Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

നാസിക് കേസ്; മുൻകൂർ ജാമ്യം വേണമെന്ന്‌ നിദ

നാസിക്: ടിസിഎസ് ബിപിഒ കേന്ദ്രത്തിലെ ലൈംഗികപീഡനവും മതപരിവർത്തനവുമായി ബന്ധപ്പെട്ട കേസിൽ ‘മുഖ്യസൂത്രധാര’യെന്ന് പോലീസ് ആരോപിക്കുന്ന നിദ ഖാൻ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകാൻ ഒരുങ്ങുന്നു. നിദ ഗർഭിണിയാണെന്നും അതിനാൽ സെഷൻസ് കോടതിയെ സമീപിക്കുമെന്നും അവരുടെ അഭിഭാഷകൻ ബാബ സയ്യിദ് വ്യക്തമാക്കി. അതേസമയം, നിദ നിരപരാധിയാണെന്നും ഒളിവിലല്ലെന്നും കുടുംബം അവകാശപ്പെട്ടു. നിദ ഒരു സാധാരണ ജീവനക്കാരി മാത്രമാണെന്നും പുറത്തുവരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ബന്ധുക്കൾ പറഞ്ഞു. രണ്ടുദിവസത്തിനകം മുൻകൂർ ജാമ്യത്തിനായി നിയമനടപടികൾ ആരംഭിക്കുമെന്നും അഭിഭാഷകൻ വ്യക്തമാക്കി. 23 വയസ്സുള്ള ബിപിഒ […]
Read more

ഫ്രിഡ്ജില്‍ സൂക്ഷിച്ച ചീര പാചകം ചെയ്തു; നാല് പേർക്ക് ഭക്ഷ്യവിഷബാധ

കോഴിക്കോട്: ഫ്രിഡ്ജില്‍ സൂക്ഷിച്ച ചീര പാചകം ചെയ്ത് കഴിച്ചതിന് പിന്നാലെ അസ്വസ്ഥത കുടുംബത്തിലെ നാല് പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. താമരശ്ശേരി അമ്പലമുക്ക് സ്വദേശികളായ ശാന്തകുമാരി (68), ശ്രീജ (43), സുധീര്‍ (42), ആര്‍ദ്ര(20) എന്നിവർക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്. നാല് ദിവസമായി ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ചീരയാണ് പാചകം ചെയ്ത് കഴിച്ചത്. ചീരയിലുണ്ടായിരുന്ന അലർജിയാകാം അസ്വസ്ഥതയ്‌ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ നാല് പേരും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.
Read more

സ്വീഡന്‍ തിരികെ പുസ്തകങ്ങളിലേക്ക്; ഡിജിറ്റൽ പ്ലാറ്റുഫോമുകൾ ഒഴിവാക്കി ക്ലാസ്സ്‌റൂം

സ്‌റ്റോക്ക്‌ഹോം: സ്വീഡനിലെ ക്ലാസ്മുറികളിൽ കുറച്ചധികം നാളുകളായി പുസ്തകങ്ങൾക്ക് പകരം ഓണ്‍ലൈന്‍ പഠന പ്ലാറ്റ്‌ഫോമുകളായിരുന്നു. എന്നാൽ, ഇപ്പോഴിതാ ക്ലാസ്മുറികളിലേക്ക് പുസ്തകങ്ങളും പേപ്പറും പേനകളും തിരിച്ചുവരുന്നു. 2022-ല്‍ അധികാരത്തില്‍വന്ന പുതിയ സര്‍ക്കാര്‍ നടത്തിയ പരിശോധനകൾക്ക് ശേഷമാണ് ഇത്തരത്തിലുള്ളൊരു തീരുമാനം. കുട്ടികള്‍ക്ക് അക്ഷരങ്ങളുമായി ഇടപെടുന്നതിന് പുസ്തകങ്ങളാണ് നല്ലതെന്നാണ് പുതിയ സര്‍ക്കാര്‍ നയം. 2000-അവസാനത്തിലും 2010-തുടക്കത്തിലുമാണ് സ്വീഡിഷ് ക്ലാസ് മുറികളില്‍ ലാപ്‌ടോപ്പുകള്‍ വ്യാപകമായത്. ഈ വര്‍ഷം അവസാനത്തോടെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് പോലും ഉപയോഗിക്കുന്നത് നിരോധിക്കാനാണ് പുതിയ തീരുമാനം. എഴുത്ത്, […]
Read more

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ അടിച്ച സംഭവം; കേസെടുത്തു പോലീസ്

തിരുവനന്തപുരം: കൊല്ലത്ത് ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കൊല്ലം ആശ്രാമത്ത് ക്ഷേത്രോത്സവത്തിനിടെ ഗാനമേളയ്ക്കിടെയായിരുന്നു സംഭവം. തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിയായ അമ്പത്തിയേഴുകാരന്‍ ബാലചന്ദ്രനെയാണ് കസേര കൊണ്ട് ആക്രമിച്ചത്. മദ്യലഹരിയിലായിരുന്നു ബാലചന്ദ്രൻ. ഗാനമേളയിലെ പാട്ടിന് നൃത്തം ചെയ്ത്കൊണ്ട് കാണികളുടെ ഇടയിലൂടെ മുന്നിലേക്ക് കയറി നൃത്തം ചെയ്യുകയായിരുന്നു ബാലചന്ദ്രൻ. അതിനിടെ സ്‌റ്റേജിന് മുന്നിലേക്ക് എത്തിയ വ്യക്തി കസേര കൊണ്ട് ബാലചന്ദ്രനെ അടിച്ചിടുകയായിരുന്നു. ബാലചന്ദ്രന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പ്രതിയെക്കുറിച്ചുളള കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ […]
Read more

ഉത്ത‍ർപ്രദേശിൽ ശസ്ത്രക്രിയ മാറി ചെയ്തു; 71 കാരി മരണപെട്ടു

ലക്ക്നൗ: ഉത്തരപ്രേദേശിൽ ശസ്ത്രക്രിയ പിഴവിനെത്തുടർന്ന് 71 കാരി മരണപെട്ടു. അമൃത്പൂർ സ്വദേശിനിയായ രാധിക ദേവിയാണ് മരിച്ചത്. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി ട്രോമ സെന്‍ററിലാണ് സംഭവം. സ്‌പൈനൽ ട്യൂമർ ശസ്ത്രക്രിയക്ക് വിധേയായ 71 കാരിക്ക് തുടയിൽ ശസ്ത്രക്രിയ നടത്തിയത്. ഇതാണ് മരണകാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ ഫെബ്രുവരി 25-നാണ് സ്‌പൈനൽ കോർഡ് ട്യൂമറുമായി ബന്ധപ്പെട്ട് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് 7നു ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്ക് പിന്നാലെ രാധിക ദേവിയുടെ ആരോഗ്യസ്ഥിതി വഷളായിയിരുന്നു. പിന്നീട് മാർച്ച് 18-ന് മറ്റൊരു […]
Read more

ഗോദ്റെജ് പ്രോമിസ് വഴി അപ്ലയന്‍സുകള്‍ക്ക് അഞ്ച് വര്‍ഷത്തെ സമഗ്ര വാറന്റിയും സുതാര്യമായ സേവനവും

കൊച്ചി: ഗോദ്റെജ് എന്റര്‍പ്രൈസസ് ഗ്രൂപ്പിന് കീഴിലുള്ള അപ്ലയന്‍സസ് ബിസിനസ് വിഭാഗം ഉപഭോക്താക്കള്‍ക്കിടയില്‍ വിശ്വാസവും വിശ്വസ്തതയും വര്‍ദ്ധിപ്പിപ്പിക്കാന്‍ ഉല്‍പ്പന്നങ്ങള്‍ക്കായി ‘ഗോദ്റെജ് പ്രോമിസ്’ എന്ന പുതിയ പദ്ധതി അവതരിപ്പിച്ചു. ഈ പദ്ധതിയുടെ ഭാഗമായി എല്ലാ ഹോം അപ്ലയന്‍സസ് ഉല്‍പ്പന്നങ്ങള്‍ക്കും യാതൊരുവിധ ഒളിഞ്ഞിരിക്കുന്ന ചെലവുകളും ഇല്ലാതെ അഞ്ച് വര്‍ഷത്തെ സമഗ്ര വാറന്റി കമ്പനി ഉറപ്പുനല്‍കുന്നു. ഇത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസവും ഉറപ്പും നല്‍കുകയും, ഗൃഹോപകരണങ്ങള്‍ വാങ്ങുമ്പോള്‍ കൂടുതല്‍ വിശ്വാസത്തോടെ തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുകയും ചെയ്യും. ഉല്‍പ്പന്നങ്ങളുടെ വിശ്വാസ്യതയും വില്‍പനാനന്തര സേവനങ്ങളും ഉല്‍പ്പന്നങ്ങള്‍ […]
Read more

വേനലവധിക്കാലത്ത് സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വേനലവധിക്കാലത്തെ സ്കൂളുകളിൽ നടത്തുന്ന സ്‌പെഷ്യല്‍ ക്ലാസുകള്‍ വിലക്കി വിദ്യാഭ്യാസ വകുപ്പ്. നിയമലംഘനം നടത്തുന്ന വിദ്യാലയങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കഠിനമായ ചൂടില്‍ സ്‌കൂളുകളിലെ പഠന അന്തരീക്ഷം കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ളതിനാൽ, ബാലാവകാശ കമ്മീഷന്റെയും കോടതികളുടെയും ഉത്തരവുകള്‍ പ്രകാരം കുട്ടികളുടെ അവധിക്കാലം തടസ്സപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ല എന്നും വി ശിവന്‍കുട്ടി പറഞ്ഞു. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്ക് പുറമെ സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങി എല്ലാ സ്ട്രീമുകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളും ഈ […]
Read more

20 വർഷം വയറ്റിൽ തെർമോമീറ്റർ; 32-ാം വയസിൽ ശസ്ത്രക്രിയയിൽ പുറത്തെടുത്തു

കുട്ടിക്കാലത്തെ ഒരു അബദ്ധം വർഷങ്ങൾക്കിപ്പുറം വലിയ ആരോഗ്യപ്രശ്നമായി മാറിയ സംഭവമാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തത്. തെക്കുകിഴക്കൻ ചൈനയിലെ വെൻഷൗവിൽ 32-കാരനായ വാങിന്റെ വയറ്റിൽ നിന്ന് ഏകദേശം 20 വർഷമായി കിടന്നിരുന്ന ഒരു തെർമോമീറ്റർ ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ പുറത്തെടുത്തു. ദീർഘകാലമായി വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വാങ് വെൻഷോ മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ ഫസ്റ്റ് അഫിലിയേറ്റഡ് ആശുപത്രിയുടെ ലോംഗാങ് ശാഖയിൽ ചികിത്സ തേടുകയായിരുന്നു. നിരവധി പരിശോധനകൾക്കൊടുവിൽ നടത്തിയ സ്കാനിംഗിലാണ് ചെറുകുടലിന്റെ ആരംഭ ഭാഗത്ത് പൊട്ടാത്ത നിലയിൽ ഒരു മെർക്കുറി തെർമോമീറ്റർ കണ്ടെത്തിയത്. […]
Read more

ഹൈദരബാദ് വിമാനത്താവളത്തിൽ യാത്രക്കാരന്റെ ഫോൺ പൊട്ടിത്തെറിച്ചു

ഹൈദരാബാദ്: ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലഗേജ് സ്കാനിംഗിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ആശങ്ക സൃഷ്ടിച്ചു. പുറപ്പെടൽ വിഭാഗത്തിൽ പരിശോധനയ്ക്കിടെ യാത്രക്കാരന്റെ ബാഗിലുണ്ടായിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. സംഭവത്തെ തുടർന്ന് ഛത്തീസ്ഗഡിലെ റായ്പൂരിലേക്ക് പോകാനിരുന്ന ലക്ഷ്മൺ പ്രസാദ് എന്ന യാത്രക്കാരനെ അധികൃതർ തടഞ്ഞുവെച്ചു. അദ്ദേഹത്തിന്റെ വിവരങ്ങൾ പൊലീസ് ശേഖരിക്കുകയും തുടർനടപടികൾ ആരംഭിക്കുകയും ചെയ്തു. പൊട്ടിത്തെറിയോടെ സുരക്ഷാ ജീവനക്കാർ ബോംബ് സംശയിച്ച് അടിയന്തരമായി നടപടികൾ സ്വീകരിച്ചു. സുരക്ഷാ പരിശോധന പൂർത്തിയാകുന്നത് വരെ ആഭ്യന്തര വിമാനങ്ങളുടെ പുറപ്പെടൽ താൽക്കാലികമായി നിർത്തിവെക്കാൻ […]
Read more

മണ്ഡല പുനര്‍നിര്‍ണയം ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം; മുഖ്യമന്ത്രി

തിരുവനന്തപുരം: വനിതാ സംവരം എന്ന പേരില്‍ മണ്ഡല പുനര്‍നിര്‍ണയം കേന്ദ്ര സര്‍ക്കാര്‍ ധൃതിയില്‍ നടത്താന്‍ ശ്രമിക്കുന്നത് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടുന്ന ബില്ലും 2011ലെ സെന്‍സസ് അടിസ്ഥാനമാക്കി മുന്നോട്ടുവെക്കുന്ന അതിലെ നിര്‍ദ്ദേശങ്ങളും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും തുല്യനീതിയേയും സാരമായി ബാധിക്കുന്നതാണ്. സംസ്ഥാനങ്ങളുമായി സമവായത്തില്‍ എത്താതെയാണ് ഇത്തരം നിര്‍ണായക വിഷയത്തില്‍ കേന്ദ്രം മുന്നോട്ട് പോകുന്നത് എന്നതുതന്നെ ആശങ്കാജനകമാണെന്നും കേന്ദ്രസര്‍ക്കാര്‍ ഈ ജനാധിപത്യവിരുദ്ധ നീക്കത്തില്‍ നിന്ന് പിന്മാറണമെന്നും മുഖ്യമന്ത്രി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix