Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

റിസോര്‍ട്ട് നടത്തിപ്പുകാരനെ ആക്രമിച്ച മൂന്നുപേർ കൂടി പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വെള്ളറടയിൽ റിസോർട്ട് നടത്തിപ്പുകാരനായ ശ്യാമിനെ ആക്രമിച്ച ശേഷം കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ക്വട്ടേഷൻ സംഘാംഗങ്ങളായ കർണാടക സ്വദേശികളെയാണ് വെള്ളറട പൊലീസ് സത്യമംഗലം കാട്ടിൽ നടത്തിയ തെരച്ചിലിനൊടുവിൽ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

മുഹമ്മദ് കൗനേൻ (40), മുഹമ്മദ് ഹിറോസ് (46), സെയ്യദ് സലിം (25) എന്നിവരാണ് അറസ്റ്റിലായത്. കർണാടക അതിർത്തിയിൽ കവർച്ച, മോഷണം, ക്വട്ടേഷൻ, ഗുണ്ടാ പ്രവർത്തനം തുടങ്ങിയ നിരവധി കേസുകളിൽ പ്രതികളാണ് ഇവരെന്ന് പൊലീസ് അറിയിച്ചു.

തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രണ്ട് ഗുണ്ടാ നേതാക്കൾ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. രണ്ട് വാഹനങ്ങളിലായാണ് സംഘം എത്തിയത്. ശ്യാമിനെ ആക്രമിച്ച ശേഷം ഒരു സംഘം വാഹനത്തിൽ തമിഴ്നാട്ടിലേക്ക് കടന്നു. ശ്യാമിനെ ബലമായി കയറ്റിയ രണ്ടാമത്തെ വാഹനം വഴി തെറ്റി ചെമ്പൂർ ഭാഗത്തേക്ക് പോയി.

വിവരം ലഭിച്ചതിനെ തുടർന്ന് വെള്ളറട, ആര്യങ്കോട് പൊലീസ് സംഘങ്ങളും നാട്ടുകാരും ചേർന്ന് ചെമ്പൂരിൽ വാഹനം തടഞ്ഞു. വാഹനത്തിലുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുത്തു. ആദ്യഘട്ടത്തിൽ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് സത്യമംഗലം കാട്ടിൽ ഒളിവിൽ കഴിയുന്ന മറ്റ

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix