി.ക്ഷേത്രത്തില്‍ നിന്നും ലഭിച്ച കൈനീട്ടം ആണെന്ന് കരുതിയാണ് ഇയാൾ കാണിപ്പൊന്ന് വീട്ടിലേക്ക് കൊണ്ടുപോയത്.
Read more

ശ്വാസനാളത്തിൽ മുലപ്പാൽ കുടുങ്ങി കുട്ടി മരിച്ചു

പാലക്കാട്: ശ്വാസനാളത്തിൽ മുലപ്പാൽ കുടുങ്ങി ഒരു വയസുകാരി മരിച്ചു. അസം സ്വദേശികളായ അബ്ദുൽസലാം – ഹാബിജ കധോൻ ദമ്പതികളുടെ മകളാണ് മരണപ്പെട്ടത്. പാല് കൊടുത്തപ്പോൾ തന്നെ കുഞ്ഞിന് ബോധക്ഷയം ഉണ്ടായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പാലക്കാട് റെയിൽവേ സ്റ്റേഷനിലെ ഫീഡിങ് റൂമിൽ വെച്ചായിരുന്നു സംഭവം.
Read more

നെടുമങ്ങാട് ആളില്ലാത്ത വീട്ടില്‍ മോഷണം; 25 പവന്‍ കവര്‍ന്നു

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ആളില്ലാത്ത വീട്ടില്‍ നിന്നും 25 പവന്‍ സ്വർണം മോഷണം പോയി. നെടുമങ്ങാട്-ചുള്ളിമാനൂര്‍ അനസിന്റെ വീട്ടിലാണ് മോഷണം നടന്നത്. സിസിടിവി അടിച്ചുതകര്‍ത്ത നിലയിലായിരുന്നു. കുടുംബം വിനോദയാത്രക്ക് പോയപ്പോഴായിരുന്നു മോഷണം സംഭവം. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് കവർന്നത്. ഇന്ന് രാവിലെ വിനോദ യാത്രയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം വീട്ടിലുള്ളവർ അറിഞ്ഞത്. സംഭവത്തിൽ കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Read more

സോഷ്യൽ മീഡിയ താരം റിൻസി മുംതാസ് വീണ്ടും ലഹരിയുമായി പിടിയിൽ

എറണാകുളം: സോഷ്യൽ മീഡിയ താരം റിൻസി മുംതാസ് ലഹരിയുമായി പിടിയിൽ. നെടുമ്പാശ്ശേരി എയര്‍പോട്ടിന് സമീപത്തെ എം ജെ റസിഡൻസിയിൽ വച്ചാണ് 3.58 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. റിൻസി മുംതാസിനൊപ്പം മൂന്നുപേരെ കൂടി നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്ത്, നൂറനാട് സ്വദേശി ബിജു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുൻപും ലഹരിയുമായി മുംതാസിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സിനിമാ മേഖലയിൽ അടക്കം ലഹരി എത്തിച്ചു കൊടുക്കാറുണ്ട് റിൻസി. എംഡിഎംഎ […]
Read more

ഇടുക്കിയിൽ യുവാവിന് കുത്തേറ്റു; പെൺസുഹൃത്തടക്കം നാല് പേർ അറസ്റ്റിൽ

ഇടുക്കി: പെൺസുഹൃത്ത് നൽകിയ ബൈക്ക് തിരികെ നൽകാത്തതിനെച്ചൊല്ലിയ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. ഭൂമിയാംകുളം സ്വദേശി കണിയാംകുന്നേൽ ജിൻസ് ഷാജിക്ക് ഇടത് തോളിൽ കുത്തേറ്റു. സംഭവത്തിൽ ജിൻസിന്റെ പെൺസുഹൃത്ത് ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റുചെയ്തു. ചൊവ്വാഴ്ച പുലർച്ചെ ചെറുതോണി പാലത്തിന് സമീപമാണ് സംഭവം. ബൈക്ക് വാങ്ങാൻ നൽകിയ 60,000 രൂപയോ ബൈക്കോ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് പെൺസുഹൃത്തായ അനു മോഹനനും മൂന്ന് സുഹൃത്തുക്കളും ചേർന്ന് ജിൻസിനെ ചെറുതോണിയിലേക്ക് വിളിച്ചുവരുത്തിയിരുന്നു. സംസാരത്തിനിടയിൽ വാക്കുതർക്കം രൂക്ഷമായി, തുടർന്ന് അതുൽ കുമാർ […]
Read more

ശ്വേതയ്ക്ക് ആശ്വാസം; കേരളത്തിലേക്ക് മടങ്ങാൻ അനുമതി

തിരുവനന്തപുരം:സ്വന്തം വിവാഹത്തിന് എത്താന്‍ സാധിക്കാതെ കുവൈത്തില്‍ കുടുങ്ങിയ ശ്വേത നാളെ കേരളത്തിലേക്ക് തിരിച്ചെത്തും. കല്യാണത്തിന് അവധി ലഭിക്കാത്തതിനെ തുടര്‍ന്ന് ജോലി രാജിവെച്ച് നാട്ടിലേക്ക് വരാനിരുന്നതാണ് ശ്വേത.എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും വിസ റദ്ദാക്കിയിയിരുന്നില്ല. ഈ കാരണം കാണിച്ചു ശ്വേതയുടെ പാസ്‌പോര്‍ട്ടും മറ്റ് രേഖകളും കമ്പനി തടഞ്ഞു വെച്ചിരുന്നു. സാമൂഹിക പ്രവര്‍ത്തകന്‍ ഷംസുദ്ദീന്‍ കണ്ണെത്തിന്റെ ഗ്യാരണ്ടിയിലാണ് ശ്വേതയ്ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള അനുമതി ലഭിച്ചത്. ഈ ശനിയാഴ്ചയാണ് ശ്വേതയും വടകര സ്വദേശി അശ്വിനുമായുള്ള വിവാഹം.
Read more

ആംബുലൻസിനുള്ളിൽ പ്രസവ ശുശ്രൂഷ; നവജാതശിശു മരിച്ചു

ലക്നൗ: ആശുപത്രിയിലേക്ക് പോകവേ ആംബുലൻസിൻറെ ഉള്ളിൽ വെച്ച് പ്രസവ വേദന അനുഭവപ്പെട്ട യുവതിക്ക് പ്രസവ ശുശ്രൂഷ നൽകി ആരോഗ്യ പ്രവർത്തകർ. അശാസ്ത്രീയമായ രീതിയിൽ നൽകിയ പ്രസവ ശുശ്രൂഷയെ തുടർന്ന് നവജാതശിശു മരിച്ചു. ഏഴു മാസം ഗർഭിണിയായ പ്രേമ ദേവിക്കാണ് ദുരനുഭവം ഉണ്ടായത്. കഠിനമായ വേദനയായതിനാൽ വേദനസംഹാരി ഇൻജക്ഷൻ നൽകിയിരുന്നു. അതിനുശേഷമാണ് ആംബുലൻസിനുള്ളിൽ വച്ച് ആശാ വർക്കർ പ്രസവം എടുക്കാൻ ശ്രമിച്ചത്. കുഞ്ഞിന്റെ ഉടൽ വേർപെടുകയും തല ഗർഭപാത്രത്തിനുള്ളിൽ കുടുങ്ങുകയും ചെയ്താണ് ശിശു മരണപ്പെട്ടത്. സംഭവത്തിൽ ആശാ പ്രവർത്തകയ്‌ക്കെതിരെ […]
Read more

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടെ യാത്രക്കാർക്ക് ആശ്വാസം; അധിക ചിലവില്ലാതെ യാത്ര പുനഃക്രമീകരിക്കാം

ദോഹ: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങളെ തുടർന്ന് വിമാന സർവീസുകൾ തടസ്സപ്പെട്ട സാഹചര്യത്തിൽ യാത്രക്കാർക്ക് ആശ്വാസകരമായ നടപടികളുമായി ഖത്തർ എയർവേയ്‌സ് രംഗത്ത്. വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തതിലൂടെ ബാധിക്കപ്പെട്ട യാത്രക്കാർക്ക് സൗകര്യപ്രദമായ റീബുക്കിംഗ് സൗകര്യമാണ് എയർലൈൻ പ്രഖ്യാപിച്ചിരിക്കുന്നത്. ടിക്കറ്റ് എടുത്ത യാത്രക്കാർക്ക് സർവീസുകളുടെ ലഭ്യതയും നിരക്കുകളും പരിഗണിച്ച് യാത്രാ തീയതി മാറ്റുന്നതിനുള്ള ഫീസ് ഒഴിവാക്കി സൗജന്യമായി തീയതി മാറ്റാം. 2026 ഫെബ്രുവരി 28 മുതൽ ജൂൺ 15 വരെ യാത്ര നിശ്ചയിച്ചവർക്ക് അവരുടെ ടിക്കറ്റുകൾ അധികചിലവുകളില്ലാതെ 2026 ഒക്ടോബർ […]
Read more

പ്രതിഷേധം കനത്തു; വിവാദ ചിത്രം പിൻവലിച്ച് ട്രംപ്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രം നീക്കം ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സ്വയം യേശുവിനെപ്പോലെ ചിത്രീകരിച്ചിരുന്ന പോസ്റ്റ് വലിയ വിവാദമായിരുന്നു. ആശുപത്രി കിടക്കയിൽ കിടക്കുന്ന ഒരു രോഗിയെ ട്രംപ് സുഖപ്പെടുത്തുന്നതായാണ് ഉണ്ടായിരുന്നത്. ട്രംപിനെ പിന്തുണയ്ക്കുന്നവരിൽ നിന്ന് പോലും ശക്തമായ പ്രതിഷേധമാണ് ചിത്രത്തിനെതിരായി ഉയർന്നത്. ചിത്രത്തിന്റെ പശ്ചാത്തലത്തിൽ സ്റ്റാച്യൂ ഓഫ് ലിബർട്ടിയും അമേരിക്കൻ പതാകയും യുദ്ധവിമാനങ്ങളും ഉൾപ്പെടുത്തിയിരുന്നു. ആളുകൾക്ക് ആശയക്കുഴപ്പമുണ്ടായതിനാലാണ് ചിത്രം നീക്കം ചെയ്തതെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix