Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ലഗേജിൽ സാറ്റലൈറ്റ് ഫോൺ; ശ്രീനഗർ എയർപോർട്ടിൽ അമേരിക്കൻ പൗരന്മാർ കസ്റ്റഡിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ശ്രീനഗർ: ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സാറ്റലൈറ്റ് ഫോൺ കൈവശം വെച്ചതിനെത്തുടർന്ന് രണ്ട് അമേരിക്കൻ പൗരന്മാരെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. വിമാനം പുറപ്പെടുന്നതിന് മുൻപുള്ള പതിവ് പരിശോധനയ്ക്കിടെയാണ് ഇവരുടെ ലഗേജിൽ നിന്ന് ഒരു സാറ്റലൈറ്റ് ഫോൺ കണ്ടെത്തിയത്. കശ്മീർ പോലുള്ള അതീവ സുരക്ഷാ മേഖലകളിൽ ഇത്തരം ഉപകരണങ്ങൾക്ക് കർശന നിയന്ത്രണമുള്ളതിനാലാണ് നടപടി. കസ്റ്റഡിയിലായവരിൽ ഒരാൾ മൊണ്ടാന സ്വദേശിയാണ്. നിലവിൽ ഇവർക്കെതിരെ ഔദ്യോഗികമായി കേസെടുത്തിട്ടില്ല. രേഖകളും ഫോൺ കൈവശം വെച്ചതിൻ്റെ ഉദ്ദേശ്യവും പരിശോധിച്ച ശേഷമേ തുടർനടപടികൾ എടുക്കുകയുള്ളു. ഇവരെ പൊലീസും രഹസ്യാന്വേഷണ ഏജൻസികളും ചോദ്യം ചെയ്തുവരികയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix