തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജില്‍ ജീവനൊടുക്കിയ സിദ്ധാര്‍ത്ഥനും അഞ്ചരക്കണ്ടി ഡന്റൽ കോളേജിൽ മരണപ്പെട്ട നിതിനും ഇതുവരെ നീതി ലഭിച്ചില്ലെന്ന് സിദ്ധാർത്ഥന്റ കുടുംബം. റിസര്‍വേഷനില്‍ വരുന്ന കുട്ടികള്‍ ഇപ്പോഴും ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും ഇന്റേണല്‍ മാര്‍ക്ക് ഉള്‍പ്പെടെ വിചാരിച്ച് കുട്ടികള്‍ അത് പുറത്തുപറയുന്നില്ലെന്നും സിദ്ധാർത്ഥന്റ അമ്മ ഷീബ പ്രതികരിച്ചു. സിദ്ധാര്‍ത്ഥന്‍ മരിച്ചിട്ട് 2 വര്‍ഷമായി. തൊട്ടപ്പുറത്തുളള ആളെ കൊന്നിട്ടാല്‍ പോലും മറ്റ് വിദ്യാര്‍ത്ഥികള്‍ മിണ്ടില്ല. അധ്യാപകരെ എതിര്‍ക്കാന്‍ ഭയമാണെന്നും സിദ്ധാർത്ഥന്റ അമ്മ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരായ നടപടി സസ്‌പെന്‍ഷനില്‍ ഒതുങ്ങില്ലെന്ന് ബോധ്യപ്പെട്ടാല്‍ ഈ ചൂഷണങ്ങള്‍ക്ക് മാറ്റം വരുമെന്നും കൂട്ടിച്ചേർത്തു. അതെസമയം, അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ മരണപ്പെട്ട നിതിന്‍ രാജിന് അന്ത്യാജ്ഞലി അര്‍പ്പിക്കാൻ എത്തിയിരുന്നു സിദ്ധാർത്ഥന്റ അമ്മ ഷീബ.




