ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനെതിരെ കടുത്ത പ്രതിഷേധം സഭയിൽ ഉയർത്തിരിക്കുകയാണ് പ്രതിപക്ഷം. 2023 ലെ ബില്ല് തിടുക്കത്തിൽ വിജ്ഞാപനം ചെയ്തതിൽ പ്രതിപക്ഷം ഇന്ന് ലോക്സഭയില്‍ പ്രതിഷേധിച്ചു. ബില്ലിനെ ഒരിക്കലും പിന്തുണക്കില്ലന്നാണ് പ്രതിപക്ഷ വാദം. വനിത സംവരണ ബില്ലിൽ ഇന്ന് വൈകിട്ട് നാലിന് സഭയിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ അപേക്ഷയുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മനസാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യണം.അമ്മമാരെയും സഹോദരിമാരെയും പെൺമക്കളെയും ഭാര്യമാരെയും ഓർത്ത് തീരുമാനം എടുക്കണമെന്നുമാണ് മോദി പറഞ്ഞത്. എന്നാൽ, 543 സീറ്റിൽ മൂന്നിലൊന്ന് സ്ത്രീകൾക്ക് നൽകുന്നതേ അംഗീകരിക്കൂ എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പ്രതിപക്ഷം. സ്ത്രീകളുടെ അവകാശം ഉറപ്പിക്കാൻ സർക്കാർ നോക്കുമ്പോൾ സാങ്കേതിക കാരണം പറഞ്ഞ് ഇത് പ്രതിപക്ഷം തടയുന്നു എന്നതാണ് പ്രധാനമന്ത്രിയും ബിജെപിയും ഉയർത്തുന്ന പ്രധാന വാദം. ബിൽ പാസാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.




