പത്തനംതിട്ട: വിഷുദിനത്തിൽ ആശങ്കയായി പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ കാണിപ്പൊന്ന് കാണാതായി. വിഷുക്കണി ദര്‍ശനത്തിനിടെ തിരുവാഭരണത്തിന് ഒപ്പമുള്ള കാണിപ്പൊന്നാണ് കാണാതായത്. പിന്നീട് പോലീസ് എത്തി സിസിടിവി ദൃശ്യം പരിശോധിച്ച് കാണിപ്പൊന്ന് കണ്ടെത്തി. ക്ഷേത്രത്തില്‍ എത്തിയ ഭക്തൻ കാണിപ്പൊന്ന് പോക്കറ്റിൽ ഇട്ട് വിട്ടേലേക്ക് കൊണ്ടുപോയിരുന്നു. മോഷ്ടിച്ചതെന്ന നിഗമനത്തിൽ ഇയാളെ അന്വേഷിച്ചു പോലീസ് വീട്ടിലെത്തി. ഇയാളുടെ പൂജാമുറിയിൽ നിന്നും കാണിപ്പൊന്ന് കണ്ടെത്തി.
ക്ഷേത്രത്തില്‍ നിന്നും ലഭിച്ച കൈനീട്ടം ആണെന്ന് കരുതിയാണ് ഇയാൾ കാണിപ്പൊന്ന് വീട്ടിലേക്ക് കൊണ്ടുപോയത്.






