എറണാകുളം: സോഷ്യൽ മീഡിയ താരം റിൻസി മുംതാസ് ലഹരിയുമായി പിടിയിൽ. നെടുമ്പാശ്ശേരി എയര്‍പോട്ടിന് സമീപത്തെ എം ജെ റസിഡൻസിയിൽ വച്ചാണ് 3.58 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. റിൻസി മുംതാസിനൊപ്പം മൂന്നുപേരെ കൂടി നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്ത്, നൂറനാട് സ്വദേശി ബിജു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുൻപും ലഹരിയുമായി മുംതാസിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സിനിമാ മേഖലയിൽ അടക്കം ലഹരി എത്തിച്ചു കൊടുക്കാറുണ്ട് റിൻസി. എംഡിഎംഎ വാങ്ങാൻ മാത്രം റിൻസി ചിലവഴിച്ചത് പത്ത് ലക്ഷത്തോളം രൂപയാണ്.




