ലക്നൗ: ആശുപത്രിയിലേക്ക് പോകവേ ആംബുലൻസിൻറെ ഉള്ളിൽ വെച്ച് പ്രസവ വേദന അനുഭവപ്പെട്ട യുവതിക്ക് പ്രസവ ശുശ്രൂഷ നൽകി ആരോഗ്യ പ്രവർത്തകർ. അശാസ്ത്രീയമായ രീതിയിൽ നൽകിയ പ്രസവ ശുശ്രൂഷയെ തുടർന്ന് നവജാതശിശു മരിച്ചു. ഏഴു മാസം ഗർഭിണിയായ പ്രേമ ദേവിക്കാണ് ദുരനുഭവം ഉണ്ടായത്. കഠിനമായ വേദനയായതിനാൽ വേദനസംഹാരി ഇൻജക്ഷൻ നൽകിയിരുന്നു. അതിനുശേഷമാണ് ആംബുലൻസിനുള്ളിൽ വച്ച് ആശാ വർക്കർ പ്രസവം എടുക്കാൻ ശ്രമിച്ചത്. കുഞ്ഞിന്റെ ഉടൽ വേർപെടുകയും തല ഗർഭപാത്രത്തിനുള്ളിൽ കുടുങ്ങുകയും ചെയ്താണ് ശിശു മരണപ്പെട്ടത്. സംഭവത്തിൽ ആശാ പ്രവർത്തകയ്‌ക്കെതിരെ പോലീസ് കേസെടുത്തു. യുവതി വിദക്ത ചികിസക്കായി ആശുപത്രിയിൽ തുടരുകയാണ്.




