തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക്ക് മാസപ്പടി കേസിൽ നിര്‍ണായക നീക്കവുമായി ഇഡി. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നൽകി. മുഹമ്മദ് റിയാസിനെതിരെയും വീണക്കെതിരെയും കേസെടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
സെക്ഷൻ 66/2 പ്രകാരമാണ് ഇ,ഡി. ഡി.ജി.പി.ക്ക് കത്തയച്ചിരിക്കുന്നത്. പിഎംഎൽഎ വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുത്ത് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണം എന്നാണ് കത്തിലെ പ്രധാന ആവശ്യം. സിഎംആർഎൽ-എക്സാ ലോജിക് ഇടപാടുമായി ബന്ധപ്പെട്ട തെളിവുകൾ അടക്കം കൈമാറിക്കൊണ്ടാണ് ഡി.ജി.പി.ക്ക് കത്ത് നൽകിയിട്ടുള്ളത്.












