റിസോര്‍ട്ട് നടത്തിപ്പുകാരനെ ആക്രമിച്ച മൂന്നുപേർ കൂടി പിടിയിൽ
തിരുവനന്തപുരം: വെള്ളറടയിൽ റിസോർട്ട് നടത്തിപ്പുകാരനായ ശ്യാമിനെ ആക്രമിച്ച ശേഷം കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ക്വട്ടേഷൻ സംഘാംഗങ്ങളായ കർണാടക സ്വദേശികളെയാണ് വെള്ളറട പൊലീസ് സത്യമംഗലം കാട്ടിൽ നടത്തിയ തെരച്ചിലിനൊടുവിൽ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. മുഹമ്മദ് കൗനേൻ (40), മുഹമ്മദ് ഹിറോസ് (46), സെയ്യദ് സലിം (25) എന്നിവരാണ് അറസ്റ്റിലായത്. കർണാടക അതിർത്തിയിൽ കവർച്ച, മോഷണം, ക്വട്ടേഷൻ, ഗുണ്ടാ പ്രവർത്തനം തുടങ്ങിയ നിരവധി കേസുകളിൽ പ്രതികളാണ് ഇവരെന്ന് പൊലീസ് […]
Read more







