സ്‌റ്റോക്ക്‌ഹോം: സ്വീഡനിലെ ക്ലാസ്മുറികളിൽ കുറച്ചധികം നാളുകളായി പുസ്തകങ്ങൾക്ക് പകരം ഓണ്‍ലൈന്‍ പഠന പ്ലാറ്റ്‌ഫോമുകളായിരുന്നു. എന്നാൽ, ഇപ്പോഴിതാ ക്ലാസ്മുറികളിലേക്ക് പുസ്തകങ്ങളും പേപ്പറും പേനകളും തിരിച്ചുവരുന്നു. 2022-ല്‍ അധികാരത്തില്‍വന്ന പുതിയ സര്‍ക്കാര്‍ നടത്തിയ പരിശോധനകൾക്ക് ശേഷമാണ് ഇത്തരത്തിലുള്ളൊരു തീരുമാനം. കുട്ടികള്‍ക്ക് അക്ഷരങ്ങളുമായി ഇടപെടുന്നതിന് പുസ്തകങ്ങളാണ് നല്ലതെന്നാണ് പുതിയ സര്‍ക്കാര്‍ നയം. 2000-അവസാനത്തിലും 2010-തുടക്കത്തിലുമാണ് സ്വീഡിഷ് ക്ലാസ് മുറികളില്‍ ലാപ്‌ടോപ്പുകള്‍ വ്യാപകമായത്. ഈ വര്‍ഷം അവസാനത്തോടെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് പോലും ഉപയോഗിക്കുന്നത് നിരോധിക്കാനാണ് പുതിയ തീരുമാനം. എഴുത്ത്, വായന തുടങ്ങിയ കഴിവുകള്‍ വികസിപ്പിക്കാനും ഇതാണ് നല്ലതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. സ്‌ക്രീനുകളുടെ ഉപയോഗം പരമാവധി ഒഴിവാക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.




