Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘ഇതുകൊണ്ട് വെള്ളം കുടിക്കുന്നതാണെന്ന് കൊടുക്കണ്ട’- പ്രസംഗത്തിനിടയിൽ തമാശ പറഞ്ഞ് പിണറായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: മാന്നാറിലെ പരിപാടിയിൽ പ്രസം​ഗത്തിനിടെ തമാശ പറഞ്ഞ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രാവിലത്തെ രോഷാകുലനായ രൂപത്തിൽ നിന്ന് മാറി അല്പം പുഞ്ചിരിയോടെയാണ് അദ്ദേഹം പ്രസം​ഗിച്ചത്. തന്നെ പഴിചാരാനുള്ള ഇഡി നീക്കം വിജയിക്കില്ലെന്നും വീണയ്ക്ക് ലഭിച്ചത് സേവനത്തിനുള്ള പ്രതിഫലമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിനിടയിൽ വെള്ളം കുടിച്ചപ്പോഴായിരുന്നു തമാശ പറഞ്ഞത്. ഇതുകൊണ്ട്(ആരോപണങ്ങളെ തുടർന്ന്) വെള്ളം കുടിക്കുന്നതാണെന്ന് നാളെ കൊടുക്കണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ചിരിയോടെയും കയ്യടികളോടെയുമാണ് പിണറായിയുടെ നർമ്മത്തെ പാർട്ടി പ്രവർത്തകർ സ്വീകരിച്ചത്. രാവിലെ പിണറായി മാധ്യമപ്രവർത്തകരോട് കയർത്തു സംസാരിച്ചിരുന്നു. തനിക്കെതിരെയുള്ള വേട്ടയാടൽ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും ഒരുപാട് കാലമായി നടന്നുകൊണ്ടിരിക്കുന്ന ഒന്നാണെന്നും പിണറായി വിജയൻ വ്യക്തമാക്കി. തന്നെ തകർക്കാൻ ശ്രമിച്ച ശക്തികൾ ആഗ്രഹിച്ച രീതിയിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം, ഇഡി ഇപ്പോൾ പ്രത്യേക നിലപാടുമായാണ് മുന്നോട്ടു പോകുന്നതെന്ന് ആരോപിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix