Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ED case

ഹസൻ വാരിസിന്റെ സത്യവാങ്മൂലം മുഖവിലയ്‌ക്കെടുക്കില്ല; കേസിൽനിന്ന് രക്ഷപ്പെടാനുള്ള തന്ത്രമെന്ന് ഇഡി

കൊച്ചി: ഹസൻ വാരിസ് നൽകിയ സത്യവാങ്മൂലം മുഖവിലയ്‌ക്കെടുക്കില്ലെന്ന് വ്യക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). അന്വേഷണ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയാണ് തന്നിൽ നിന്നും മൊഴി രേഖപ്പെടുത്തിയതെന്ന വാരിസിന്റെ ആരോപണം നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രം മാത്രമാണെന്നാണ് ഇഡി വിലയിരുത്തുന്നത്. പി.എ. മുഹമ്മദ് റിയാസിനും ഭാര്യ വീണയ്ക്കുമെതിരെയുള്ള അഴിമതിപ്പണം കൈമാറാൻ സഹായിച്ചുവെന്ന മുൻപത്തെ മൊഴി തിരുത്തിയാണ് വാരിസ് പുതിയ സത്യവാങ്മൂലം നൽകിയത്. എന്നാൽ, ചോദ്യം ചെയ്യലിൽ നിയമവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും പരാതിയുണ്ടെങ്കിൽ പോലീസിനെ സമീപിക്കണമായിരുന്നുവെന്നും കേന്ദ്ര ഏജൻസി വ്യക്തമാക്കി. റെയ്ഡുകൾക്ക് ശേഷം […]
Read more

‘ഇതുകൊണ്ട് വെള്ളം കുടിക്കുന്നതാണെന്ന് കൊടുക്കണ്ട’- പ്രസംഗത്തിനിടയിൽ തമാശ പറഞ്ഞ് പിണറായി

പത്തനംതിട്ട: മാന്നാറിലെ പരിപാടിയിൽ പ്രസം​ഗത്തിനിടെ തമാശ പറഞ്ഞ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രാവിലത്തെ രോഷാകുലനായ രൂപത്തിൽ നിന്ന് മാറി അല്പം പുഞ്ചിരിയോടെയാണ് അദ്ദേഹം പ്രസം​ഗിച്ചത്. തന്നെ പഴിചാരാനുള്ള ഇഡി നീക്കം വിജയിക്കില്ലെന്നും വീണയ്ക്ക് ലഭിച്ചത് സേവനത്തിനുള്ള പ്രതിഫലമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിനിടയിൽ വെള്ളം കുടിച്ചപ്പോഴായിരുന്നു തമാശ പറഞ്ഞത്. ഇതുകൊണ്ട്(ആരോപണങ്ങളെ തുടർന്ന്) വെള്ളം കുടിക്കുന്നതാണെന്ന് നാളെ കൊടുക്കണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചിരിയോടെയും കയ്യടികളോടെയുമാണ് പിണറായിയുടെ നർമ്മത്തെ പാർട്ടി പ്രവർത്തകർ സ്വീകരിച്ചത്. രാവിലെ പിണറായി മാധ്യമപ്രവർത്തകരോട് കയർത്തു സംസാരിച്ചിരുന്നു. […]
Read more

EDയുടെ നിർണായക നീക്കം; പിണറായിക്കും റിയാസിനും വീണക്കുമെതിരെ കേസെടുക്കണമെന്ന് DGPക്ക് കത്ത്

തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക്ക് മാസപ്പടി കേസിൽ നിര്‍ണായക നീക്കവുമായി ഇഡി. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നൽകി. മുഹമ്മദ് റിയാസിനെതിരെയും വീണക്കെതിരെയും കേസെടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. സെക്ഷൻ 66/2 പ്രകാരമാണ് ഇ,ഡി. ഡി.ജി.പി.ക്ക് കത്തയച്ചിരിക്കുന്നത്. പിഎംഎൽഎ വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുത്ത് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണം എന്നാണ് കത്തിലെ പ്രധാന ആവശ്യം. സിഎംആർഎൽ-എക്സാ ലോജിക് ഇടപാടുമായി ബന്ധപ്പെട്ട തെളിവുകൾ അടക്കം കൈമാറിക്കൊണ്ടാണ് ഡി.ജി.പി.ക്ക് കത്ത് നൽകിയിട്ടുള്ളത്.
Read more

ദുബായിലേക്ക് അയച്ച 85 ലക്ഷം എവിടെ നിന്ന്? EDയുടെ പുതിയ നീക്കം സിപിഎമ്മിന് കുരുക്കാകുമോ? വ്യാജവാർത്തകളുമായി വേട്ടയാടുന്നതിനെതിരെ റിയാസ്

കരിമണൽ കമ്പനിയായ സിഎംആർഎല്ലും മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയുടെ കമ്പനിയും തമ്മിൽ നടന്നെന്ന് പറയപ്പെടുന്ന കൈക്കൂലി ആരോപണത്തിൽ തുടങ്ങിയ കേസ് ഇപ്പോഴിതാ മറ്റൊരു വഴിത്തിരിവിലേക്ക് എത്തിയിരിക്കുകയാണ്. സേവനങ്ങളൊന്നും നൽകാതെ വീണയുടെ കമ്പനിക്ക് പണം നൽകിയത് സംബന്ധിച്ചുള്ള അന്വേഷണം ഹവാല ഇടപാടുകളിലേക്ക് വിരൽചൂണ്ടിയിരിക്കുകയാണ് എൻഫോഴ്‌സമെന്റ് ഡയക്ടറേറ്റ്. വീണയുടെ പക്കൽനിന്ന് കണ്ടെടുത്ത കൈയെഴുത്ത് കുറിപ്പുകളാണ് അന്വേഷണത്തെ വഴിത്തിരിവിലെത്തിച്ചിരിക്കുന്നത്. വീണയ്ക്ക് പങ്കാളിത്തമുള്ള രണ്ടാമത്തെ സ്ഥാപനമായ ‘ലേക്കര്‍ ഇന്ത്യ കോര്‍പ്’ അടിമുടി ദുരൂഹമാണ്. കോഴിക്കോട് കേന്ദ്രീകരിച്ച് 2023-ല്‍ പ്രവര്‍ത്തനം ആരംഭിച്ച […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix