തിരുവനന്തപുരം: ശ്രീകാര്യത്ത് ഫ്‌ളാറ്റ് സുരക്ഷാ ജീവനക്കാരന്റെ മൃതദേഹം കിണറ്റിനുള്ളിൽ കണ്ടെത്തി. ആറ്റിങ്ങല്‍ സ്വദേശി ഭാസ്‌കരപിള്ളയുടേതാണ് കണ്ടെത്തിയ മൃതദേഹം. 68 വയസ്സായിരുന്നു. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. രാവിലെ തൊട്ടടുത്ത് നിര്‍മ്മാണം നടക്കുന്ന വീട്ടിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. മൂന്നുദിവസമായി ഭാസ്‌കരന്‍ പിള്ളയെ വീട്ടുകാര്‍ ഫോണില്‍ വിളിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. അതിനെത്തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പോലീസ് കേസെടുത്തു. മരണത്തിൽ ദുരൂഹത ഉണ്ടോ എന്നും അന്വേഷിക്കും.




